National
കോൽക്കത്ത: യുവനടിയുടെ പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിനെതിരെ നേരത്തെ നിയമനടപടി സ്വീകരിച്ച ബംഗാളി നടി.
കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും ബംഗാളി നടി പറഞ്ഞു. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവർ പറഞ്ഞു.
രഞ്ജിത്തിനെതിരെ പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.
Movies
നടി നവ്യ നായരുടെ ഭർതൃമാതാവ് ചങ്ങനാശേരി പെരുന്നയിൽ ശാന്ത മേനോൻ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. നവ്യയുടെ ഭർത്താവ് സന്തോഷ് എൻ. മേനോന്റെ മാതാവാണ്.
''അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള്‍ വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി.
അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു.
“മക്കളേ.. “ ആ വിളി കാതുകളിൽ മുഴങ്ങി നിൽക്കുന്നു..മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു. ഭർതൃമാതാവിന് ആദരാജ്ഞലി നേർന്ന് നവ്യ കുറിച്ചു.
Movies
നൂറുകോടി പിന്നിട്ട ആട് 3യിൽ ആരാധകരെ ആവേശം കൊള്ളിച്ച രംഗങ്ങളിലൊന്നായിരുന്നു വേദികയുടെ ഐറ്റം ഡാൻസ്. ചിത്രത്തിലെ ഈ ഗാനം കേരളക്കരയാകെ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ആ നൃത്തം ചെയ്യുമ്പോൾ തനിക്ക് കടുത്ത പനിയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.
''അടുത്തിടെ ഞാന്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം ഗൗരവ്വമുള്ളതാണ്. യക്ഷിണി, ഫിയര്‍ തുടങ്ങിയ ചിത്രങ്ങള്‍ അത്തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ ശരിയായ സമയത്താണ് സുല്‍ത്താന്‍ എന്നെ തേടി വന്നതെന്നാണ് കരുതുന്നത്.
കുറച്ച് ഫണ്‍ ആയ, ഊര്‍ജ്ജസ്വലമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച സമയത്താണ് ഇത് വന്നത്. ഷോബി മാസ്റ്ററാണ് നൃത്ത സംവിധാനം. ഞാന്‍ ആസ്വദിച്ച് ചെയ്ത ഗാന രംഗമാണ്.
എന്റെ ജോലി ആത്മാര്‍ഥമായി ചെയ്യാന്‍ മാത്രമാണ് ശ്രദ്ധിച്ചത്. അതിന്റെ ഫലം എന്താകുമെന്ന് ചിന്തിച്ചിരുന്നില്ല. പക്ഷെ സുല്‍ത്താന്‍ ഒരു പ്രതിഭാസമായി മാറി. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വളരെ നല്ല പ്രതികരണങ്ങള്‍ ലഭിച്ചു. എല്ലാവരോടും നന്ദി മാത്രമാണ് ഈ അവസരത്തില്‍ പറയാനുള്ളത്. പാട്ട് ചിത്രീകരിക്കുന്ന സമയത്ത് എനിക്ക് 102 ഡിഗ്രി പനിയുണ്ടായിരുന്നു. പക്ഷെ സെറ്റിലെ എനര്‍ജിയാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്.
ക്ലാസിക്കലും വെസ്റ്റേണും പഠിച്ചിട്ടുള്ളതിനാല്‍ സുല്‍ത്താന്‍ നൃത്തം ബുദ്ധിമുട്ടുള്ളതായിരുന്നില്ല. പക്ഷെ ഭയങ്കരമായ എനര്‍ജി വേണ്ടതായിരുന്നുവെന്നും വേദിക പറയുന്നു.
ഗ്ലാമറസ് ഡാന്‍സ് മാത്രമല്ല, പ്രകടനമൂല്യമുള്ള ഡാന്‍സാണ് എന്നാണ് തോന്നിയതെന്നും വേദിക പറയുന്നു. അതേസമയം, പലരും വസ്ത്രത്തെക്കുറിച്ച് പറഞ്ഞു. എന്റെ കോസ്റ്റ്യൂം ഡിസൈനര്‍ തന്നെയാണ് സിനിമയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. മാന്യമായ രീതിയില്‍ എനിക്ക് ചേരുന്ന, പാട്ടിന് ചേരുന്ന വസ്ത്രം വളരെ ശ്രദ്ധിച്ച് ഒരുപാട് സമയമെടുത്താണ് തയ്യാറാക്കിയതെന്നും താരം പറയുന്നു.
National
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ഉണ്ടായ കാറപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയയ്ക്ക് ദാരുണാന്ത്യം. 30 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിൽ വച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ജോലി കഴിഞ്ഞ് രാത്രി 11.30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാലിയ.
ഡിവൈഡറിൽ ഇടിച്ച കാർ ഇടതുവശത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവർ കാറിലുണ്ടായിരുന്ന താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
വാഹനം മറ്റേതെങ്കിലും വാഹനത്തെ മറികടക്കുമ്പോഴാണോ, അമിതവേഗതയാണോ അപകട കാരണമെന്ന് വ്യക്തമായിട്ടില്ല. താരത്തിന്റെ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Kerala
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടക്കാനിറങ്ങിയ സിനിമാ നടിക്കു നേരെ ലൈംഗീകാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കൊച്ചി കത്രിക്കടവ് സ്വദേശി വിപിൻ റോയ്(39)ആണ് അറസ്റ്റിലായത്.
എംബിഎ ബിരുദധാരിയായ ഇയാൾ ഐടി സ്ഥാപനത്തിലെ മാനേജരാണ്. വ്യാഴാഴ്ചയാണ് സംഭവം. വൈകിട്ട് നടക്കാനിറങ്ങിയ നടിയെ ശല്യം ചെയ്ത ഇയാൾ, ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു.
സംഭവത്തിൽ പാലാരിവട്ടം പോലീസിൽ പരാതി നൽകിയ നടിയുടെ മൊഴി പോലീസ് എടുത്തു. ശല്യം ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള വിപിൻ റോയിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Movies
തെലുങ്ക് സിനിമയിലെ ശ്രദ്ധേയയായ നടിയാണ് ലാവണ്യ ത്രിപാഠി. മോഡലിംഗിലൂടെയാണ് ലാവണ്യ തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ ഒരു തമിഴ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അടുത്തയിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാറായ സമയത്ത് ആ ചിത്രത്തിന്റെ സംവിധായകന് എന്നെ അസ്വസ്ഥയാക്കുന്ന തരത്തില്‍ പെരുമാറി. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു.
എന്റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും എനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല. പക്ഷേ ആ സമ്മര്‍ദം കാരണം, ഒരുദിവസം ഞാന്‍ വീട്ടിലിരുന്നു കരഞ്ഞു. സാധാരണ ഞാന്‍ കരയാറില്ല.
കരഞ്ഞതിന് ശേഷം ഞാന്‍ എഴുന്നേറ്റ് ഒരുചായ ഉണ്ടാക്കി കുടിച്ച് സ്വയം ആശ്വസിപ്പിച്ചു. കരയുന്നത് നല്ലതാണ്, പ്രശ്നമില്ല. ഞാന്‍ അത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതെല്ലാം നിങ്ങളെ വളരെ ശക്തരാക്കുന്നു. എനിക്ക് ആ വ്യക്തിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സുഖമായി തോന്നിയില്ല.
അതുകൊണ്ട് ഞാന്‍ "ഇല്ല' എന്ന് പറഞ്ഞു. അതിനുശേഷവും അവര്‍ എന്നെ ശല്യപ്പെടുത്തി. നിങ്ങള്‍ നരകത്തിലൂടെയാണ് കടന്നുപോകുന്നതെങ്കില്‍ മുന്നോട്ട് തന്നെ നീങ്ങുക എന്ന തത്വമാണ് ഞാന്‍ സ്വീകരിച്ചത്- ലാവണ്യ ത്രിപാഠി വ്യക്തമാക്കി.
Movies
നടി കലാഭവൻ സരിഗയ്ക്ക് കൈകൊടുക്കാതെ ശങ്കർ കാണിച്ച പെരുമാറ്റത്തിന് സോഷ്യൽ മീഡിയായിൽ വിമർശനം. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ നടന്ന ദേശീയ കലാസംസ്കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണ ചടങ്ങിലാണ് സംഭവം.
നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനാണ് സരിഗയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള അവാർഡ് നൽകിയത്. നടൻ ശങ്കറാണ് പ്രശസ്തി പത്രം കൈമാറാനെത്തിയത്. ശങ്കറിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ സരിഗ ഹസ്തദാനത്തിനായി ശ്രമിച്ചപ്പോൾ ശങ്കർ അത് നിരസിക്കുകയായിരുന്നു.
നടൻ കൈ നൽകാൻ തയാറല്ലെന്ന് മനസിലാക്കിയ സരിഗ ഉടൻ തന്നെ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വന്ദിച്ച ശേഷമാണ് വേദിയിൽ നിന്നും മടങ്ങിയത്.
Kerala
കൊച്ചി: സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസില്‍ പരാതി നല്കിയ യുവനടിയുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ വിദേശത്തുള്ള യുവതി രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും. ഇതിനു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കും.
അതിനുശേഷം ചിദംബരത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എറണാകുളം സൗത്ത് പോലീസ്. തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നാണ് സൂചന.
യുവനടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കഴിഞ്ഞ ദിവസം സംവിധായകന് ചിദംബരത്തിനെതിരെ കേസെടുത്തത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. എളംകുളത്തെ ഫ്ളാറ്റില്‍ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പരാതിക്കാരി സൗത്ത് പോലീസിന് നല്കിയ മൊഴി.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നടി കഴിഞ്ഞയാഴ്ചയാണ് പരാതി നല്‍കിയത്. മഞ്ഞുമ്മല്‍ ബോയ്സ്, ജാന്‍ എ മന് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം.
Movies
കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയായ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് നിലീന്റെ പ്രതിശ്രുത വരൻ. നിലീൻ തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്.
ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് നിലീൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്.
2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീൻ സാന്ദ്ര ശ്രദ്ധേയായത്. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും ലഭിച്ചു.
‘2018’ എന്ന ചിത്രത്തിലൂടെ നിലീൻ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. ചിത്രത്തിൽ നരേൻ അവതരിപ്പിച്ച മൽസ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീൻ എത്തിയത്.
National
ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി.കൊടൈക്കനാലിലെ ബംഗ്ലാവിൽ ആണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിംഗ് പൂളിന് സമീപം മുഖത്തു ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.
ബംഗ്ലാവ് വിനോദ സഞ്ചരികൾക്ക് താമസത്തിന് നൽകാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര്‍ ബംഗ്ലാവിൽ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ 2018ൽ അച്ഛൻ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പ്രതികാരമായി സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ബംഗ്ലാവിലുണ്ടായിരുന്ന ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: റെഡി, ഗബ്ബാർ ഈസ് ബാക്, ഡീ ഡേ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ സഹനടിയായി തിളങ്ങിയ നടി പ്രവീണ ദേശ്പാണ്ഡെ (60)അന്തരിച്ചു.
രക്താർബുദത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു. പ്രവീണയുടെ കുടുംബാംഗങ്ങൾ നടിയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
മറാഠി നാടകസമിതികളിലൂടെ വെള്ളിത്തിരയിലെത്തിയ പ്രവീണ, തസ്കരീ-ദ സ്മഗ്ളേഴ്സ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവസാനമായി അഭിനയിച്ചത്.
Kerala
കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതിരേഖ ഒരുമിച്ച് ആവശ്യപ്പെട്ടു നല്കിയ നോട്ടീസ് ജിഎസ്ടി ആക്ടിന് വിരുദ്ധമാണെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ഓരോ അസസ്മെന്റെ വര്‍ഷത്തെയും നികുതിരേഖ പ്രത്യേകമായാണ് ആവശ്യപ്പെടേണ്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഹര്‍ജിക്കാരിക്ക് പുതിയ നോട്ടീസ് നിയമപരമായി നല്കാന് അധികൃതര്‍ക്ക് തടസമില്ലെന്നും വ്യക്തമാക്കി.
അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി അടച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചത്.
District News
കൊല്ലം: മൈനാഗപ്പള്ളി സിക ഫിലിം സൊസൈറ്റിയുടെ വാർഷികത്തിനും അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോടും അനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് നടി വിജയകുമാരി അർഹയായി.
അരനൂറ്റാണ്ട് മലയാള നാടകവേദിക്കും സിനിമയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് . 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 22നു നടക്കുന്ന ഫെസ്റ്റിവൽ സംവിധായകൻ പ്രിയ നന്ദനൻ ഉദ്ഘാടനം ചെയ്യും . തെരഞ്ഞെടുത്ത 21 സിനിമകളുടെ പ്രദർശനവും കുട്ടികളുടെ മത്സരങ്ങളും മറ്റു കലാപരിപാടികളും ഇതിനോട് അനുബന്ധിച്ച് നടക്കും.
National
ചെന്നൈ: യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയിൽ അറസ്റ്റിൽ. അഞ്ജു കൃഷ്ണ, തമിഴ് സിനിമകളിൽ അസിസന്റ് ഡയറക്ടാറായ വിൻസി നിവേദ, നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരൻ, വെങ്കിടേഷ് കുമാർ, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അൽവി ബിൻഷ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. തമിഴ് സിനിമയായ വെള്ളിമലൈയിലും മലയാള സിനിമകളിലും അഞ്ജു കൃഷ്ണ അഭിനയിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
വിഘ്നേശ്വരനെ പോലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പോരൂര്‍ സ്വദേശിയായ വെങ്കിടേഷ് കുമാറിൽ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ ലഹരി വാങ്ങാനെന്ന വ്യാജേന പോലീസുകാര്‍ മഫ്തിയില്‍ വെങ്കിടേഷ് കുമാറിനെ സമീപിച്ചു. തുടര്‍ന്ന് വത്സരവാക്കത്തേക്ക് കാറിൽ വെങ്കിടേശും മറ്റുള്ളവരും എത്തുകയായിരുന്നു
ഇവരിൽ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ്, മൊബൈൽ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Movies
ചെന്നൈ സ്വദേശികളായ ഇരട്ട സഹോദരങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന വ്യക്തിഹത്യകൾക്കെതിരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രവീണ രവി രംഗത്ത്.
ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും തന്നെയും പ്രിയപ്പെട്ടവരെയും മെസേജുകളിലൂടെ നിരന്തരം വേട്ടയാടുകയാണെന്ന് രവീണ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി.
പോലീസിൽ പരാതി നൽകിയിട്ടും നിയമപരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ഈ പീഡനം തുടരുകയാണെന്നും താരം പറയുന്നു.
‘‘സുഹൃത്തുക്കളെ - ഈ വ്യക്തി വർഷങ്ങളായി എന്റെ കസിനെയും അടുത്ത സുഹൃത്തുക്കളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ അച്ഛന്റെ ജന്മദിന പോസ്റ്റുകളിൽ പോലും ഇയാൾ വന്ന് വളരെ മോശമായ രീതിയിൽ കമന്റുകൾ ഇട്ടു (ഭാഗ്യത്തിന് ഞങ്ങൾക്ക് അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിഞ്ഞു).
പരസ്യമായ ഒരു അറിയിപ്പ്: ഇനിയും മൗനം പാലിക്കാനാകില്ല
കഴിഞ്ഞ നാല് വർഷമായി എന്നെയും എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് പ്രിയപ്പെട്ടവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് ഈ കുറിപ്പ് പങ്കുവെക്കുന്നത്.
Movies
അർബുദത്തെക്കുറിച്ച് നടിയും അവതാരകയുമായ ജുവൽ മേരിയുടെ തുറന്നുപറിച്ചിൽ വളരെയധികം ചർച്ചയായിരുന്നു. ഇപ്പോഴിതാ കാൻസർ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചാണ് താരം പറയുന്നത്.
മുഖത്ത് വന്ന മാറ്റങ്ങള്‍ തന്നെ സങ്കടപ്പെടുത്തുന്നുണ്ടെന്നും കഴുത്തിന്റെ ഭംഗി നഷ്ടമായെന്നും നടി പറയുന്നു. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തഴുകുമ്പോള്‍ അവിടെ ഒരു തരിപ്പ് മാത്രമെയുള്ളുവെന്നും ജുവല്‍ വെളിപ്പെടുത്തി.
‘‘ഈ പടങ്ങളിലും എന്റെ സർജറി സ്കാർ.. അത് ഹീൽ ആയി വന്നപ്പോൾ ലൂസ് ആയി പോയ സ്കിൻ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപ്പെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും.. ഇപ്പോഴും സെൻസേഷൻ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തിൽ തടവി ഞാൻ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാൽ അറിയില്ല.. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ..
ഈ വക സങ്കട പരാതികൾ ഒക്കെ ബെസ്റ്റീസിനോട് പറയുമ്പോൾ അവര്‍ പറയുവാ “ ഈ പടത്തിൽ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന്’’! ഞാൻ ഒന്നും കൂടി നോക്കട്ടെ ... നേരാ നമ്മടെ ലാൽ സർ ‘തൊമ്മനും മക്കളും’ സിനിമേല് പറഞ്ഞ പോലെ “ നിന്നെ കാണാൻ പണ്ടാര ഗ്ലാമർ ആടാ പന്നി !!!”
നേരാ ഞാൻ സുന്ദരിയാ ! ഒരു തരം രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ഒക്കെ പറയാൻ ഉണ്ടേൽ കമന്റിൽ പറഞ്ഞോ ഞാൻ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !’’ജുവൽ മേരിയുടെ വാക്കുകൾ.
2023-ലാണ് ജുവലിനു തൈറോയ്ഡ് കാൻസർ ആണെന്നു കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താൻ പൂർണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിന് പോയപ്പോഴാണ് തൈറോയ്ഡ് കാൻസറാണെന്ന സംശയം തോന്നിയത്. പിന്നീട് ചികിത്സ തേടി.
ഇപ്പോൾ പൂർണ ആരോഗ്യവതി ആണെന്നും സമാനമായ അവസ്ഥകളിലൂടെ കടന്നു പോകുന്നവർക്ക് ഒരു വെളിച്ചമേകാനാണ് ഇപ്പോൾ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞതെന്നും ഔദ്യോഗിക പേജിൽ പങ്കുവച്ച വീഡിയോയിൽ ജുവൽ പറഞ്ഞിരുന്നു.
Movies
ജീവന് പോയാലും താന്‍ ഇവിടംവിട്ട് എങ്ങും പോവില്ലെന്നും മരണം ഒരു തുടക്കം മാത്രമാണെന്നും അമ്മയെ വിശ്വസിപ്പിച്ച മനു എന്ന മകന്. ദൈവംതമ്പുരാനു പോലും തന്റെ മകനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച എല്‍സമ്മ എന്ന അമ്മ. ഇവരുടെ അങ്ങേയറ്റം വേറിട്ട ആത്മബന്ധത്തിന്റെ കഥ കൂടിയാണ് രാഹുല്‍ സദാശിവന് സിനിമ "ഡീയസ് ഈറെ’.
കഥ തുടങ്ങുമ്പോള്‍ കനിയുടെ വീട്ടിലെ വെറുമൊരു വേലക്കാരി. സിനിമയുടെ അവസാന 32 മിനിറ്റുകളില്‍ ട്വിസ്റ്റും സസ്പെന്‍സും വാരിവിതറി നിരന്തരം ഞെട്ടിച്ച് അനുഭൂതിയുടെ ആകാശങ്ങളിലേക്കു പടര്‍ന്നുപന്തലിക്കുന്ന വിസ്മയ കഥാപാത്രം!
""മലയന്‍കുഞ്ഞിലെ ശാന്തമ്മയ്ക്കുശേഷം എന്നെ ആളുകള്‍ കുറച്ചുകൂടി തിരിച്ചറിയാനും എനിക്ക് ആളുകളിലേക്ക് എത്താനും അവസരമൊരുക്കിയ, സംതൃപ്തി പകര്‍ന്ന കഥപാത്രം. ഇതില്‍ അത്രത്തോളം പെര്‍ഫോം ചെയ്യാനുണ്ടായിരുന്നു''- എല്‍സമ്മയായി നിറഞ്ഞാടിയ ജയ കുറുപ്പ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ എല്‍സമ്മയിലേക്ക് എത്തിയത്..?
സംവിധായകന് രാഹുലുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കഥയുടെ ഔട്ട്ലൈന്, എന്റെ കഥാപാത്രം എന്നിവയെക്കുറിച്ചും ഇതില്‍ ചെറിയരീതിയിലുള്ള ഫൈറ്റുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഈ കഥാപാത്രത്തിനുവേണ്ടി മറ്റൊരാളെ മനസില്പോലും കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ, രണ്ടു തല്ലു കൊടുക്കുന്നതിനപ്പുറത്തേക്ക് ഫൈറ്റ് ഇത്ര ഹെവിയാണെന്നു വിചാരിച്ചിരുന്നില്ല.
ക്ലൈമാക്സിലെ എന്റെ ആത്മഭാഷണവും വചനങ്ങളും മൂന്ന് ആംഗിളുകളില്‍നിന്ന് മൂന്നു മോഡുലേഷനുകളില്‍ ഷൂട്ട് ചെയ്യാനാണു പ്ലാനെന്നും രാഹുല്‍ പറഞ്ഞിരുന്നു. വചനങ്ങള്‍ എഴുതിവച്ചിരിക്കുന്നതുപോലെ പഠിച്ചു. മകനെക്കുറിച്ചുള്ള ആത്മഭാഷണം ഒരു കഥപറയുംപോലെ ഓര്‍മയില്‍നിന്നു വരുന്നതാണെങ്കിലും എഴുത്തുകാരൻ എഴുതിവച്ച അതേ ഭംഗിയോടെ അതേ വാക്കുകളില്‍ നമ്മള് കൊടുക്കുമ്പോഴാണല്ലോ കേള്‍ക്കുമ്പോഴും അതിന്റേതായ സുഖമുണ്ടാവുക.
ഞാന്‍ ആദ്യം കൊടുത്ത മോഡുലേഷനിലുള്ളതാണു സിനിമയില്‍ എടുത്തത്. ഒറ്റ ടേക്കില്‍ അത് ഓകെയായി. രാഹുലും കാമറമാന്‍ ഷെഹ്നാദും ഉള്‍പ്പടെ എല്ലാവരും കൈയടിച്ചു.
കുഴിവെട്ടുന്നിടത്തും കോടാലിയുമേന്തി രോഹനെ വെട്ടാനോടിവരുമ്പോഴും ഏതോ ഒരു ശക്തി ആവാഹിച്ചതുപോലെയുള്ള പ്രകടനം..?
Movies
രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി നടി ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും. ലെനയുടെ അമ്മ ഉണ്ടാക്കിയ കേക്ക് മുറിച്ചാണ് ഇരുവരും വാർഷികം ആഘോഷിച്ചത്.
കേക്ക് മുറിച്ച് മധുരം പങ്കിടുന്ന വീഡിയോ ലെന പുറത്തുവിട്ടു. മകള്‍ക്കും മരുമകനും വേണ്ടി ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്കാണ് താരത്തിന്റെ അമ്മ ഉണ്ടാക്കിയത്. കേക്ക് ബേക്കറാണ് ലെനയുടെ അമ്മ.
2024 ജനുവരി 17-നായിരുന്നു ലെനയും പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്. ബംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
കഴിഞ്ഞ 10 മാസത്തോളം ലെന ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണനൊപ്പം അമേരിക്കയിലായിരുന്നു. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത ലെന ഇപ്പോള്‍ ‘വലതു വശത്തെ കള്ളന്’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നു പാർട്ടി വിലയിരുത്തുന്നു. മുതിർന്ന നേതാവ് അയിഷക് പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതു സിപിഎമ്മിനു ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു "ബിഗ് സർപ്രൈസ്' സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം. സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്. ഭാവനയുടെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നടി സമ്മതം അറിയിച്ചാൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ താരത്തിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Movies
നടി രേണുക മേനോനെ ഓർമയില്ലേ? നമ്മൾ എന്ന ചിത്രത്തിലൂടെ ആരാധക മനസിൽ ഇടം നേടിയ "രാക്ഷസി'. കാലങ്ങൾ എത്ര കഴിഞ്ഞാലും ചില താരങ്ങൾ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടും. അങ്ങനെയൊരു നടിയാണ് രേണുക മേനോൻ.
ഇപ്പോഴിതാ താരം പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയായിൽ ട്രെന്റിംഗ്. സഹോദരന്റെ മകളുടെ വിവാഹത്തിനെടുത്ത ചിത്രങ്ങൾ പങ്കുവച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേണുക മേനോൻ. ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന ഗാനം ഇന്നും ഹിറ്റാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ താരം വിവാഹത്തോടെയാണ് അഭിനയ ജീവിതത്തോട് വിട പറഞ്ഞത്.
ഭർത്താവ് സൂരജ് കുമാർ നായർക്കും രണ്ട് പെൺമക്കൾക്കുമൊപ്പം അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ രേണുക അവിടെ ഒരു നൃത്തവിദ്യാലയം നടത്തി വരികയാണ്. രേണുകയുടെ മക്കൾക്ക് പതിനാറും പത്തും ആണ് പ്രായം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി.
വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു.
വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
Movies
സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്. മമ്മൂട്ടിക്കമ്പനിയുടെ "കളങ്കാവലി'ല്‍ മുഖഭാവങ്ങളിലും വര്ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം.
മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് "ഫാര്‍മ'യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
"കളങ്കാവലി'ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?
Kerala
തൃശൂർ: നടിക്കെതിരായ ആക്രമണക്കേസിൽ അതിജീവിതയുടെ അന്തസ് ഹനിക്കുന്ന തരത്തിൽ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ വീഡിയോ അപ്ലോഡ് ചെയ്ത വയനാട് സ്വദേശി അറസ്റ്റിൽ.
കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ അതിജീവിതയുടെ പേരു വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ച സംഭവത്തിൽ തൃശൂർ സിറ്റി പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തിന്റെ ഭാഗമായി പ്രതിയുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല.
വീഡിയോ ഷെയർ ചെയ്ത ഇരുനൂറിലധികം സൈറ്റുകൾ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്യുന്നവർക്കെതിരേയും കർശനനടപടിയെടുക്കുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു.
Movies
നടി നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വളർത്തുനായ ഓറിയോയ്ക്കൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഈ വർഷം ഏതാണ്ട് അവസാനിച്ചു... 2025 നന്നായി അവസാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ഏരിയൽ യോഗയും മറ്റ് വർക്കൗട്ടുകളും ചെയ്യുന്ന നസ്രിയായെ ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്.
National
ബംഗുളൂരു: കന്നഡ നടി ചൈത്ര .ആർനെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല .ആർ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലുമണ്.
വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷവും ചൈത്ര സീരിയലില്‍ അഭിനയിച്ചിരുന്നു. ഡിസംബര്‍ ഏഴിന്, ചൈത്ര ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോയിരുന്നതായി കുടുംബം പറഞ്ഞു.
ഈ യാത്രയ്ക്കിടെ ഹര്ഷവര്ധന് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പാക്കിയെന്നാണ് ആരോപണം. ഹര്ഷവർധന് തന്റെ സഹപ്രവര്‍ത്തകനായ കൗശികിന് 20,000 രൂപ മുന്‍കൂറായി നല്കി മറ്റൊരാളുടെ സഹായത്തോടെ ചൈത്രയെ കാറില്‍ ബലമായി കൊണ്ടുപോയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ചൈത്രയുടെ സഹോദരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീൽ നടപടികൾ തുടങ്ങി. എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.
കേസിലെ അപ്പീൽ സാധ്യതകൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ തയറാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന് ഇന്ന് റിപ്പോർട്ട് കൈമാറും. വിചാരണക്കോടതി ഉത്തരവ് പരിഗണിച്ച് അപ്പീൽ തയാറാക്കുന്ന നടപടികളും തുടങ്ങി. ഈയാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം.
കേസില്‍ വിധി പ്രസ്താവിക്കുന്നതിന് മുന്‍പ് വിധിയുടെ വിശദാംശങ്ങള്‍ ചോര്‍ന്നെന്ന ഊമ കത്തിനെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഡിജിപിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നേരത്തെ ഈ കത്ത് കിട്ടിയതില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ അതില്‍ അഭിഭാഷക അസോസിയേഷനുള്ളില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നിരുന്നു. കേസില്‍ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ ശിക്ഷിക്കുമെന്നും മറ്റുള്ളവരെ വെറുതെവിടുമെന്നും വിധി എഴുതിയ ശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിന് കാണിച്ചു എന്നുമെല്ലാമായിരുന്നു ആരോപണം.
ദീലിപിന്റെ ക്വട്ടേഷനെന്ന വാദം സ്ഥാപിക്കാൻ പ്രോസിക്യൂഷന് ഒരു ഘട്ടത്തിലും കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ ചൂണ്ടാക്കാട്ടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്ത് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് ആദ്യ ഘട്ട കുറ്റപത്രത്തിലുള്ളത്.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കാനായി നടൻ ദിലീപും, കാവ്യയും ലോക്കർ എടുത്തെന്ന പ്രോസിക്യൂഷൻ ആരോപണം തെളിയിക്കാനാനയില്ല.
നടിയെ ആക്രമിച്ച് രണ്ട് മാസത്തിന് ശേഷം പനമ്പള്ളി നഗറിലെ ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ചിൽ അക്കൗണ്ടും ലോക്കറും ദിലീപും കാവ്യ മാധവനും ചേർന്ന് എടുത്തു എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. നടിയെ ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്കർ എടുത്തിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.
ഇങ്ങനെ ഒരു ലോക്കറും അക്കൗണ്ടും ഉണ്ടെങ്കിലും ലോക്കറിൽ നിന്നും അഞ്ച് രൂപയല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ വിവരം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അക്കൗണ്ട് ആരംഭിച്ചത് ആക്രമിക്കുന്ന ദൃശ്യം സൂക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എങ്ങനെ പറയാനാകും എന്നും കോടതി ചോദിക്കുന്നു.
കൂടാതെ, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ തെളിവായി കണക്കാക്കാൻ സാധിക്കില്ലെന്നും മൊഴികൾ വിശ്വാസയോഗ്യമല്ലെന്നും കോടതി വിലയിരുത്തി.
പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്, നടൻ ദിലീപും പൾസർ സുനിയുമായി നടന്ന ഇടപാട് വളരേ രഹസ്യമായിരുന്നു എന്നാണ്. എന്നാൽ ബാലചന്ദ്ര കുമാർ നൽകിയ മൊഴിയിൽ 16-4-2017 ൽ ദിലീപിന്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടെന്നും, ദിലീപിന്റെ അനിയനോടൊപ്പം കാറിൽ സഞ്ചരിച്ചെന്നുമാണ്. അതിനാൽ പ്രോസിക്യൂഷൻ വാധവും സംവിധായകന്റെ മൊഴിയും തമ്മിൽ യോജിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷണം.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമ തോമസ്. ശിക്ഷാവിധിയിൽ അസംതൃപ്തിയെന്നും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു. ഇരയ്ക്ക് നീതി കിട്ടിയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു.
അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടിയല്ല ഈ ശിക്ഷാവിധി. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് വീഴ്ച സംഭവിച്ചുവെന്നാണെന്നും ഉമ തോമസ് പറഞ്ഞു. നീതി കിട്ടുമോ എന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നുവെന്നും തൃക്കാക്കര എംഎൽഎ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഇത്തരം കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നത്, അതിൽ സംശയമില്ലെന്നും ഉമ തോമസ് പറഞ്ഞു.
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് കൊടുത്തത്. ജീവപര്യന്തമെങ്കിലും നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇത്രയും നാൾ ഒരു കുട്ടി വഴിയിൽ അപമാനിക്കപ്പെട്ടിട്ടും, പോരാടിയിട്ടും അതിനുള്ള മറുപടിപോലും കിട്ടിയില്ല. എട്ടു വർഷമായി ആ പെൺകുഞ്ഞ് സഹിക്കുന്ന ദുഃഖത്തിനുള്ള നീതിപോലും ലഭിച്ചില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതികരിച്ചത്.
“പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികള്‍ക്ക് പരമാവധി പരിഗണന. ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാര്‍വതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറികളായി നല്‍കിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി പ്രായമായ തന്റെ അമ്മയെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തയുടെ സോഷ്യല്‍ മീഡിയ കാര്‍ഡ് പങ്കുവച്ചുകൊണ്ട് പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “എന്ത് ചെയ്തിട്ടാണ് അയാള്‍ സ്വന്തം അമ്മയെ സഹായിച്ചത്? ഓ മനസിലായി. കരുണ”.
മൂന്നാം പ്രതി മണികണ്ഠന് കോടതിയോട് പറഞ്ഞ കാര്യം സംബന്ധിച്ച വാര്‍ത്തയാണ് പാര്‍വതി പങ്കുവച്ചിരിക്കുന്ന മറ്റൊന്ന്. ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ലെന്ന മണികണ്ഠന്റെ വാക്കുകളാണ് അത്. ഭാര്യയും രണ്ട് മക്കളും തന്നെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും മണികണ്ഠന് കോടതിയില്‍ പറഞ്ഞിരുന്നു.
അതിനോടുള്ള പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ- “പക്ഷേ ഈ കേസില്‍ കോടതിയുടെ കണ്ണില്‍ ഗൂഢാലോചന എന്നൊന്ന് ഉണ്ടായിരുന്നില്ലല്ലോ. ഗൂഢാലോചന നടത്തിയവര്‍ക്ക് എന്തെങ്കിലും ശിക്ഷ കിട്ടുന്നത് നമ്മള് കണ്ടോ? ഇവിടെയും ഭാര്യയും മക്കളും തന്നെ”.
"കുറ്റവാളികള്‍ അഭ്യര്‍ഥിക്കുമ്പോള്‍ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇതാണ് നമ്മുടെ കേരളത്തില്‍ നടക്കുന്നത്. നിശബ്ദരായിരിക്കുന്നവരുണ്ട്. ഈ വേളയില്‍ ആഘോഷിക്കുന്നവരെ ശ്രദ്ധിക്കുക. അവരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുക. അവര്‍ക്ക് എന്ത് തോന്നിയാലും അത് ചെയ്യാനുള്ള ഇന്ധനം ലഭിച്ചുവെന്ന് മനസിലാക്കുക. ആദ്യം നാം അതിക്രമങ്ങളെ അതിജീവിക്കണം. പിന്നീട് നിയമത്തെയും.'- പാര്‍വതി പറഞ്ഞു.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരായെന്ന് എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ അപ്പീൽ കോടുക്കണമെന്നും ശ്വേത പറഞ്ഞു.
എഎംഎംഎ അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത വ്യക്തമാക്കി. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഈ വിഷയങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു. അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും നടനും ചലചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. കേസിന്റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണെന്നും പ്രേംകുമാർ പറഞ്ഞു.
ഒന്നാംപ്രതി ക്വട്ടേഷൻ ഉണ്ടെന്നാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്. ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പറഞ്ഞു.
കേസിൽ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിന്റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് അവർ ചോദിച്ചു.
ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നുവെന്നും നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
വൈകുന്നേരം ആറ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ എല്ലാം വീട്ടില്‍ ഇരുന്നോള്ളൂ, കുറ്റക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയെ ലഭിക്കൂ എന്ന തെറ്റായ സന്ദേശമാണ് വിധി നല്‍കുന്നത്. ശിക്ഷാവിധിയില്‍ പൂര്‍ണനിരാശയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേസിലെ പ്രതികൾക്ക് കൂട്ടബലാത്സംഗ കുറ്റത്തിലുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ശിക്ഷവിധിച്ചത്.
ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ലെന്നും അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കേസിൽ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴവും ആണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് വിധിച്ചത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി). രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ ശിക്ഷ വിധിച്ചിരിക്കുന്നത്.
കൂട്ടബലാത്സംഗ കുറ്റത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വർഷം കഠിനതടവ്. പ്രതികൾ വിചാരണ തടവുകാരായി കഴിഞ്ഞ കാലം കൂടി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്നാണ് വിധി. പ്രതികളുടെ പ്രായം, ചില പ്രതികൾ മുൻപ് കുറ്റം ചെയ്തിട്ടില്ലെന്നതും എല്ലാവരുടെയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.
എല്ലാ പ്രതികള്‍ക്കും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. വിചാരണ കാലത്തെ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും എന്നും ഉത്തരവില്‍ പറയുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ചു.ആദ്യ ആറ് പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 50,000 രൂപ പിഴയും വിധിച്ചു. ജസ്റ്റീസ് ഹണി എം. വർഗീസാണ് ശിക്ഷ വിധിപ്രസ്താവം നടത്തിയത്.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുക അതിജീവിതയ്ക്ക് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ടായിരുന്നു.
രാവിലെ ഒന്നര മണിക്കൂറോളം നീണ്ട വാദത്തിനു ശേഷം ശിക്ഷ വിധിക്കുന്നത് വൈകുന്നേരത്തെയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാൽ, ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും പൾസർ സുനി കോടതിയിൽ പറഞ്ഞു. അതേസമയം, ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നുമാണ് രണ്ടാം പ്രതി മാർട്ടിൻ പറഞ്ഞത്.
തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, ശിക്ഷയിൽ ഇളവു വേണമെന്നും മൂന്നാം പ്രതി മണികണ്ഠൻ കോടതിയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അതേസമയം, തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശരി ആയതിനാൽ കണ്ണൂർ ജയിലിലാക്കണമെന്നും നാലാംപ്രതി വിജീഷ് പറഞ്ഞു. താൻ തെറ്റു ചെയ്തില്ലെന്നും ഭാര്യയും മകളുമുണ്ടെന്നാണ് അഞ്ചാംപ്രതി എച്ച്. സലിം എന്ന വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഇവർക്കു പുറമെ, കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ ആറാം പ്രതി പ്രദീപും ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ചു.
എന്നാൽ കുറ്റക്കാരണെന്നു കോടതി നേരത്തേ കണ്ടെത്തിയതാണെന്നും അതിൽ ഇനി വാദം വേണ്ട, ശിക്ഷാവിധിയിൽ മാത്രം വാദം മതിയെന്നും ജസ്റ്റീസ് ഹണി എം. വർഗീസ് പ്രതികളുടെ അഭിഭാഷകരോടു പറഞ്ഞു. ഇതോടെ, പ്രതികളുടെ അഭിഭാഷകർ എല്ലാവരും ശിക്ഷാകാലയളവ് കുറവ് വേണമെന്ന അഭ്യർഥനയാണ് നടത്തിയത്.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയെ സംബന്ധിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അജീവിതയ്ക്കെതിരെ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന അനാവശ്യമെന്നുംനിരുത്തരവാദപരമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
പദവിക്കനുസരിച്ചുള്ള പ്രസ്താവന നടത്തണം. തിരഞ്ഞെടുപ്പ് ദിവസം അത്തരത്തിലൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മുരളീധരന് പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടണമെന്നാണ് നിലപാട്. സര്‍ക്കാര്‍ അപ്പീല്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നും ദിലീപിന് നീതി കിട്ടിയെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ ആദ്യ പ്രതികരണം. ദിലീപുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കെപിസിസിയും എഐസിസിയും എതിര്‍ത്ത് നിലപാടെടുക്കുകയും സമൂഹമാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയരുകയും ചെയ്തതോടെ അടൂര്‍ പ്രസ്താവന തിരുത്തിയിരുന്നു. എന്നാൽ അടൂർ പ്രകാശിന്റെത് അനാവശ്യ പ്രതികരണമാണെന്നും കോൺഗ്രസ് നിലപാട് അതല്ലെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വീണ്ടും വ്യക്തമാക്കി.
Kerala
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നും റിനി പരാതിയിൽ പറയുന്നു.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണം.
Movies
നാലുവയസുള്ള മകൻ ലൂക്കാ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടി മിയ ജോർജ്. യു ആർ മൈ പംകിൻ പംകിൻ എന്ന ഗാനത്തോടൊപ്പമാണ് മിയ ചിത്രങ്ങൾ പങ്കുവച്ചത്.
ഇത്ര മനോഹരമായി ഫോട്ടോകൾ എടുക്കാൻ കൊച്ചു ലൂക്കായ്ക്ക് എങ്ങനെ സാധിച്ചുവെന്നാണ് കമന്റുകൾ. ഏതായാലും ഫോട്ടോഗ്രാഫർക്ക് വൻ കൈയടിയാണ് ലഭിക്കുന്നത്.
2021 ലെ കോവിഡ് കാലത്തായിരുന്നു നടി മിയയ്ക്കും ഭർത്താവ് അശ്വിനും ആൺകുഞ്ഞ് പിറന്നത്. ഏഴാം മാസത്തിലാണ് മിയ കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണിയായ സമയത്ത് താൻ നേരിടേണ്ടി വന്ന അവസ്ഥകളെക്കുറിച്ച് മിയ മുൻപ് തുറന്നു പറഞ്ഞിരുന്നു.
Movies
പ്രശസ്ത നടി ഊർമിള ഉണ്ണി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിലാണ് ഊർമിള ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു.
ചലച്ചിത്ര നിർമാതാവായ ജി. സുരേഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു. താനൊരു നരേന്ദ്ര മോദി ഫാനാണെന്ന് ഊര്‍മിള പറഞ്ഞു. മനസുകൊണ്ട് ബിജെപിയായിരുന്നു. എന്നാൽ അത്ര സജീവ പ്രവർത്തകയായിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Movies
സിനിമയിൽ വന്നിട്ട് 20 വർഷമായെന്നും മലയാളസിനിമയ്ക്ക് തന്നെ ആവശ്യമില്ലെന്നും നടി ഹണി റോസ്. താരം കേന്ദ്രകഥാപാത്രമായെത്തിയ റേച്ചൽ സിനിമയുടെ ട്രെയിലർ ലോഞ്ചിനിടയിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
'പത്തിരുപത് വര്‍ഷമായി സിനിമാ മേഖലയില്‍. അതിന്റെ കാരണഭൂതന് വിനയന് സാറാണ്. അദ്ദേഹമാണ് സിനിമയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. ഇതിലെങ്കിലും ഇവള് രക്ഷപെടുമായിരിക്കും എന്നായിരിക്കും വിനയന് സാറിന്റെ മനസിലൂടെ പോകുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. മലയാള സിനിമക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍, ഒരാവശ്യവുമില്ല. ഞാന്‍ കടിച്ചു തൂങ്ങി പിടിച്ചു നില്ക്കുന്ന ഒരാളാണ്.
എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഒത്തിരി കഥാപാത്രങ്ങള്‍ വരണമെന്നില്ല. വരുന്നതില്‍ നിന്ന് ഏറ്റവും നല്ലത് ചൂസ് ചെയ്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ്. അതെന്റെ വലിയൊരു പാഷന് ആണ്'. ഹണി റോസ് പറഞ്ഞു.
Kerala
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.
ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്ലാൻഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.
പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്.
യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ ഇറങ്ങിയശേഷമാണ് യുവാവിനെ വെടിമറയിൽ എത്തിച്ച് മർദിച്ചത്.
ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കിയാണ് നോർത്ത് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനാൽ ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
Kerala
കൊച്ചി: നടി ലക്ഷ്മി ആർ. മേനോനെതിരായ, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സംഭവത്തിൽ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.
ഓഗസ്റ്റ് 24ന് രാത്രി കൊച്ചി നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ മൂന്നാം പ്രതിയായിരുന്നു നടി ലക്ഷ്മി ആർ. മേനോൻ. കേസിൽ നടിക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Movies
മുൻ പങ്കാളിക്കെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടി ജസീല പർവീൺ. മുൻ പങ്കാളിയായ ഡോൺ തോമസ് വിതയത്തിലിനെതിരെയാണ് നടി രംഗത്തെത്തിയത്.
പങ്കാളിയുടെ മർദനത്തിൽ മുറിഞ്ഞുപോയ ചുണ്ടിന്റെ ചിത്രവും ബെഡിൽ രക്തം കിടക്കുന്ന ചിത്രവും നടി പങ്കുവച്ചു. അതിക്രമങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുകയാണ്.
പുതുവത്സരാഘോഷ വേളയിലാണ് സംഭവങ്ങളുടെ തുടക്കം. ഡോണിന്റെ അമിത മദ്യപാനവും പെരുമാറ്റവുമാണ് തർക്കത്തിന് വഴിവെച്ചതെന്നും ജസീല പറയുന്നു. പോലീസിന് ഓൺലൈനിലൂടെയും നേരിട്ടും പരാതി നൽകിയിട്ടും ഉടനടി നടപടിയുണ്ടായില്ലെന്നും, ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനു ശേഷമാണ് പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ജസീല പറയുന്നു.
‘എല്ലാവർക്കും നമസ്കാരം. എനിക്ക് സംഭവിച്ചതിനെക്കുറിച്ച് പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് സഹതാപത്തിന് വേണ്ടിയല്ല, മറിച്ച് എനിക്ക് നിങ്ങളുടെ പിന്തുണയും മാർഗ നിർദ്ദേശവും ആവശ്യമുണ്ട്.
പുതുവത്സര രാവിൽ, എന്റെ അന്നത്തെ പങ്കാളിയായിരുന്ന ഡോൺ തോമസ് വിതയത്തിലിന്റെ അമിതമായ മദ്യപാനത്തെയും പുകവലിയെയും മോശം പെരുമാറ്റത്തെയും ചൊല്ലി ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി.
ആ തർക്കത്തിനിടയിൽ അയാൾ അക്രമാസക്തനായി. അയാൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് ഇടിച്ചു, തല തറയിൽ ആഞ്ഞടിച്ചു, വലിച്ചിഴച്ചു, കൂടാതെ എന്റെ കക്ഷത്തും തുടകളിലും കടിച്ചു. അയാൾ ലോഹ വള കൊണ്ട് എന്റെ മുഖത്ത് ശക്തിയായി അടിച്ചു, അടികൊണ്ട എന്റെ മേൽചുണ്ട് കീറിപ്പോയി. എനിക്ക് ഒരുപാട് രക്തം നഷ്ടപ്പെട്ടു.
എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാളോട് യാചിച്ചു, പക്ഷേ അയാൾ വിസമ്മതിച്ചു. പോലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ഫോൺ തട്ടിപ്പറിച്ചു. പിന്നീട്, ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് അയാൾ പറഞ്ഞു.
എന്നാൽ ഞങ്ങൾ അവിടെയെത്തിയപ്പോൾ, കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് ഡോക്ടർമാരോട് കള്ളം പറഞ്ഞു. തുടർന്ന് എന്നെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു, അവിടെ അഡ്മിറ്റ് ചെയ്ത ഞാൻ പിന്നീട് പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി.
അതിനുശേഷവും അയാൾ എന്നെ വേണ്ടവിധം ശ്രദ്ധിച്ചില്ല. അയാളുടെ ഉപദ്രവം തുടർന്നു. വേദനയിൽ, മാനസികമായും ശാരീരികമായും തകർന്ന് ഒറ്റപ്പെട്ടുപോയി.
അതുകൊണ്ട് ഞാൻ ഒരു ഓൺലൈൻ പരാതി പോലീസിന് നൽകി. മറുപടിയൊന്നും ഉണ്ടായില്ല. ജനുവരി 14 ന് ഞാൻ നേരിട്ട് ചെന്ന് പരാതി നൽകി.
അപ്പോഴും ഉടനടി നടപടിയുണ്ടായില്ല. അയാൾ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചതിന് ശേഷം മാത്രമാണ് പോലീസ് പരിശോധനയ്ക്ക് വരികയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തത്. അതിനുശേഷം കേസ് നടക്കുകയാണ്.
ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചു. പരുക്ക് ഗുരുതരമാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമാണ്. എന്നാൽ എതിർകക്ഷി, ഞാൻ ഒരിക്കലും സമ്മതിക്കാത്ത ഒരു ഒത്തുതീർപ്പ് നടന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് കേസ് റദ്ദാക്കാനായി ഹൈക്കോടതിയിൽ ഒരു കോഷൻ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.
മാസങ്ങളായി, സമയം ചോദിച്ചുകൊണ്ട് അവർ കേസ് മനഃപൂർവം വൈകിപ്പിക്കുകയാണ്. എനിക്കിപ്പോൾ ഒരു വക്കീലിനെ വയ്ക്കാൻ സാമ്പത്തികമില്ലാത്തതിനാൽ ഞാൻ ഒറ്റയ്ക്കാണ് കോടതിയിൽ ഹാജരാകുന്നത്.
ഇന്നലെ നടന്ന വാദം കേൾക്കുന്നതിനിടയിൽ, എനിക്ക് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ല. കോടതി മുറിയിൽ ഞാൻ അദൃശ്യയായതുപോലെ എനിക്ക് തോന്നി. ഇതൊരു ചെറിയ തർക്കമല്ല. ഇത് സാധാരണ പരുക്കല്ല. ഇത് ക്രൂരമായ അക്രമമായിരുന്നു.
ഒരു കലാകാരി എന്ന നിലയിൽ, എന്റെ മുഖമാണ് എന്റെ വ്യക്തിത്വം. മാസങ്ങളോളം എനിക്ക് ജോലി ചെയ്യാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ ആഘാതം, ചികിത്സ, സാമ്പത്തിക നഷ്ടം, കടുത്ത വിഷാദം എന്നിവയിലൂടെ കടന്നുപോയി.
ഇതിനിടയിൽ, ഇത് ചെയ്തയാൾ സീനിയർ അഭിഭാഷകരെ വച്ച് തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയും നടപടികൾ വൈകിപ്പിക്കുകയും ചെയ്യുന്നു.
എനിക്ക് ഒരൊറ്റ കാര്യമേ ആവശ്യപ്പെടാനുള്ളൂ, കേസ് വിചാരണയിലേക്ക് പോകട്ടെ, തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തുവരട്ടെ. ആവശ്യമെങ്കിൽ കേസ് ഞാൻ തന്നെ വാദിക്കാനും പ്രതിരോധിക്കാനും തയാറാണ്. എനിക്ക് നീതി മാത്രം മതി.
Kerala
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. എറണാകുളം എളമക്കര പോലീസാണ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഇയാളെ രാത്രി കസ്റ്റഡിയിലെടുത്തത്.
നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. എളമക്കര പോലീസ് ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്. അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഇന്ന് രാവിലെ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
തനിക്കെതിരെ 2022ല്‍ എടുത്ത കേസില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ ആരോപണം. എനിക്കെതിരെ അറസ്റ്റ് വാറണ്ടില്ല. ഒരു വിധിയും ചാര്‍ജ്ഷീറ്റുമില്ല. പക്ഷേ, എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. എങ്ങനെയെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Kerala
കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നടി റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണെന്നും അവർ കൂട്ടിച്ചേർത്തു.
സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. വെളിപ്പെടുത്തലിനു ശേഷം താന്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും മറ്റ് വഴിയില്ലെങ്കില്‍ പേരു വെളിപ്പെടുത്തുമെന്നും റിനി പറഞ്ഞു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരേ റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.
Movies
കൊച്ചി: നടി കാവ്യ മാധവന്റെ പിതാവും സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമയുമായ കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര വീട്ടില്‍ പി.മാധവന് (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിന് സ്വവസതിയായ വെണ്ണലയിലെ സഫയര്കോര്ട്ട് വില്ല നമ്പര്‍ 23-ല്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം.
സംസ്കാരം ഇടപ്പള്ളി ശ്മശാനത്തില്‍ നാളെ രാവിലെ 10.30ന്. ഭാര്യ: ശ്യാമള. മകന്: മിഥുന് (ഓസ്ട്രേലിയ). മരുമക്കള്‍: റിയ (ഓസ്ട്രേലിയ), നടന് ദിലീപ്.