ബെഞ്ചമിൻ നെതന്യാഹു.
ജറുസലെം: ഭാവിയിൽ അധികാരത്തിൽ വരുന്ന അമേരിക്കൻ പ്രസിഡന്റ് ഇസ്രയേലിനോടു ശത്രുതാമനോഭാവം പുലർത്തിയേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഈ സാഹചര്യം നേരിടാൻ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപവത്കരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി തന്റെ സുരക്ഷാ നയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു വർഷത്തിനു ശേഷം ഇസ്രയേലിനോട് കടുത്ത ശത്രുതാമനോഭാവം പുലർത്തുന്നയൊരാൾ അമേരിക്കയിൽ പ്രസിഡന്റായി വന്നേക്കാം. അത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടും? അമേരിക്കയുമായി എന്ത് നിലപാടിൽ പ്രവർത്തിക്കും- നെതന്യാഹു ചോദിച്ചു.
Tags : America Israel Future Netanyahu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash