x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാനിവിടെയുണ്ട്, എന്‍റെ വിരലുകൾ എണ്ണിക്കോ: നെതന്യാഹു


Published: March 16, 2026 01:00 AM IST | Updated: March 16, 2026 01:00 AM IST

ടെ​​​​ൽ അ​​​​വീ​​​​വ്: താ​​​​ൻ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്ന ഇ​​​​റാ​​​​ന്‍റെ​​​​യും ഇ​​​​റാ​​​​ൻ അ​​​​നു​​​​കൂ​​​​ല സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ വീ​​​​ഡി​​​​യോ​​​​സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു രം​​​​ഗ​​​​ത്ത്. എ​​​​ക്സി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട വീ​​​​ഡി​​​​യോ​​​​യി​​​​ൽ ഒ​​​​രു ക​​​​ഫേ​​​​യി​​​​ൽ നെ​​​​ത​​​​ന്യാ​​​​ഹു കാ​​​​പ്പി​​​​ക്ക് ഓ​​​​ർ​​​​ഡ​​​​ർ ന​​​​ൽ​​​​കു​​​​ന്ന​​​​തും കാ​​​പ്പി കു​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ത​​​​നി​​​​ക്കെ​​​​തി​​​​രാ​​​​യ കിം​​​​വ​​​​ദ​​​​ന്തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ത​​​​മാ​​​​ശ പ​​​​റ​​​​യു​​​​ന്ന​​​​തും കാ​​​​ണാം. നെ​​​​ത​​​​ന്യാ​​​​ഹു ത​​​​ന്‍റെ ര​​​​ണ്ടു കൈ​​​​ക​​​​ളും ഉ​​​​യ​​​​ർ​​​​ത്തി കാ​​​​മ​​​​റ​​​​യി​​​​ലേ​​​​ക്ക് വി​​​​ര​​​​ലു​​​​ക​​​​ൾ കാ​​​​ണി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​ന്‍റെ ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​ത്തെ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ ദൃ​​​​ശ്യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു കൈ​​​​യി​​​​ൽ ആ​​​​റു വി​​​​ര​​​​ലു​​​​ക​​​​ൾ വീ​​​​ത​​​​മു​​​​ള്ള​​​​താ​​​​യി കാ​​​​ണി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​ത് എ​​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സൃ​​​​ഷ്‌​​​​ടി​​​​ച്ച​​​​താ​​​​ണെ​​​​ന്നും ഇ​​​​റാ​​​​ൻ അ​​​​നു​​​​കൂ​​​​ല സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ചു സൂ​​​​ചി​​​​പ്പി​​​​ക്കവേ, “എ​​​​ന്‍റെ വി​​​​ര​​​​ലു​​​​ക​​​​ൾ എ​​​​ണ്ണാ​​​​ൻ നി​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​ണ്ടോ? ക​​​​ണ്ടോ? വ​​​​ള​​​​രെ ന​​​​ന്നാ​​​​യി” എ​​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു പ​​​​റ​​​​യു​​​​ന്ന​​​​ത് വീ​​​​ഡി​​​​യോ​​​​യി​​​​ലു​​​​ണ്ട്.

ഇ​​​​സ്ര​​​​യേ​​​​ൽ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു​​​​ള്ള ത​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പു​​​​റ​​​​ത്തു​​​​പോ​​​​യി കു​​​​റ​​​​ച്ച് ശു​​​​ദ്ധ​​​​വാ​​​​യു ശ്വ​​​​സി​​​​ക്കൂവെ​​​​ന്നും പ​​​​ക്ഷേ ഒ​​​​രു സു​​​ര​​​ക്ഷി​​​ത​​​സ്ഥ​​​​ല​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ത​​​​ന്നെ വേ​​​ണ​​​മെ​​​ന്നും നെ​​​​ത​​​​ന്യാ​​​​ഹു നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. “നി​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി അ​​​​ദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​ണ്. അ​​​​ത് എ​​​​നി​​​​ക്കും സ​​​​ർ​​​​ക്കാ​​​​രി​​​​നും ഐ​​​​ഡി​​​​എ​​​​ഫി​​​​നും മൊ​​​​സാ​​​​ദി​​​​നും ശ​​​​ക്തി ന​​​​ൽ​​​​കു​​​​ന്നു. എ​​​​നി​​​​ക്കു ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​ന്നു. ഈ ​​​​നി​​​​മി​​​​ഷം, പ​​​​ക്ഷേ ഇ​​​​ന്നും ഞ​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​നെ വ​​​​ള​​​​രെ ശ​​​​ക്ത​​​​മാ​​​​യി ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്നു. നി​​​​ങ്ങ​​​​ൾ എ​​​​ന്നോ​​​​ട് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​ണോ പ​​​​റ​​​​യു​​​​ന്ന​​​​ത്? ഞാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രോ​​​​ടും പ​​​​റ​​​​യു​​​​ന്നു: നി​​​​ങ്ങ​​​​ളും മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കൂ.”-നെതന്യാഹു പറഞ്ഞു.

Tags : I'm here count my fingers Netanyahu

Recent News

Corehub Up