x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​ഗ​ർ ഷ്റോ​ഫി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ കേ​സ്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

നാഷണൽ ഡെസ്ക്
Published: October 19, 2026 11:48 AM IST | Updated: October 19, 2026 11:52 AM IST

ടൈ​ഗ​ർ ഷ്റോ​ഫ്

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നും ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തെ​ന്നും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. 

പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളും ഒ​രാ​ൾ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യു​മാ​ണ്. മൂ​ന്നു​പേ​ർ​ക്കും ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സം​ശ​യം. ന​ട​ന്‍റെ നീ​ക്ക​ങ്ങ​ൾ മു​ൻ​കൂ​ട്ടി നി​രീ​ക്ഷി​ച്ച് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത് പ​രി​ശീ​ല​നം ല​ഭി​ച്ച അ​ക്ര​മി​ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നി​ഗ​മ​നം.

ടൈ​ഗ​ർ ഷ്റോ​ഫ് എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ജു​ഹു​വി​ലെ ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ എ​ത്താ​റു​ണ്ടെ​ന്ന വി​വ​രം പ്ര​തി​ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. താ​ര​ത്തി​ന്‍റെ പ​തി​വു​ക​ളും യാ​ത്ര​ക​ളും നി​രീ​ക്ഷി​ച്ച പ്ര​തി​ക​ൾ അ​ദ്ദേ​ഹം കാ​റി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ വെ​ടി​വെ​പ്പ് ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു. വെ​ടി​വെ​പ്പി​ന് പി​ന്നാ​ലെ എ​സ്‌​വി റോ​ഡ് വ​ഴി വി​ലെ പാ​ർ​ലെ​യും അ​ന്ധേ​രി​യും ക​ട​ന്നാ​ണ് പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

തു​ട​ർ​ന്ന് അ​ന്ധേ​രി വെ​സ്റ്റ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ബോ​റി​വ​ലി​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ ക​യ​റി. പി​ന്നീ​ട് മ​ഹാ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് ക​ട​ക്കുകയായിരുന്നു. അ​തേ​സ​മ​യം രാ​ജ​സ്ഥാ​നി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ മും​ബൈ​യി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Tags : Tiger Shroff Tiger Shroff shooting case assassination attempt Lawrence Bishnoi gang three shooters arrested Kota railway station Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up