x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഞ്ഞിന്‍റെ മരണം: പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾക്കു ശേഷം തുടർനടപടി

വെബ്ഡെസ്ക്
Published: October 20, 2026 02:59 AM IST | Updated: October 20, 2026 03:00 AM IST

രാ​ഹു​ൽ

ഹ​രി​പ്പാ​ട്: കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ര​ണ്ടു വ​യ​സു​കാ​ര​ൻ രാ​ഹു​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ല​ഭി​ച്ച ശേ​ഷ​മേ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കൂ എ​ന്ന് തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കു​ട്ടി ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ടി​ലെ​ത്തി മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും തൃ​ക്കു​ന്ന​പ്പു​ഴ എ​സ്എ​ച്ച്ഒ അ​റി​യി​ച്ചു. പാ​ത്തോ​ള​ജി, എ​ഫ്എ​സ്എ​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ച്ചാ​ലേ മ​ര​ണ​കാ​ര​ണ​ത്തി​ൽ വ്യ​ക്ത​ത കൈ​വ​രൂ.

കു​ഞ്ഞി​ന് ജീ​വ​നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ രാ​വി​ലെ ആ​റു​മ​ണി​ക്കു​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ മ​നഃ​പ്പൂ​ർ​വം വൈ​കി​ച്ചോ എ​ന്നും വ​ഴി​മ​ധ്യേ ഷാ​പ്പി​ൽ നി​ർ​ത്തി മ​ദ്യ​പി​ച്ചെ​ന്നു​മു​ള്ള നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം ശ​രി​യാ​ണോ എ​ന്നും പൊ​ലി​സ് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള അ​മ്മ​യു​ടെ​യും മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി വ​രും​ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും.

​മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ കു​ട്ടി​ക​ൾ ഒ​ട്ടും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ൽ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു മു​ത​ൽ പ​തി​നൊ​ന്ന് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള നാ​ല് പെ​ൺ​കു​ട്ടി​ക​ളെ​യും സ്ഥി​ര​മാ​യി സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ശി​ശു​ക്ഷേ​മ​സ​മി​തി ആ​രം​ഭി​ച്ചു.

മു​ൻ​പ് ഇ​തേ കു​ടും​ബ​ത്തി​ൽ മ​റ്റൊ​രു കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്ന് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​തെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ, നി​ല​വി​ലെ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ടം, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മു​ൻ സം​ഭ​വ​ങ്ങ​ളി​ല​ട​ക്കം കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പൊ​ലി​സ് സ്വീ​ക​രി​ക്കും.

K-Rail Survey

കരിപിടിച്ച ചുമരുകൾ, ഒഴിഞ്ഞ പാത്രങ്ങൾ; ഒരു ബിസ്കറ്റ്പാത്രം പോലുമില്ല

ഹ​രി​പ്പാ​ട്: കു​ഞ്ഞു​ങ്ങ​ൾ വ​ള​രു​ന്ന വീ​ടു​ക​ളി​ൽ സാ​ധാ​ര​ണ കാ​ണാ​റു​ള്ള യാ​തൊ​രു സു​ര​ക്ഷി​ത​ത്വ​വും കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ ആ ​വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ട്ടി​ണി​യും പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ം മൂ​ലം കാ​ർ​ത്തി​ക​പ്പ​ള്ളി വ​ലി​യ​കു​ള​ങ്ങ​ര തൈ​മൂ​ട്ടി​ൽ രാ​ജേ​ഷി​ന്‍റെ​യും താ​മ​ര​യു​ടെ​യും മ​ക​ൻ ര​ണ്ടു​വ​യ​സു​കാ​ര​ൻ രാ​ഹു​ൽ മ​രി​ച്ച വീ​ട്ടി​ലെ അ​വ​സ്ഥ​യാ​ണി​ത്.

അ​ട​ച്ചു​റ​പ്പു​ള്ള വാ​തി​ലു​ക​ളോ ക​ത​കു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ തെ​രു​വ് നാ​യ​ക​ൾ​ക്കും ഇ​ഴ​ജ​ന്തു​ക്ക​ൾ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ക​ത്തേ​ക്ക് ചാ​ടി​ക്ക​യ​റാ​വു​ന്ന അ​തീ​വ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഈ ​കൂ​ര​യു​ള്ള​ത്. ജ​ന​ലു​ക​ൾ​ക്ക് ക​മ്പി​ക​ളു​ണ്ടെ​ങ്കി​ലും ക​ത​കു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ വെ​യി​ലും കാ​റ്റും മ​ഴ​യും ത​ട​യാ​ൻ പ​ഴ​യ സാ​രി​ക​ളും മു​ഷി​ഞ്ഞ തു​ണി​ക​ളു​മാ​ണ് തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ണു​ത്തു​റ​ഞ്ഞ നി​ല​ത്തു വി​രി​ച്ചി​രു​ന്ന പ​ഴ​കി​യ പാ​യ​യി​ലാ​ണ് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്.
​

കൊ​ച്ചു​കു​ഞ്ഞു​ങ്ങ​ൾ ക​ഴി​യു​ന്ന വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ കാ​ണു​ന്ന യാ​തൊ​രു ക​രു​ത​ലു​ക​ളും ഇ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യും ഭി​ത്തി​ക​ളും പു​ക​പി​ടി​ച്ച് ക​രി​നി​റ​മാ​യി മാ​റി​യ അ​ടു​ക്ക​ള​യി​ൽ ഭി​ത്തി​യു​ടെ ഒ​രു ഭാ​ഗം വ​ലി​യ വി​ട​വോ​ടെ പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്.

കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ൽ ക​ല്ലു​ക​ൾ കൂ​ട്ടി​വ​ച്ചു​ണ്ടാ​ക്കി​യ വി​റ​ക​ടു​പ്പി​ൽ ദി​വ​സ​ങ്ങ​ളാ​യി കൃ​ത്യ​മാ​യ പാ​ച​കം ന​ട​ന്നി​ട്ടി​ല്ല. കു​ട്ടി​ക​ൾ​ക്ക് വി​ശ​ക്കു​മ്പോ​ൾ എ​ടു​ത്തു ന​ൽ​കാ​ൻ ഒ​രു ബി​സ്ക​റ്റ് പാ​ത്ര​മോ, ചോ​റോ അ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. ആ​കെ ശേ​ഷി​ച്ചി​രു​ന്ന​ത് ഒ​രു കു​ട്ട​ക​ത്തി​ൽ പു​ഴു​ങ്ങി​വ​ച്ച ഏ​താ​നും ഇ​ല​യ​പ്പ​ങ്ങ​ൾ മാ​ത്ര​മാ​ണ്. സ്ലാ​ബി​ന് താ​ഴെ ചാ​ര​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കൂ​ട്ടി​യി​ട്ട് അ​തീ​വ വൃ​ത്തി​ഹീ​ന​മാ​യ നി​ല​യി​ലാ​ണ് അ​ടു​ക്ക​ള.
​

ഇ​തി​നോ​ടു ചേ​ർ​ന്നു​ള്ള മു​റി​യി​ലെ പ​ഴ​യ ക​ട്ടി​ലി​ൽ ഉ​ണ​ങ്ങി​യ തെ​ങ്ങോ​ല​ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വാ​തി​ലി​ല്ലാ​ത്ത ബാ​ത്ത്റൂ​മും പ​രി​സ​ര​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​വും കാ​ര​ണം തീ​ർ​ത്തും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്.

സ​മീ​കൃ​താ​ഹാ​ര​മോ മ​തി​യാ​യ സം​ര​ക്ഷ​ണ​മോ ഇ​ല്ലാ​തെ, തെ​രു​വു​നാ​യ്ക്ക​ളു​ടെ​പോ​ലും ഭീ​ഷ​ണി നി​ല​നി​ന്നി​രു​ന്ന ഈ ​അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ത​റ​യി​ലാ​ണ് ആ ​പി​ഞ്ചോ​മ​ന എ​ല്ലും തോ​ലു​മാ​യി ഒ​ടു​വി​ൽ ക​ണ്ണ​ട​ച്ച​ത്.

Tags : DeathChild Karthikapally Rahul ForensicReports Postmortem Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up