Image for representation
പയ്യന്നൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് നടത്തിയ കയ്യാങ്കളിയില്‍ കുത്തേറ്റ ഒരാള്‍ക്ക് ഗുരുതരം. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സഹതാമസക്കാരായ മൂന്നുപേരെ പയ്യന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കൊറ്റി മേല്‍പ്പാലത്തിന് സമീപത്തെ പഴയ ചങ്ങല ഗേറ്റ് റോഡിലെ വാടക വീട്ടിലാണ് സംഭവം. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപ്പി സര്‍ദാറിന് (36) ആണ് കുത്തേറ്റത്. മദ്യലഹരിയിലുണ്ടായ കൈയാങ്കളിക്കിടയിലാണ് ഇയാള്‍ക്ക് കുത്തേറ്റതെന്ന് പൊലിസ് പറഞ്ഞു. കൂടെ താമസിക്കുന്ന മൂന്നുപേരെ പയ്യന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Tags : MigrantWorkers Injury Attack Police Arrest