ആനന്ദ് ബാബു
കൊച്ചി: രാജസ്ഥാനില്‍ റിട്ട. ജഡ്ജിയില്‍നിന്ന് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി മുഴക്കി രണ്ടര കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൊച്ചിയില്‍ പിടിയിലായി. വരാപ്പുഴ മണ്ണാംതുരുത്ത് സ്വദേശി ആനന്ദ് ബാബു (32) വാണ് അറസ്റ്റിലായത്.
രാജസ്ഥാനില്‍നിന്നുള്ള പൊലിസ് സംഘം കൊച്ചിയില്‍ എത്തുകയും കൊച്ചി സിറ്റി പൊലിസിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ വരാപ്പുഴയില്‍നിന്ന് പിടികൂടിയത്.
കേസിലെ ഭൂരിഭാഗം പ്രതികളും കേരളത്തില്‍നിന്നുള്ളവരാണെന്ന് രാജസ്ഥാന് പൊലിസ് പറഞ്ഞു.
Tags : VirtualArrest Arrested Swindling RetiredJudge Rajasthan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash