മുരുകൻ
ന്യൂഡൽഹി: കേന്ദ്രമന്ത്രി എൽ. മുരുകൻ അപ്രതീക്ഷിതമായി രാജിവച്ചതിനു പിന്നിൽ ബോളിവുഡ് താരത്തിന്റെ പരാതിയെന്നു റിപ്പോർട്ട്. മുരുകൻ സന്ദേശങ്ങളയച്ച് ശല്യപ്പെടുത്തിയെന്നായിരുന്നു നടിയുടെ പരാതി.
തുടർന്ന് ബിജെപിയിലെ ഉന്നത നേതാവിനോടു നടി പരാതിപ്പെട്ടു. ഒടുവിൽ ബിജെപി നേതൃത്വം മുരുകന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് മുരുകൻ രാജിവച്ചത്.
തമിഴ്നാട് രാഷ്ട്രീയത്തിലേക്കു മടങ്ങാനാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നായിരുന്നു മുരുകന്റെ നിലപാട്. രാജ്യസഭാംഗത്വവും ഇദ്ദേഹം രാജിവച്ചിരുന്നു. മധ്യപ്രദേശിൽനിന്നാണ് മുരുകൻ രാജ്യസഭാംഗമായത്.
Tags : Bollywood Actress Resignation Murugans