ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്ന ലെയോ പതിനാലാമൻ മാർപാപ്പ തന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തുന്നു. ബുധനാഴ്ചകളിലെ പതിവ് പ്രതിവാര പൊതുകൂടിക്കാഴ്ച നാളെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കും.
എന്നാൽ, പോപ് മൊബീലിൽ ജനക്കൂട്ടത്തിനിടയിലൂടെയുള്ള പതിവുയാത്ര ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമാധാനസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഈമാസം 27ന് അസീസി സന്ദർശിക്കാനുള്ള തീരുമാനത്തിലും ഔദ്യോഗിക തീരുമാനം വന്നിട്ടില്ല.
നവംബറിൽ നിശ്ചയിച്ചിരിക്കുന്ന മാർപാപ്പയുടെ ലാറ്റിനമേരിക്കൻ സന്ദർശനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. സ്റ്റെഫാനോ മാർഗരിത്തോറ വ്യക്തമാക്കിയിരുന്നു.
ആശുപത്രിവാസസമയത്തു മാർപാപ്പയുമായി ദിവസവും ഫോണിലും സന്ദേശങ്ങളിലൂടെയും ബന്ധപ്പെട്ടിരുന്നുവെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മാർപാപ്പയുടെ സഹോദരനായ ലൂയിസ് പ്രെവോസ്റ്റ് വെളിപ്പെടുത്തി.
Tags : Pope OfficialActivities Resuming VaticanCitty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash