പ്രതീകാത്മക ചിത്രം
ചെന്നൈ: ട്രെയിനിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ ഇനിമുതൽ പിഴ ഈടാക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യവും സമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സതേൺ റെയിൽവേ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. റെയിൽവേ ആക്ടിലെ സെക്ഷൻ 145 പ്രകാരമാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം.
യാത്രക്കാരുടെ സമാധാനപരമായ യാത്രയ്ക്ക് തടസമുണ്ടാക്കുന്ന പെരുമാറ്റങ്ങൾ അനുവദിക്കില്ലെന്നാണ് റെയിൽവേയുടെ നിലപാട്. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇടപെടാനും നിയമനടപടി സ്വീകരിക്കാനും അധികാരമുണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം ആദ്യമായി നിയമലംഘനം നടത്തുന്നവരിൽനിന്ന് 1,000 രൂപ വരെ പിഴ ഈടാക്കും.
ട്രെയിൻ കോച്ചുകൾ ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിൽ നിന്ന് ഇവരെ പുറത്താക്കുകയും ചെയ്യും. വീണ്ടും ആവർത്തിച്ചാൽ 5,000 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നും വ്യക്തമാക്കുന്നു. നിയമലംഘനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ടിടിഇക്കും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്ക് അധികാരമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags : Indian Railways Southern Railway Train Travel Railway Rules Passenger Safety Loud Music Fine Railway Fine Train Travel Rules Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash