Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Netanyahu

ബി​ബി​യെ ഭ്രാ​ന്ത​നെ​ന്നു വി​ളി​ച്ചു, എ​ന്നാ​ലും പ്രി​യ​പ്പെ​ട്ട​വ​ൻ: ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ ഭ്രാ​​​​ന്ത​​​​നെ​​​​ന്നു വി​​​​ളി​​​​ച്ച​​​​താ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ലബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണം ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളെ പി​​​​ന്നോ​​​​ട്ട​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ൽ താ​​​​ൻ അ​​​​സ്വ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള ത​​​​ന്‍റെ ബ​​​​ന്ധം ദൃ​​​​ഢ​​​​മാ​​​​ണെ​​​​ന്നും കാ​​​​ര​​​​ണം ത​​​​ങ്ങ​​​​ൾ യു​​​​ദ്ധ​​​​കാ​​​​ല നേ​​​​താ​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും ട്രം​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഞ​​​​ങ്ങ​​​​ൾ ഒ​​​​രു​​​​മി​​​​ച്ച് ന​​​​ന്നാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. ബി​​​​ബി​​​​യെ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ഇ​​​​ഷ്ട​​​​മാ​​​​ണ്- ന്യൂ​​​​യോ​​​​ർ​​​​ക്ക് പോ​​​​സ്റ്റി​​​​ന്‍റെ പോ​​​​ഡ് ഫോ​​​​ഴ്‌​​​​സ് വ​​​​ണ്ണി​​​​നോ​​​​ടു ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

ഇ​​​​റാ​​​​ൻ യു​​​​ദ്ധം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ട്രം​​​​പ് നേ​​​​രി​​​​ടു​​​​ന്ന സ​​​​മ്മ​​​​ർ​​​​ദത്തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു. ഉ​​​​യ​​​​ർ​​​​ന്ന എ​​​​ണ്ണവി​​​​ല​​​​യും സാ​​​​മ്പ​​​​ത്തി​​​​ക അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​വും ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​ക്കു പോ​​​​കു​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ന്മാരെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ട്രം​​​​പ് സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നാ​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.

സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴ് തൊ​​​​ഴി​​​​ലാ​​​​ളിദി​​​​നം​​​​ വ​​​​രെ ഹോ​​​​ർ​​​​മു​​​​സ് അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

International

വെടിനിർത്തൽ രാഷ്‌ട്രീയ ദുരന്തം: നെതന്യാഹുവിനെ വി​​മ​​ർ​​ശി​​ച്ച് പ്ര​​തി​​പ​​ക്ഷം

ടെൽ അവീവ്: അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​നെ പി​​​​​ന്തു​​​​​ണ​​​​​ച്ച ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു​​​​​വി​​​​​നെ വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച് ഇ​​​​​സ്രേ​​​​​ലി പ്ര​​​​​തി​​​​​പ​​​​​ക്ഷം.

വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നൊ​​​​​രു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ദു​​​​​ര​​​​​ന്ത​​​​​മാ​​​​​ണെ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് യ​​​​​യ്​​​​​ർ ലാ​​​​​പി​​​​​ഡ് ആ​​​​​രോ​​​​​പി​​​​​ച്ചു. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷ സം​​​​​ബ​​​​​ന്ധി​​​​​ച്ച കാ​​​​​ത​​​​​ലാ​​​​​യ തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കു​​​​​മ്പോ​​​​​ൾ ന​​​​​മ്മ​​​​​ൾ ച​​​​​ർ​​​​​ച്ചാ​​​​​മേ​​​​​ശ​​​​​യി​​​​​ൽ​​​​​പോ​​​​​ലു​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല.

സൈ​​​​​ന്യം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​തെ​​​​​ല്ലാം ചെ​​​​​യ്തു. പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​വി​​​​​ശ്വ​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​യ ധീ​​​​​ര​​​​​ത പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു, പ​​​​​ക്ഷേ നെ​​​​​ത​​​​​ന്യാ​​​​​ഹു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മാ​​​​​യും ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു, അ​​​​​ദ്ദേ​​​​​ഹം സ്വ​​​​​യം നി​​​​​ശ്ച​​​​​യി​​​​​ച്ച ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളൊ​​​​​ന്നും നേ​​​​​ടി​​​​​യി​​​​​ല്ലെ​​​​​ന്നും ലാ​​​​​പി​​​​​ഡ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

International

നെ​ത​ന്യാ​ഹു എ​വി​ടെ? ക്യാ​ബി​ന​റ്റ് യോ​ഗ​ങ്ങ​ളി​ലും അ​സാ​ന്നി​ധ്യം; അഭ്യൂഹങ്ങൾ ശക്തം

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പൊ​തു​വേ​ദി​ക​ളി​ൽ കാ​ണാ​ത്ത​ത് വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും വ​ഴി​തെ​ളി​ക്കു​ന്നു. ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ഏ​ഴ് ക്യാ​ബി​ന​റ്റ് യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്.

‌ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രി​ക്കെ, ക​ഴി​ഞ്ഞ ഏ​ഴ് പ്ര​ധാ​ന ക്യാ​ബി​ന​റ്റ് മീ​റ്റിം​ഗു​ക​ളി​ലും നെ​ത​ന്യാ​ഹു​വി​ന്‍റെ അ​സാ​ന്നി​ധ്യം പ്ര​ക​ട​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തു​വി​ടു​ന്ന വീ​ഡി​യോ​ക​ൾ കൃ​ത്രി​മ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. ഒ​രു കോ​ഫി ഷോ​പ്പി​ൽ ഇ​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളി​ൽ ആ​റ് വി​ര​ലു​ക​ൾ ക​ണ്ട​തും പി​ന്നീ​ട് വ​ന്ന വീ​ഡി​യോ​ക​ളി​ൽ വി​രി​ലി​ലെ മോ​തി​രം അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തു​മെ​ല്ലാം അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രു​ന്നു​ണ്ട്.

ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും സം​യു​ക്ത​മാ​യി ഇ​റാ​നെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ നെ​ത​ന്യാ​ഹു കൊ​ല്ല​പ്പെ​ട്ടു​വെ​ന്നോ അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണെ​ന്നോ ഉ​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്. ഇ​തെ​ല്ലാം ഇ​സ്രാ​യേ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ത​ള്ളി​ക്ക​ള​യു​ന്നു​ണ്ടെ​ങ്കി​ലും, നെ​ത​ന്യാ​ഹു നേ​രി​ട്ട് പൊ​തു​വേ​ദി​ക​ളി​ൽ വ​രാ​ത്ത​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

 

 

 

International

ഇ​റാ​ൻ നേ​താ​ക്ക​ളെ വ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ന്ന നെ​ത​ന്യാ​ഹു; എ​ക്സ് അ​ക്കൗ​ണ്ടി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ പു​തി​യ ചി​ത്രം

ടെ​ൽ അ​വീ​വ്: ലാ​രി​ജാ​നി ഉ​ൾ‌​പ്പെ​ടെ​യു​ള്ള ഇ​റാ​നി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ‌ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പു​തി​യ ചി​ത്രം. ഇ​റാ​ൻ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ നെ​ത​ന്യാ​ഹു നേ​രി​ട്ട് ഉ​ത്ത​ര​വി​ടു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​മാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. അ​തീ​വ സു​ര​ക്ഷ​യു​ള്ള ഒ​രു ക​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന് ഇ​റാ​ൻ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക് നേ​രെ നെ​ത​ന്യാ​ഹു ആ​ജ്ഞാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം മു​റു​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ചി​ത്രം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കു​വെ​ച്ച​ത്. ഇ​റാ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ മേ​ധാ​വി അ​ലി ലാ​രി​ജാ​നി​യും ബ​സി​ജ് സേ​നാ ത​ല​വ​നും കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​ചി​ത്രം പു​റ​ത്തു​വ​ന്ന​ത്. ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക ക​രു​ത്ത് കാ​ണി​ക്കാ​നാ​യി ആ​രോ നി​ർ​മ്മി​ച്ച ചി​ത്ര​മാ​ണി​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സൈ​നി​ക നീ​ക്ക​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ പ​ര​സ്യ​മാ​യി ചി​ത്രീ​ക​രി​ക്കാ​റി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

 

International

ഞാനിവിടെയുണ്ട്, എന്‍റെ വിരലുകൾ എണ്ണിക്കോ: നെതന്യാഹു

ടെ​​​​ൽ അ​​​​വീ​​​​വ്: താ​​​​ൻ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന ഇ​​​​റാ​​​​ന്‍റെ​​​​യും ഇ​​​​റാ​​​​ൻ അ​​​​നു​​​​കൂ​​​​ല സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ വീ​​​​ഡി​​​​യോ​​​​സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു രം​​​​ഗ​​​​ത്ത്. എ​​​​ക്സി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട വീ​​​​ഡി​​​​യോ​​​​യി​​​​ൽ ഒ​​​​രു ക​​​​ഫേ​​​​യി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു കാ​​​​പ്പി​​​​ക്ക് ഓ​​​​ർ​​​​ഡ​​​​ർ ന​​​​ൽ​​​​കു​​​​ന്ന​​​​തും കാ​​​പ്പി കു​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ത​​​​നി​​​​ക്കെ​​​​തി​​​​രാ​​​​യ കിം​​​​വ​​​​ദ​​​​ന്തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ത​​​​മാ​​​​ശ പ​​​​റ​​​​യു​​​​ന്ന​​​​തും കാ​​​​ണാം. നെ​​​​ത​​​​ന്യാ​​​​ഹു ത​​​​ന്‍റെ ര​​​​ണ്ടു കൈ​​​​ക​​​​ളും ഉ​​​​യ​​​​ർ​​​​ത്തി കാ​​​​മ​​​​റ​​​​യി​​​​ലേ​​​​ക്ക് വി​​​​ര​​​​ലു​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​ത്തെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു കൈ​​​​യി​​​​ൽ ആ​​​​റു വി​​​​ര​​​​ലു​​​​ക​​​​ൾ വീ​​​​ത​​​​മു​​​​ള്ള​​​​താ​​​​യി കാ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​ത് എ​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സൃ​​​​ഷ്‌​​​​ടി​​​​ച്ച​​​​താ​​​​ണെ​​​​ന്നും ഇ​​​​റാ​​​​ൻ അ​​​​നു​​​​കൂ​​​​ല സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചു സൂ​​​​ചി​​​​പ്പി​​​​ക്കവേ, “എ​​​​ന്‍റെ വി​​​​ര​​​​ലു​​​​ക​​​​ൾ എ​​​​ണ്ണാ​​​​ൻ നി​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടോ? ക​​​​ണ്ടോ? വ​​​​ള​​​​രെ ന​​​​ന്നാ​​​​യി” എ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​യു​​​​ന്ന​​​​ത് വീ​​​​ഡി​​​​യോ​​​​യി​​​​ലു​​​​ണ്ട്.

ഇ​​​​സ്ര​​​​യേ​​​​ൽ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​ള്ള ത​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പു​​​​റ​​​​ത്തു​​​​പോ​​​​യി കു​​​​റ​​​​ച്ച് ശു​​​​ദ്ധ​​​​വാ​​​​യു ശ്വ​​​​സി​​​​ക്കൂവെ​​​​ന്നും പ​​​​ക്ഷേ ഒ​​​​രു സു​​​ര​​​ക്ഷി​​​ത​​​സ്ഥ​​​​ല​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ത​​​​ന്നെ വേ​​​ണ​​​മെ​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. “നി​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​ണ്. അ​​​​ത് എ​​​​നി​​​​ക്കും സ​​​​ർ​​​​ക്കാ​​​​രി​​​​നും ഐ​​​​ഡി​​​​എ​​​​ഫി​​​​നും മൊ​​​​സാ​​​​ദി​​​​നും ശ​​​​ക്തി ന​​​​ൽ​​​​കു​​​​ന്നു. എ​​​​നി​​​​ക്കു ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​ന്നു. ഈ ​​​​നി​​​​മി​​​​ഷം, പ​​​​ക്ഷേ ഇ​​​​ന്നും ഞ​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​നെ വ​​​​ള​​​​രെ ശ​​​​ക്ത​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്നു. നി​​​​ങ്ങ​​​​ൾ എ​​​​ന്നോ​​​​ട് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​ണോ പ​​​​റ​​​​യു​​​​ന്ന​​​​ത്? ഞാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രോ​​​​ടും പ​​​​റ​​​​യു​​​​ന്നു: നി​​​​ങ്ങ​​​​ളും മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കൂ.”-നെതന്യാഹു പറഞ്ഞു.

International

നെ​ത​ന്യാ​ഹു സു​ര​ക്ഷി​ത​ൻ; മ​ര​ണ​വാ​ർ​ത്ത​ക​ൾ വെ​റും വ്യാ​ജ​മെ​ന്ന് ഇ​സ്ര​യേ​ൽ

ജറൂ​സ​ലം: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ നെ​ത​ന്യാ​ഹു കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ വാ​ർ​ത്ത​ക​ൾ ആ​ണെ​ന്നും അ​ദ്ദേ​ഹം പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ഔ​ദ്യോ​ഗി​ക വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി നെ​ത​ന്യാ​ഹു പൊ​തു​വേ​ദി​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ഇ​റാ​ൻ അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. ജറു​സ​ലമി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് നേ​രെ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും ഇ​തി​ൽ നെ​ത​ന്യാ​ഹു കൊ​ല്ല​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം.

അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ, മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ന്ന ബെ​യ്റ്റ് ഷെ​മേ​ഷ് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന നെ​ത​ന്യാ​ഹു​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​സ്ര​യേ​ൽ പു​റ​ത്തു​വി​ട്ടു. താ​ൻ സു​ര​ക്ഷി​ത​നാ​ണെ​ന്നും യു​ദ്ധം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​വി​ടെ വെ​ച്ച് പ്ര​ഖ്യാ​പി​ച്ചു.

നെ​ത​ന്യാ​ഹു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ദ്ദോ നെ​ത​ന്യാ​ഹു കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​യും ഇ​സ്ര​യേ​ൽ നി​ഷേ​ധി​ച്ചു. ഇ​റാ​ൻ ത​ങ്ങ​ളു​ടെ സൈ​നി​ക നേ​ട്ട​ങ്ങ​ൾ പെ​രു​പ്പി​ച്ചു കാ​ട്ടാ​ൻ ന​ട​ത്തു​ന്ന പ്രൊ​പ്പ​ഗ​ണ്ട​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് ഇ​സ്രാ​യേ​ൽ ആ​രോ​പി​ച്ചു.

International

ഭീ​ക​ര​രു​ടെ ജീ​വ​നു പ​രി​ര​ക്ഷ​യി​ല്ല: നെ​ത​ന്യാ​ഹു

ജ​​​​റു​​​​സ​​​​ലെം: ഭീ​​​​ക​​​​ര​​​​ സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ ഒ​​​​രു നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യും താ​​​​ൻ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷു​​​​റ​​​​ൻ​​​​സ് പോ​​​​ളി​​​​സി എ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു.

മു​​​​ജ്ത​​​​ബ ഖ​​​​മ​​​​ന​​​​യ്‌യെയും ഹി​​​​സ്ബു​​​​ള്ള ത​​​​ല​​​​വ​​​​ൻ ന​​​​യിം ഖാ​​​​സി​​​​മി​​​​നെ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ യു​​​​ദ്ധം പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും മി​​​​ക​​​​ച്ച​​​​ രീ​​​​തി​​​​യി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​ന്ന​​​​ത്തേ​​​​ക്കാ​​​​ളും ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു. ക്രൂ​​​​ര​​​​മാ​​​​യ സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ൻ ജ​​​​ന​​​​യ്ക്കാ​​​​യി സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് യു​​​​എ​​​​സും ഇ​​​​സ്ര​​​​യേ​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​റാ​​​​നി​​​​ൽ ഭ​​​​ര​​​​ണ​​​​മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ൽ ശ്ര​​​​മി​​​​ക്കു​​​​മോ​​​​യെ​​​​ന്ന മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന്, “നി​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രാ​​​​ളെ വെ​​​​ള്ള​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും, എ​​​​ന്നാ​​​​ൽ കു​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​”ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.

ഇ​​​​റാ​​​​നി​​​​ൽ ക​​​​ര​​​​യു​​​​ദ്ധ​​​​ത്തി​​​​നു സാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. ഇ​​​​നി മു​​​​ത​​​​ൽ അ​​​​തേ ഇ​​​​റാ​​​​നും അ​​​​തേ പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യും അ​​​​തേ ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന് യു​​​​ദ്ധം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​മെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

“അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി മു​​​​മ്പൊ​​​​രി​​​​ക്ക​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തുപോലുള്ള സ​​​​ഖ്യം സൃ​​​​ഷ്ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ട്രം​​​​പും ഞാ​​​​നും വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി വ​​​​ലി​​​​യ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​ണ്. മി​​​​ക്ക​​​​വാ​​​​റും എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും ഞ​​​​ങ്ങ​​​​ൾ സം​​​​സാ​​​​രി​​​​ക്കു​​​​ന്നു. ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും കൈ​​​​മാ​​​​റു​​​​ന്നു. ഒ​​​​രു​​​​മി​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ന്നു”-​​​​നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു.

International

ഇ​റാ​ന്‍റെ പു​തി​യ പ​ര​മാ​ധി​കാ​രി വെ​റും പാ​വ​യെ​ന്ന് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഇ​റാ​ന്‍റെ പു​തി​യ പ​ര​മാ​ധി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ മൊ​ജ്ത​ബ ഖ​മ​ന‌​യ്‌​യെ ‌ പ​രി​ഹ​സി​ച്ചും ക​ടു​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി​യും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ൻ മു​ൻ പ​ര​മാ​ധി​കാ​രി ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ക​നാ​യ മൊ​ജ്ത​ബ വെ​റു​മൊ​രു "പാ​വ" മാ​ത്ര​മാ​ണെ​ന്ന് നെ​ത​ന്യാ​ഹു പ​രി​ഹ​സി​ച്ചു.

"പു​തി​യ ഭ​ര​ണാ​ധി​കാ​രി​ക്ക് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ഒ​ന്നു​മി​ല്ല" എ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ വി​വാ​ദ​പ​ര​മാ​യ പ​രാ​മ​ർ​ശം. ഇ​സ്രയേ​ലി​നെ​തി​രെ​യു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​ർ​ന്നാ​ൽ ക​ന​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ഭീ​ഷ​ണി​യും നെ​ത​ന്യാ​ഹു മു​ന്നോ​ട്ടു വെ​യ്ക്കു​ന്നു​ണ്ട്. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മൊ​ജ്ത​ബ ഖ​മ​ന​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

 

 

 

 

International

ട്രം​പി​നെ യു​ദ്ധ​ക്ക​ള​ത്തി​ലി​റ​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തി​നി​ടെ നെ​ത​ന്യാ​ഹു ന​ട​ത്തി​യ​ത് അ​ര ഡ​സ​നി​ലേ​റെ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ പ്രേ​രി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ന​ട​ത്തി​യ​ത് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം ആ​റി​ല​ധി​കം ത​വ​ണ​യാ​ണ് നെ​ത​ന്യാ​ഹു ഔ​ദ്യോ​ഗി​ക​മാ​യി വാ​ഷിം​ഗ്ട​ണി​ലെ​ത്തി​യ​ത്. ലോ​ക​ത്തെ മ​റ്റൊ​രു ഭ​ര​ണാ​ധി​കാ​രി​ക്കും ല​ഭി​ക്കാ​ത്ത ഈ ​പ്ര​ത്യേ​ക പ​രി​ഗ​ണ​ന, മി​ഡി​ൽ ഈ​സ്റ്റി​ലെ യു​ദ്ധ​ഭൂ​പ​ടം മാ​റ്റി​വ​ര​യ്ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി.

ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ ഇ​റാ​ന്‍റെ സ്വാ​ധീ​നം ഇ​ല്ലാ​താ​ക്കു​ന്ന​തി​നും അ​മേ​രി​ക്ക നേ​രി​ട്ട് യു​ദ്ധ​ത്തി​ലി​റ​ങ്ങ​ണ​മെ​ന്ന് നെ​ത​ന്യാ​ഹു നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ട്രം​പു​മാ​യു​ള്ള ഓ​രോ കൂ​ടി​ക്കാ​ഴ്ച​യും ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പു​ക​ളാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക അ​തി​ഥി മ​ന്ദി​ര​മാ​യ ബ്ലെ​യ​ർ ഹൗ​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ താ​മ​സി​ച്ച വി​ദേ​ശ നേ​താ​വെ​ന്ന റെ​ക്കോ​ർ​ഡ് നെ​ത​ന്യാ​ഹു സ്വ​ന്ത​മാ​ക്കി (ആ​കെ 14 ത​വ​ണ).

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ലി​ന്‍റെ റെ​ക്കോ​ർ​ഡ് ത​ക​ർ​ത്ത്, അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ന്‍റെ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ നാ​ല് ത​വ​ണ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ഏ​ക വി​ദേ​ശ നേ​താ​വാ​യും നെ​ത​ന്യാ​ഹു മാ​റി. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ൽ നി​ന്ന് അ​ത്യാ​ധു​നി​ക എ​ഫ്-35 യു​ദ്ധ​വി​മാ​ന​ങ്ങ​ളും മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യ നെ​ത​ന്യാ​ഹു, ഇ​റാ​നെ​തി​രെ​യു​ള്ള സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ങ്ങ​ൾ​ക്കും തു​ട​ക്ക​മി​ട്ടു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ച​ര​ക്കു​നീ​ക്കം ത​ട​സ​പ്പെ​ട്ട​തും ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കെ, നെ​ത​ന്യാ​ഹു​വി​ന്‍റെ ഈ ​യാ​ത്ര​ക​ൾ ഒ​രു വ​ലി​യ ആ​ഗോ​ള യു​ദ്ധ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​മാ​യി​രു​ന്നു എ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

National

ഇ​റാ​ൻ പ്ര​തി​സ​ന്ധി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ലും പ​ശ്ചി​മേ​ഷ്യ​യി​ലും നി​ല​നി​ൽ​ക്കു​ന്ന ഗു​രു​ത​ര​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ൽ മോ​ദി സ​ർ​ക്കാ​ർ പു​ല​ർ​ത്തു​ന്ന 'മൗ​നം' രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വി​ന്‍റെ വ​ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ ഇ​ന്ത്യ കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​തി.

ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള രാ​ജ്യ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും, അ​യ​ൽ​പ​ക്ക​ത്തെ നി​ർ​ണാ​യ​ക​മാ​യ പ്ര​തി​സ​ന്ധി​യി​ൽ പ്ര​തി​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​കാ​ത്ത​ത് ന​യ​ത​ന്ത്ര പ​രാ​ജ​യ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ആ​രോ​പി​ച്ചു. ഇ​റാ​നി​ലെ അ​സ്ഥി​ര​ത ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യെ ബാ​ധി​ക്കു​മെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ലു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ന്ത്യ വ​ൻ​തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള ഇ​റാ​നി​ലെ ചാ​ബ​ഹാ​ർ തു​റ​മു​ഖ പ​ദ്ധ​തി​യു​ടെ ഭാ​വി ഈ ​സം​ഘ​ർ​ഷ​ത്തോ​ടെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ത​ന്ത്ര​പ്ര​ധാ​ന​മാ​യ ആ​സ്തി​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന് എ​ന്ത് പ​ദ്ധ​തി​യാ​ണു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷം ചോ​ദി​ച്ചു. അ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും, ഒ​രു പ​ക്ഷം പി​ടി​ക്കാ​തെ ത​ന്ത്ര​പ​ര​മാ​യ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യ ശ്ര​മി​ക്കു​ന്ന​തെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

International

നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ. ടെ​ൽ അ​വീ​വി​ലെ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സും ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ഐ​ആ​ർ​ജി​സി അ​വ​കാ​ശ​പ്പെ​ട്ടു.

"സ​യ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ലെ ക്രി​മി​ന​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ്യോ​മ​സേ​നാ ക​മാ​ൻ​ഡ​റു​ടെ ആ​സ്ഥാ​ന​വും ല​ക്ഷ്യ​മി​ട്ടു'. ഐ​ആ​ർ​ജി​സി വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ്ര​തി​ക​രി​ച്ചു.

ഖൈ​ബാ​ർ മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഐ​ആ​ർ​ജി​സി പ​റ​ഞ്ഞു. എ​ന്നാ​ൽ‌ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജ​റു​സ​ലേ​മി​ൽ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​റാ​ൻ മി​സൈ​ലു​ക​ൾ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. മ​ധ്യ ടെ​ഹ്‌​റാ​നി​ൽ വ്യാ​പ​ക ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു​വെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ പ്ര​ഖ്യാ​പ​നം. ഇ​റാ​ൻ സ​ർ​ക്കാ​രി​ലെ പ്ര​മു​ഖ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്നും ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.

International

സ്വ​കാ​ര്യ അ​ത്താ​ഴ വി​രു​ന്നി​ൽ ഇ​ന്ത്യ​ൻ വേ​ഷ​മ​ണി​ഞ്ഞെത്തി നെ​ത​ന്യാ​ഹു, അ​ഭി​ന​ന്ദി​ച്ച് ന​രേ​ന്ദ്ര മോ​ദി

ടെ​ൽ അ​വീ​വ്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വേ​ണ്ടി ഒ​രു​ക്കി​യ പ്ര​ത്യേ​ക അ​ത്താ​ഴ വി​രു​ന്നി​ൽ ഇ​ന്ത്യ​ൻ വേ​ഷം അ​ണി​ഞ്ഞെ​ത്തി ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു. പാ​ശ്ചാ​ത്യ ശൈ​ലി​യി​ലു​ള്ള ത​ന്‍റെ പ​തി​വ് വ​സ്ത്ര​ധാ​ര​ണം മാ​റ്റി വെ​ച്ച്, ഇ​ന്ത്യ​ൻ കു​ർ​ത്ത​യും ജാ​ക്ക​റ്റും ധ​രി​ച്ചാ​ണ് നെ​ത​ന്യാ​ഹു ത​ന്‍റെ സു​ഹൃ​ത്താ​യ മോ​ദി​യെ സ്വീ​ക​രി​ച്ച​ത്.

അ​ത്താ​ഴ​വി​രു​ന്നി​ന് മു​ൻ​പ് എ​ന്‍റെ സു​ഹൃ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ൽ​കി​യ സ​ർ​പ്രൈ​സ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ട​യാ​ണ് നെ​ത​ന്യാ​ഹു ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. നെ​ത​ന്യാ​ഹു ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് അ​ത്താ​ഴ വി​രു​ന്നി​ന് എ​ത്തി​യ​തി​നെ ന​രേ​ന്ദ്ര മോ​ദി​യും അ​ഭി​ന​ന്ദി​ച്ചു. ഇ​ന്ത്യ​ൻ വ​സ്ത്ര​ങ്ങ​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യം ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തോ​ടും മൂ​ല്യ​ങ്ങ​ളോ​ടു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ഹു​മാ​ന​ത്തെ​യാ​ണ് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ പാ​ർ‌​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക പ്ലീ​ന​റി സെ​ഷ​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള മോ​ദി​യു​ടെ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ത്താ​ഴ വി​രു​ന്നു. ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് നാ​ല് മ​ണി​യോ​ട് കൂ​ടി ഇ​സ്രാ​യേ​ലി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു നേ​രി​ട്ടെ​ത്തി​യാ​ണ് സ്വീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ഇ​സ്രാ​യേ​ൽ പാ​ർ​ല​മെ​ന്‍റി​ൽ ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തി​രു​ന്നു.

International

'ന​മ​സ്തേ മോ​ദി': ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ര​വേ​റ്റ് ഇ​സ്രേ​ൽ മാ​ധ്യ​മം 'ദി ​ജ​റു​സ​ലേം പോ​സ്റ്റ്'

ടെ​ൽ അ​വീ​വ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വേ​റി​ട്ട രീ​തി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ് ഇ​സ്രേ​ലി പ​ത്ര​മാ​യ 'ദി ​ജ​റു​സ​ലേം പോ​സ്റ്റ്. പ​ത്ര​ത്തി​ന്‍റെ മു​ൻ​പേ​ജി​ൽ 'ന​മ​സ്തേ' എ​ന്ന് വ​ലി​യ അ​ക്ഷ​ര​ത്തി​ൽ കു​റി​ച്ചു​കൊ​ണ്ടാ​ണ് മോ​ദി​യെ ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​ര​വേ​റ്റ​ത്. 2017-ന് ​ശേ​ഷം ഇ​സ്രേ​ലി​ലെ​ത്തു​ന്ന മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ത്രം ഇ​ത്ത​ര​മൊ​രു പ്ര​ത്യേക ക​വ​ർ പേ​ജ് ത​യ്യാ​റാ​ക്കി​യ​ത്.

പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫ് സ​വി​ക ക്ലീ​ൻ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഇ​സ്രേ​ൽ പാ​ർ​ല​മെ​ന്‍റി​നെ ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കും അ​ദ്ദേ​ഹം.ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ മോ​ദി ഇ​സ്രേ​ലി​ലെ​ത്തും.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച​യി​ൽ പ്ര​തി​രോ​ധം, സാ​ങ്കേ​തി​ക വി​ദ്യ, മേ​ഖ​ല​യി​ലെ സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ഇ​ന്ത്യ​യും ഇ​സ്രേ​ലും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​താ​കും സ​ന്ദ​ർ​ശ​ന​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്ക് മി​ക​ച്ച വ​ര​വേ​ൽ​പ്പ് ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും ഇ​സ്രേ​ൽ സ​ർ​ക്കാ​രും വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

 

International

ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ 'ഹെ​ക്‌​സ​ഗ​ൺ' സ​ഖ്യം; ഇ​ന്ത്യ പ്ര​ധാ​ന പ​ങ്കാ​ളി​യെ​ന്ന് നെ​ത​ന്യാ​ഹു

ടെൽ അവീവ്: ആ​ഗോ​ള ഭീ​ക​ര​വാ​ദ​ത്തെ നേ​രി​ടാ​ൻ പു​തി​യ ഭൗ​മ​രാ​ഷ്ട്രീ​യ സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. 'ഹെ​ക്‌​സ​ഗ​ൺ സ​ഖ്യം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ​യി​ൽ ഇ​ന്ത്യ​യെ ഒ​രു സു​പ്ര​ധാ​ന പ​ങ്കാ​ളി​യാ​യാ​ണ് ഇ​സ്രാ​യേ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം.

ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ ഈ ​പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ, ഇ​സ്രേ​ൽ, ഗ്രീ​സ്, സൈ​പ്ര​സ് എ​ന്നീ നാ​ല് രാ​ജ്യ​ങ്ങ​ളാ​ണ് സ​ഖ്യ​ത്തി​ന്‍റെ നെ​ടും​തൂ​ണു​ക​ൾ. ഭാ​വി​യി​ൽ കൂ​ടു​ത​ൽ അ​റ​ബ്, ആ​ഫ്രി​ക്ക​ൻ, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ഈ ​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നാ​ണ് ഇ​സ്രേ​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ര​ക്ഷ, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ൽ, പ്ര​തി​രോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ഖ്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇന്നും നാളെയുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രേ​ൽ സ​ന്ദ​ർ​ശി​ക്കും. ഇ​സ്രേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാണ് പ്രധാനമന്ത്രിയുടെ ഇസ്രേൽ സന്ദർശനം. ഇ​സ്രേ​ലു​മാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന പ്ര​തി​രോ​ധ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പു​തി​യ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ടേ​ക്കും. പ്ര​തി​രോ​ധ​ത്തി​ന് പു​റ​മേ കൃ​ഷി, ജ​ല​സം​ര​ക്ഷ​ണം, ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടിംഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്നു.

 

International

ഇ​ന്ത്യ വൻശ​ക്തി: നെ​ത​ന്യാ​ഹു

ജ​​​​റു​​​​സ​​​​ലെം: ഇ​​​​ന്ത്യ​​​​യെ വ​​​​ൻ​​​​ശ​​​​ക്തി​​​​യെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു. അ​​​​ടു​​​​ത്ത​​യാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു ഇ​​​​ന്ത്യ​​​​യെ വ​​ൻ​​ശ​​​​ക്തി​​​​യെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ സേ​​​​ന (ഐ​​​​ഡി​​​​എ​​​​ഫ്) കേ​​​​ഡ​​​​റ്റു​​​​ക​​​​ളു​​​​ടെ ബി​​​​രു​​​​ദ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കും. അ​​​​ടു​​​​ത്ത​​യാ​​ഴ്ച, ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ്യം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്-​​​​നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജൂ​​​​ത സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രു​​​​ടെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ മോ​​​​ദി​​​​യു​​​​ടെ ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ഇ​​​​സ്ര​​​​യേ​​​​ലും ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള സ​​​​ഖ്യം സം​​​​ബ​​​​ന്ധി​​​​ച്ചും എ​​​​ല്ലാ​​​​ത്ത​​​​രം സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ ഒ​​​​രു ചെ​​​​റി​​​​യ രാ​​​​ജ്യ​​​​മ​​​​ല്ല. 1.4 ബി​​​​ല്യ​​​​ൺ ജ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ന്ത്യ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ശ​​​​ക്ത​​​​മാ​​​​യ രാ​​​​ജ്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

25ന് ​​​​ര​​​​ണ്ട് ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു​​​​പോ​​​​കും. അ​​​​ദ്ദേ​​​​ഹം ഇ​​​​സ്ര​​​​യേ​​​​ൽ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സം​​​​സാ​​​​രി​​​​ക്കും. നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യും ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഐ​​​​സ​​​​ക് ഹെ​​​​ർ​​​​സോ​​​​ഗു​​​​മാ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും.

International

നെ​ത​ന്യാ​ഹു - ട്രം​പ് കൂ​ടി​ക്കാ​ഴ്ച; ഇ​റാ​ൻ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഡൊ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ൽ വാ​ഷിം​ഗ്ട​ണി​ൽ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കെ​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച എ​ന്ന​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​റാ​നു​മാ​യു​ള്ള നി​ല​വി​ലെ ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചും, ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ സ്വീ​ക​രി​ക്കേ​ണ്ട സൈ​നി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും. ഇ​റാ​ൻ ആ​ണ​വാ​യു​ധം കൈ​ക്ക​ലാ​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള സം​യു​ക്ത ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യാ​ണ് ഈ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ച​ർ​ച്ച​ക​ളി​ൽ അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ളും ച​ർ​ച്ച​യാ​കും. ലെ​ബ​ന​ൻ, ഗാ​സ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ഷ​യ​മാ​കും.

 

 

International

നെതന്യാഹു അമേരിക്കയിലേക്ക്

ടെ​​​ൽ അ​​​വീ​​​വ്: ​​​ആ​​​ണ​​​വ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​റാ​​​നും യു​​​എ​​​സും ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ കാ​​​ണു​​​ന്നു. ബു​​​ധ​​​നാ​​​ഴ്ച കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ക്കു​​​മെ​​​ന്ന് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​റാ​​​ന്‍റെ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​ദ്ധ​​​തി, പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സാ​​​യു​​​ധസം​​​ഘ​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്ത​​​ൽ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളും ആണവച​​​ർ​​​ച്ച​​​യു​​​ടെ അ​​​ജ​​​ൻ​​ഡ​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ ആ​​​വ​​​ശ്യ​​​മെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

ഇ​റാ​ൻ അ​ടി​ച്ചാ​ൽ ത​ട​യാ​നാ​ളി​ല്ല; ട്രം​പി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച് നെ​ത​ന്യാ​ഹു

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​റാ​​​​നെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്താ​​​​തെ അ​​​​മേ​​​​രി​​​​ക്ക പി​​​​ൻ​​​​വ​​​​ലി​​​​ഞ്ഞ​​​​ത് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്.

യു​​​​ദ്ധം നേ​​​​രി​​​​ടാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യും സ​​​​ജ്ജ​​​​മ​​​​ല്ലെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന. ഇ​​​​റാ​​​​ന്‍റെ ബാ​​​​ലി​​സ്റ്റി​​​​ക് മി​​​​സൈ​​​​ലു​​​​ക​​​​ളെ ത​​​​ട​​​​യാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ശ്ര​​​​യി​​​​ച്ചി​​​​രു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക​​​​രു​​​​ടെ അ​​​​ഭാ​​​​വ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന ​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്നു.

ഇ​​​​റാ​​​​നി​​​​ൽ​​​​നി​​​​ന്ന് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ ത​​​​ട​​​​യാ​​​​ൻ ഒ​​​​രു​​​​ങ്ങി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു അ​​​​മേ​​​​രി​​​​ക്ക​​​​യെ ധ​​​​രി​​​​പ്പി​​​​ച്ചു. ഇ​​​​റാ​​​​ൻ ഡ്രോ​​​​ണു​​​​ക​​​​ളെ​​​​യും മി​​​​സൈ​​​​ലു​​​​ക​​​​ളെ​​​​യും ത​​​​ട​​​​യാ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​തി​​​​യാ​​​​യ യു​​​​എ​​​​സ് സൈ​​​​നി​​​​ക​​​​രി​​​​ല്ലെ​​​​ന്ന് ട്രം​​​​പി​​​​നോ​​​​ട് നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു. കൂ​​​​ടാ​​​​തെ, നി​​​​ല​​​​വി​​​​ലെ യു​​​​എ​​​​സ് പ​​​​ദ്ധ​​​​തി വേ​​​​ണ്ട​​​​ത്ര ഫ​​​​ല​​​​പ്ര​​​​ദ​​​​മ​​​​ല്ലെ​​​​ന്നും ഉ​​​​ദ്ദേ​​​​ശി​​​​ച്ച ഫ​​​​ലം ന​​​​ൽ​​​​കി​​​​ല്ലെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​താ​​​​യി ദി ​​​​വാ​​​​ഷിം​​​​ഗ്ട​​​​ൺ പോ​​​​സ്റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ട്രം​​​​പ് ഇ​​​​റാ​​​​നെ​​​​തി​​​​രേ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന ജ​​​​നു​​​​വ​​​​രി 14നാ​​​​ണ് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​ത്. യു​​​​ദ്ധം പാ​​​​ടി​​​​ല്ലെ​​​​ന്ന ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടും ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​യെ പി​​​​ന്തി​​​​രി​​​​പ്പി​​​​ച്ചു. യു​​​​എ​​​​സ് ആ​​​​ക്ര​​​​മി​​​​ച്ചാ​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ങ്ങ​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​റാ​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

International

ഇ​നി​യും ആ​ക്ര​മി​ക്കും; ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്

മ​​​​യാ​​​​മി: ​​​​ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ഇ​​​​റാ​​​​നും ഹ​​​​മാ​​​​സി​​​​നും മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്.

ആ​​​​ണ​​​​വ, മി​​​​സൈ​​​​ൽ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചാ​​​​ൽ ഇ​​​​റാ​​​​നെ​​​​തി​​​​രേ ഇ​​​​നി​​​​യു​​​​മൊ​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഹ​​​​മാ​​​​സ് ആ​​​​യു​​​​ധം ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ന​​​​ത്ത പ്ര​​​​ത്യാ​​​​ഘാ​​​​തം നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മൊ​​​​ത്തു​​​​ള്ള വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ട്രം​​​​പ് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

ജൂ​​​​ണി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലു​​​​മാ​​​​യി ന​​​​ട​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന ആ​​​​യു​​​​ധ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​റാ​​​​ൻ. ഇ​​​​റാ​​​​ൻ എ​​​​ങ്ങോ​​​​ട്ടാ​​​​ണു പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും എ​​​​ന്താ​​​​ണ് ചെ​​​​യ്യു​​​​ന്ന​​​​തെ​​​​ന്നും ഞ​​​​ങ്ങ​​​​ൾ​​​​ക്ക​​​​റി​​​​യാം. അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇന്ധനം വെ​​​​റു​​​​തേ ക​​​​ള​​​​യാ​​​​ൻ ഇ​​​​റാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​രു​​​​ത്.

ഇ​​​​റാ​​​​ൻ, ല​​​​ബ​​​​ന​​​​നി​​​​ലെ ഹി​​​​സ്ബു​​​​ള്ള ഭീ​​​​ക​​​​ര​​​​ർ, ഹ​​​​മാ​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​സ്ര​​​​യേ​​​​ലി​​​​നു​​​​ള്ള ഉ​​​​ത്ക​​​​ണ്ഠ​​​​യാ​​​​ണ് നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​തെ​​​​ന്നും ട്രം​​​​പ് അ​​​​റി​​​​യി​​​​ച്ചു. ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലും ഹ​​​​മാ​​​​സും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ടം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തും ച​​​​ർ​​​​ച്ച​​​​യാ​​​​യി. വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ധാ​​​​ര​​​​ണ പാ​​​​ലി​​​​ക്കാ​​​​ൻ ഇ​​​​സ്ര​​​​യേ​​​​ൽ ത​​​​യാ​​​​റാ​​​​യി. ഹ​​​​മാ​​​​സ് ആ​​​​യു​​​​ധം താ​​​​ഴെ​​​​വ​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ന​​​​ര​​​​ക​​​​മാ​​​​യി​​​​രി​​​​ക്കും ഫ​​​​ല​​​​മെ​​​​ന്നും ട്രം​​​​പ് ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി.

ട്രം​​​​പി​​​​ന്‍റെ ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഇ​​​​റാ​​​​ൻ ആ​​​​യു​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന വി​​​​ഷ​​​​യം ട്രം​​​​പി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു നേ​​​​ര​​​​ത്തേ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

സം​​​യ​​​മ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് റ​​​ഷ്യ

ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളും വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് റ​​​ഷ്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്നും ഇ​​​റാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ദ്യം ശ്ര​​​മി​​​ക്കേ​​​ണ്ട​​​തെ​​​ന്നും ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

International

മംദാനിയുടെ ഭീഷണി: ന്യൂയോർക്ക് സന്ദർശിക്കുമെന്ന് നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ യു​​​ദ്ധ​​​ക്കു​​​റ്റ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന സൊ​​​ഹ്റാ​​​ൻ മം​​​ദാ​​​നി​​​യു​​​ടെ ഭീ​​​ഷ​​​ണി അ​​​വ​​​ഗ​​​ണി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​രം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു.

ഇ​​​സ്ര​​​യേ​​​ലി​​​നു നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു സ​​​മ്മ​​​തി​​​ച്ചാ​​​ൽ മം​​​ദാ​​​നി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ മു​​​സ്‌​​​ലിം മേ​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ മം​​​ദാ​​​നി, നേ​​​ര​​​ത്തേ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​നു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​ത്. നെ​​​ത​​​ന്യാ​​​ഹു ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കാ​​​ലു​​​കു​​​ത്തി​​​യാ​​​ൽ പോ​​​ലീ​​​സി​​​നെ അ​​​യ​​​ച്ച് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി (ഐ​​​സി​​​സി) വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്.
അ​​​തേ​​​സ​​​മ​​​യം, വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം മം​​​ദാ​​​നി​​​ക്കി​​​ല്ലെ​​​ന്നാ​​ണു സൂ​​​ച​​​ന.


2024 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ഐ​​​സി​​​സി നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക ഐ​​​സി​​​സി​​​യു​​​ടെ ഭാ​​​ഗ​​​മ​​​ല്ല. അ​​​തി​​​നാ​​​ൽ വാ​​​റ​​​ന്‍റ് ന​​​ട​​​പ്പാ​​​ക്കാ​​​ൻ ബാ​​​ധ്യ​​​ത​​​യി​​​ല്ല. ഇ​​​തി​​​നു പു​​​റ​​​മേ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ഐ​​​സി​​​സി​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

International

അഴിമതി കേസുകളിൽ പ്രസിഡന്‍റിനോട് ഇളവ് അഭ്യർഥിച്ച് നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: ​​​അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ളി​​​ൽ മാ​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ന​​​ത്യാ​​​ഹു പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചു. നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ നീ​​​ക്കം അ​​​സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഓ​​​ഫീ​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രി​​​ക്കേ വി​​​ചാ​​​ര​​​ണ നേ​​​രി​​​ടു​​​ന്ന ആ​​​ദ്യ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു. കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മൂ​​​ന്നു കേ​​​സു​​​ക​​​ളാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള​​​ത്.

നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന് ഇ​​​സ്ര​​​യേ​​​ൽ മാ​​​പ്പു ന​​​ല്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

International

നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവച്ചിട്ടില്ലെന്ന് ഇസ്രയേൽ

ജ​​​റൂ​​​സ​​​ലെം: സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു ത​​​ന്‍റെ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം മാ​​​റ്റി​​​വ​​​ച്ചു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ നി​​​ഷേ​​​ധി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും ഇ​​​രു​ രാ​​​ജ്യ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. “ഇ​​​സ്ര​​​യേ​​​ലി​​​ന് ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ശ​​​ക്ത​​​മാ​​​ണ്, നെ​​​ത​​​ന്യാ​​​ഹു​​​വും ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ത​​​മ്മി​​​ലു​​​ള്ള​​​ത് വ​​​ള​​​രെ​​​യേ​​​റെ ശ​​​ക്ത​​​മാ​​​ണ്”- സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പോ​​​സ്റ്റി​​​ൽ ഓ​​​ഫീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, നെ​​​ത​​​ന്യാ​​​ഹു ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശ​​​നം മാ​​​റ്റി​​​വ​​​ച്ചു​​​വെ​​​ന്ന് ഏ​​​താ​​​നും ഇ​​​സ്രേ​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. 2018ന് ​​​ശേ​​​ഷം നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക യാ​​​ത്ര​​​യാ​​​ണി​​​ത്.

International

വെസ്റ്റ് ബാങ്ക് അതിക്രമങ്ങളിൽ നടപടി: നെതന്യാഹു

ടെ​​​ൽ അ​​​വീ​​​വ്: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു നേ​​​രേ ഇ​​​സ്രേ​​​ലി​​​ക​​ൾ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ചു. വി​​​ഷ​​​യം ച​​​ർ​​​ച്ച​​​ ചെ​​​യ്യാ​​​ൻ ഉ​​​ട​​​ൻ​​​ത​​​ന്നെ കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കും.

ബെ​​​ത്‌​​​ല​​​ഹേ​​​മി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ല​​​സ്തീ​​​ൻ ഗ്രാ​​​മ​​മാ​​​യ ജ​​​ബാ​​​യി​​​ൽ അ​​​ധി​​​നി​​​വേ​​​ശ ഇ​​​സ്രേ​​​ലി​​​ക​​​ൾ വീ​​​ടു​​​ക​​​ൾ തീ​​​വ​​​ച്ചു ന​​​ശി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ അ​​​റി​​​യി​​​പ്പ്.

ഗാ​​​സ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം വെ​​​സ്റ്റ് ബാ​​​ങ്കി​​​ലെ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നു​​​മേ​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ട്.

International

നെതന്യാഹുവിന് തുർക്കിയുടെ വാറന്‍റ്

അ​​​ങ്കാ​​​റ: ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ​​​തി​​​രേ തു​​​ർ​​​ക്കി​​​യു​​​ടെ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ്. ഗാ​​​സ​​​യി​​​ൽ വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​നം ന​​​ട​​​ത്തി എ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​സ്താം​​​ബൂ​​​ൾ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സാ​​​ണ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ഇ​​​സ്ര​​​യേ​​​ൽ കാ​​​റ്റ്സും സൈ​​​നി​​​ക മേ​​​ധാ​​​വി​​​മാ​​​രും ആ​​​ട​​​ക്കം 36 ഉ​​​ന്ന​​​ത​​​ർ​​​ക്കെ​​​തി​​​രേ​​​യും വാ​​​റ​​​ന്‍റു​​​ണ്ട്. തു​​​ർ​​​ക്കി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഗി​​​ദ​​​യോ​​​ൻ സാ​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു.

International

കൈ​മാ​റി​യ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ടു​ത്ത ബ​ന്ദി​യു​ടേത്: നെ​ത​ന്യാ​ഹു

ടെ​​​​ൽ അ​​​​വീ​​​​വ്: ഹ​​​​മാ​​​​സ് കൈ​​​​മാ​​​​റി​​​​യ മൃ​​​​ത​​​​ദേ​​​​ഹ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഗാ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്നു നേ​​​​ര​​​​ത്തേ ക​​​​ണ്ടെ​​​​ടു​​​​ത്ത ബ​​​​ന്ദി​​​​യു​​​​ടേതാ​​​​ണെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു.

ഹ​​​​മാ​​​​സ് ബ​​​​ന്ദി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം​​​​കൂ​​​​ടി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​സ്ര​​​​യേ​​​​ലി​​​​നു കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു. റെ​​​​ഡ് ക്രോ​​​​സ് വ​​​​ഴി​​​​യാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യ​​​​ത്തി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഇ​​​​ത് മു​​​​ൻ​​​​പ് ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം ക​​​​ണ്ടെ​​​​ടു​​​​ത്ത ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നാ​​​​ണു നെ​​​​ത​​​​ന്യാ​​​​ഹു ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്.

ഹ​​​​മാ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ക​​​​രാ​​​​റി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്ന് നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​ഞ്ഞു. 13 ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ഗാ​​​​സ​​​​യി​​​​ലു​​​​ണ്ട്.

ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​ൽ ഹ​​​​മാ​​​​സ് വ​​​​രു​​​​ത്തു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ലി​​​​ന്‍റെ അ​​​​ടു​​​​ത്ത ഘ​​​​ട്ട​​​​ങ്ങ​​​​ൾ ന​​​​ട​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു വെ​​​​ല്ലു​​​​വി​​​​ളി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്.

International

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കാ​ന​ഡ​യി​ലെ​ത്തി​യാ​ൽ അ​റ​സ്റ്റ് ചെ​യ്യും: മാ​ർ​ക്ക് കാ​ർ​ണി

ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു കാ​ന​ഡ​യി​ൽ എ​ത്തി​യാ​ൽ അ​റ​സ്റ്റ് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി.

ബ്ലൂം​ബെ​ർ​ഗി​ന്‍റെ "ദി ​മി​ഷാ​ൽ ഹു​സൈ​ൻ ഷോ'​യി​ൽ മി​ഷാ​ൽ ഹു​സൈ​നു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് കാ​ർ​ണി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രെ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി പ്ര​ഖ്യാ​പി​ച്ച അ​റ​സ്റ്റ് വാ​റ​ന്‍റ് ന​ട​പ്പാ​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യ​ത്.

ഗാ​സ സം​ഘ​ർ​ഷം, മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ നെ​ത​ന്യാ​ഹു​വി​നെ ത​ട​ങ്ക​ലി​ൽ വ​യ്ക്കാ​നു​ള്ള മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​ടെ പ്ര​തി​ജ്ഞ പാ​ലി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​തെ എ​ന്ന ഉ​ത്ത​ര​വും കാ​ർ​ണി ന​ൽ​കി.

ഐ​സി​സി അം​ഗ​രാ​ജ്യ​മെ​ന്ന​നി​ല​യ്ക്ക് കോ​ട​തി തീ​രു​മാ​ന​ങ്ങ​ളോ​ട് നി​യ​മ​പ​ര​മാ​യി സ​ഹ​ക​രി​ക്കാ​ൻ കാ​ന​ഡ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ർ​ണി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് നെ​ത​ന്യാ​ഹു​വി​നും ഇ​സ്ര​യേ​ൽ മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി യൊ​യാ​വ് ഗ​ലാ​ന്‍റി​നു​മെ​തി​രെ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റ് പ്ര​ഖ്യാ​പി​ച്ച​ത്.

Latest News

Corehub Up