x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​യു​ധ ഉ​ത്പാ​ദ​ന ശേ​ഷി വി​ക​സി​പ്പി​ക്ക​ണം, യു​എ​സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് നി​ർ​ത്ത​ണം: നെ​ത​ന്യാ​ഹു


Published: June 24, 2026 07:53 AM IST | Updated: June 24, 2026 07:53 AM IST

വെ​സ്റ്റ് ബാ​ങ്ക്: ഇ​സ്ര​യേ​ലി​ന്‍റെ ആ​യു​ധ ഉ​ത്പാ​ദ​ന ശേ​ഷി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു. വെ​സ്റ്റ് ബാ​ങ്കി​ലെ ഗൂ​ഷ് എ​റ്റ്സി​യോ​ൺ കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ യു​ദ്ധ​വി​ദ​ഗ്ധ​രു​മാ​യി സം​സാ​രി​ക്ക​വേ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​റാ​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ യു​എ​സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച പി​ന്തു​ണ​യ്ക്ക് നെ​ത​ന്യാ​ഹു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ന​മു​ക്ക് ന​മ്മു​ടേ​താ​യ സ്വ​ത​ന്ത്ര​മാ​യ ആ​യു​ധോ​ത്പാ​ദ​ന സം​വി​ധാ​നം ആ​വ​ശ്യ​മാ​ണ്. സ്വ​ന്തം ആ​യു​ധ​ങ്ങ​ൾ ന​മ്മ​ൾ നി​ർ​മ്മി​ച്ചേ തീ​രൂ. ഇ​റാ​നെ​യും അ​വ​രു​ടെ ആ​ശ്രി​ത സം​ഘ​ങ്ങ​ളെ​യും ന​മ്മ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ര​മ​ണം ഇ​തു​വ​രെ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. 30 വ​ർ​ഷം ക​ഴി​യു​മ്പോ​ൾ നാം ​എ​വി​ടെ​യാ​യി​രി​ക്കും എ​ന്ന​ത് ന​മ്മു​ടെ ശ​ക്തി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും. മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കു​ന്ന​തി​ൽ​നി​ന്ന് മോ​ച​നം നേ​ട​ണ​മെ​ന്നും കൂ​ടു​ത​ൽ ക​രു​ത്ത് ആ​ർ​ജി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ സാ​ങ്കേ​തി​ക​വി​ദ്യ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും നെ​ത​ന്യു​ഹു പ​റ​ഞ്ഞു. ക​മാ​ൻ​ഡ​ർ​മാ​രു​ടെ കൂ​ടു​ത​ൽ ത​ല​മു​റ​ക​ളെ പ​രി​ശീ​ലി​പ്പി​ക്ക​ണം. ന​മ്മു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​ത് ഇ​തൊ​ക്കെ​യാ​ണെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

Tags : Israel weapons production Netanyahu

Recent News

Corehub Up