x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ലി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷം; പാ​ർ​ല​മെ​ന്റ് പി​രി​ച്ചു​വി​ടാ​നു​ള്ള ബി​ല്ലി​ന് പ്രാ​ഥ​മി​കാം​ഗീ​കാ​രം, നെ​ത​ന്യാ​ഹു പു​റ​ത്തേ​ക്കെ​ന്ന് സൂ​ച​ന


Published: May 20, 2026 10:13 PM IST | Updated: May 20, 2026 10:14 PM IST

ജെ​റൂ​സ​ലേം: ഇ​സ്ര​യേ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ല​തു​പ​ക്ഷ സ​ഖ്യ​സ​ർ​ക്കാ​രി​നെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ക്കൊ​ണ്ട് പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​നു​ള്ള ബി​ല്ലി​ന് പ്രാ​ഥ​മി​കാം​ഗീ​കാ​രം. ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത 110 അം​ഗ​ങ്ങ​ളും ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു. ആ​രും ഇ​തി​നെ​തി​രെ വോ​ട്ട് ചെ​യ്തി​ല്ല. ഇ​തോ​ടെ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച​തി​ലും നേ​ര​ത്തെ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി.

ഒ​ക്ടോ​ബ​ർ 27-നാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ നീ​ക്ക​ത്തോ​ടെ സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​മോ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നേ​ക്കും. സ​ഖ്യ​ക​ക്ഷി​ക​ൾ കൈ​വി​ട്ട​ത് തി​രി​ച്ച​ടി​യാ​യി ഇ​സ്ര​യേ​ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന 76-കാ​ര​നാ​യ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന് സ്വ​ന്തം സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നു​ള്ള ക​ടു​ത്ത സ​മ്മ​ർ​ദ​മാ​ണ് ഇ​പ്പോ​ഴ​ത്തെ തി​രി​ച്ച​ടി​ക്ക് കാ​ര​ണം.

അ​ൾ​ട്രാ-​ഓ​ർ​ത്ത​ഡോ​ക്സ് (യ​ഹൂ​ദ മ​ത​മൗ​ലി​ക​വാ​ദി) വി​ഭാ​ഗ​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് സ്ഥി​ര​മാ​യ ഇ​ള​വ് ന​ൽ​കു​ന്ന നി​യ​മം പാ​സാ​ക്കാ​മെ​ന്ന് നെ​ത​ന്യാ​ഹു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് നെ​ത​ന്യാ​ഹു​വി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ച്ച് സ​ഖ്യ​ക​ക്ഷി​ക​ളാ​യ 'ഷാ​സ്, 'യു​ണൈ​റ്റ​ഡ് തോ​റ ജൂ​ഡാ​യി​സം' എ​ന്നീ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​ൻ ഒ​രു​ങ്ങു​ക​യും പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​നു​ള്ള ബി​ല്ലി​നെ അ​നു​കൂ​ലി​ക്കു​ക​യു​മാ​യി​രു​ന്നു.

Tags : Netanyahu Parliament Israel Latest News

Recent News

Corehub Up