x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പേ​രി​ല്‍ ത​ട്ടി​പ്പ്

സ്വ​​​​ന്തം ലേ​​​​ഖി​​​​ക
Published: October 19, 2026 11:52 PM IST | Updated: October 19, 2026 11:52 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ പേ​​​​രി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന സൈ​​​​ബ​​​​ര്‍ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പി​​​​നെ​​​​തി​​​​രേ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പൊ​​​​ലി​​​​സ്. ബാ​​​​ങ്ക് പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​രെ ല​​​​ക്ഷ്യ​​​​മാ​​​​ക്കി​​​​യാ​​​​ണ് പു​​​​തി​​​​യ സൈ​​​​ബ​​​​ര്‍ ത​​​​ട്ടി​​​​പ്പ് സ​​​​ജീ​​​​വ​​​​മാ​​​​കു​​​​ന്ന​​​​ത്.

വി​​​​ര​​​​മി​​​​ച്ച ബാ​​​​ങ്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​മെ​​​​ന്ന വ്യാ​​​​ജേ​​​​ന​​​​യാ​​​​ണു ത​​​​ട്ടി​​​​പ്പ്. ഫേ​​​​സ്ബു​​​​ക്ക് പോ​​​​ലു​​​​ള്ള സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് വ്യാ​​​​ജ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും ലി​​​​ങ്കു​​​​ക​​​​ളും ന​​​​ല്‍​കു​​​​ന്നു. ബാ​​​​ങ്കി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പേ​​​​രും ചി​​​​ഹ്ന​​​​വും ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു വി​​​​ശ്വാ​​​​സം നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന സം​​​​ഘം തു​​​​ട​​​​ര്‍​ന്ന് വ്യാ​​​​ജ മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നാ​​​​യ എ​​​​പി​​​​കെ ഫ​​​​യ​​​​ല്‍ ഇ​​​​ന്‍​സ്റ്റാ​​​​ള്‍ ചെ​​​​യ്യി​​​​പ്പി​​​​ച്ചാ​​​​ണ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ല്‍​നി​​​​ന്നു പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

ത​​​​ട്ടി​​​​പ്പ് ഇ​​​​ങ്ങ​​​​നെ...

പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​ര്‍​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​മെ​​​​ന്ന വ്യാ​​​​ജ ലി​​​​ങ്കു​​​​ക​​​​ള്‍ ഫേ​​​​സ്ബു​​​​ക്കി​​​​ല്‍ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​ന്‍റെ തു​​​​ട​​​​ക്കം. ഈ ​​​​ലി​​​​ങ്കു​​​​ക​​​​ളി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ചു വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കു​​​​ന്ന​​​​വ​​​​രെ ബാ​​​​ങ്ക് പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​ന്ന വ്യാ​​​​ജേ​​​​ന ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര്‍ ഫോ​​​​ണി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ടും. ബാ​​​​ങ്കി​​​​ന്‍റെ ലോ​​​​ഗോ​​​​യു​​​​ള്ള വാ​​​​ട്‌​​​​സാ​​​​പ് പ്രൊ​​​​ഫൈ​​​​ലു​​​​ക​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍ ഇ​​​​തു യ​​​​ഥാ​​​​ര്‍​ഥ ബാ​​​​ങ്ക് സേ​​​​വ​​​​ന​​​​മാ​​​​ണെ​​​​ന്നു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​ക്കും. തു​​​​ട​​​​ര്‍​ന്ന് ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ എ​​​​പി​​​​കെ ഫ​​​​യ​​​​ല്‍ അ​​​​യ​​​​ച്ചു​​​​ന​​​​ല്‍​കു​​​​ക​​​​യും ഇ​​​​ത് ഇ​​​​ന്‍​സ്റ്റാ​​​​ള്‍ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ ഫോ​​​​ണി​​​​ലെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും സാ​​​​മ്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളും ത​​​​ട്ടി​​​​പ്പു​​​​കാ​​​​രു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്യും.

ക​​​​രു​​​​തി​​​​യി​​​​രി​​​​ക്ക​​​​ണം...

പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​ര്‍ ഫേ​​​​സ്ബു​​​​ക്കി​​​​ലോ വാ​​​​ട്‌​​​​സാ​​​​പ്പി​​​​ലോ ല​​​​ഭി​​​​ക്കു​​​​ന്ന ലി​​​​ങ്കു​​​​ക​​​​ള്‍ വ​​​​ഴി ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​രു​​​​ത്. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബാ​​​​ങ്കി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്‌​​​​സൈ​​​​റ്റോ അം​​​​ഗീ​​​​കൃ​​​​ത സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം. അ​​​​പ​​​​രി​​​​ചി​​​​ത​​​​ര്‍ അ​​​​യ​​​​യ്ക്കു​​​​ന്ന എ​​​​പി​​​​കെ ഫ​​​​യ​​​​ലു​​​​ക​​​​ള്‍ യാ​​​​തൊ​​​​രു​​​​കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഇ​​​​ന്‍​സ്റ്റാ​​​​ള്‍ ചെ​​​​യ്യ​​​​രു​​​​ത്. ബാ​​​​ങ്കി​​​​ന്‍റെ ലോ​​​​ഗോ ക​​​​ണ്ട​​​​തു​​​​കൊ​​​​ണ്ടു​​​​മാ​​​​ത്രം വാ​​​​ട്‌​​​​സാ​​​​പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​ത്. ഒ​​​​ടി​​​​പി, പി​​​​ന്‍ ന​​​​മ്പ​​​​റു​​​​ക​​​​ള്‍, പാ​​​​സ്‌​​​​വേ​​​​ഡു​​​​ക​​​​ള്‍, കാ​​​​ര്‍​ഡ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍, ഇ​​​​ന്‍റ​​​​ര്‍​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ ആ​​​​രു​​​​മാ​​​​യും പ​​​​ങ്കു​​​​വ​​​​യ്ക്ക​​​​രു​​​​ത്.

സം​​​​ശ​​​​യ​​​​ക​​​​ര​​​​മാ​​​​യ ഫോ​​​​ണ്‍​വി​​​​ളി​​​​ക​​​​ളോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളോ ല​​​​ഭി​​​​ച്ചാ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ന​​​​മ്പ​​​​റി​​​​ല്‍ നേ​​​​രി​​​​ട്ടു ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യാ​​​​ല്‍ ഉ​​​​ട​​​​ന്‍​ത​​​​ന്നെ 1930 എ​​​​ന്ന ന​​​​മ്പ​​​​റി​​​​ലോ www.cybercrime. gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് വ​​​​ഴി​​​​യോ പ​​​​രാ​​​​തി ന​​​​ല്‍​ക​​​​ണം.

Tags : Fraud LifeCertificate CyberCrime Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Police

Recent News

Corehub Up