Kerala
കൊച്ചി: പരിവാഹനില്‍ നിന്നും ഫൈന്‍ അടക്കാനുള്ള മെസേജ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും അജ്ഞാത സംഘം 1.75 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മുളവുകാട് സ്വദേശിയായ വീട്ടമ്മയ്ക്കാണ് പണം നഷ്ടമായത്.
പണമടക്കാന്‍ വേണ്ടി ഓഗസ്റ്റ് നാലിന് വാട്‌സാപ്പ് നമ്പറിലേക്ക് മെസേജ് വന്നതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് ആറു തവണകളായാണ് 1.75 ലക്ഷം രൂപ നഷ്ടമായത്. തട്ടിപ്പ് ആണെന്ന് മനസിലായതോടെ വീട്ടമ്മ മുളവുകാട് പോലീസില്‍ പരാതി നല്‍കി.
ബദല്‍ കുമാര്‍, മുഹമ്മദ് സലിം, ത്രിദീപ് ബഹര്‍, നിഷ, മുഹമ്മദ് സദ്ദാം ഹുസൈന്‍ എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്. ഇവര്‍ക്കെതിരെയും മൊബി കിക്ക് സിസ്റ്റംസ് എന്ന സ്ഥാപനത്തിനെതിരെയും മുളവുകാട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ സൈ ഹണ്ടില്‍ എടവനക്കാട് സ്വദേശി അറസ്റ്റില്‍. എടവനക്കാട് വടക്കേക്കര ചുള്ളിപ്പറമ്പില്‍ മുഹമ്മദ് നാദിര്‍ഷ (22) ആണ് അറസ്റ്റിലായത്. പോലീസ് സൈബര്‍ ടീം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഞാറക്കല്‍ എസ്‌ഐ കെ.വി. ജിതിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ്.
ബാങ്ക് പാസ്ബുക്കുകളും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ബാങ്ക് ഇടപാടുകളില്‍ സംശയകരമായി പണം സ്വീകരിക്കുകയും അയക്കുകയും ചെയ്തതോടെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് വ്യക്തമായതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Viral
ദക്ഷിണ കൊറിയയിലെ ഡേജിയോൺ നഗരത്തിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.
മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒരു ചെന്നായയെ തിരയുന്നതിനിടയിൽ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഒരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സുരക്ഷാ സേനയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
ന്യൂക്ഗു എന്ന് പേരുള്ള രണ്ട് വയസുള്ള ആൺ ചെന്നായ മൃഗശാലയിലെ വേലിക്ക് താഴെ തുരങ്കമുണ്ടാക്കി രക്ഷപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പോലീസ്, ഫയർഫോഴ്സ്, സൈന്യം, വന്യജീവി വിദഗ്ധർ എന്നിവരടങ്ങുന്ന വൻ സംഘം ഒൻപത് ദിവസത്തോളമാണ് ചെന്നായയ്ക്കായി നഗരത്തിൽ തിരച്ചിൽ നടത്തിയത്.
സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ഡ്രോണുകളും തെർമൽ ക്യാമറകളും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു ജംഗ്ഷനിലൂടെ ചെന്നായ നടന്നുപോകുന്നതായി കാണിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായത്.
വളരെ വ്യക്തതയുള്ള ഈ ചിത്രം കണ്ടതോടെ മാധ്യമങ്ങളും സർക്കാർ വൃത്തങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുകയും അതേ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി.
ഈ വ്യാജ ചിത്രം കാരണം തിരച്ചിൽ സംഘത്തിന്‍റെ ശ്രദ്ധ തെറ്റുകയും ചെന്നായയെ കണ്ടെത്തുന്നതിനായി വൻതോതിൽ സമയം പാഴാകുകയും ചെയ്തു. തമാശയ്ക്ക് വേണ്ടി താനാണ് ഈ വ്യാജ ചിത്രം നിർമ്മിച്ചതെന്ന് സമ്മതിച്ചുകൊണ്ട് 40 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒടുവിൽ ഒൻപതാം ദിവസം ലഭിച്ച കൃത്യമായ വിവരത്തെത്തുടർന്ന് ചെന്നായയെ സുരക്ഷിതമായി പിടികൂടി മൃഗശാലയിലേക്ക് തിരിച്ചയച്ചു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ വ്യാജനിർമ്മിതികൾ നടത്താൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, സമൂഹമാധ്യമങ്ങളിലെ വിവരങ്ങൾ എത്രത്തോളം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവം നമ്മളെ ഓർമ്മിപ്പിക്കുന്നു.
Kerala
കോഴിക്കോട്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിൽപന നടത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റ് ആണ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
പരാതിക്കാരിയായ യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. ഇയാൾ വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
തുടർന്ന് സമൂഹ്യമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്റെന്ന് പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ കേസിൽ അറസ്റ്റിലായ ജോയൽ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതിയാണ് അറസ്റ്റിലായത്.
അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹിരാൽ ബെൻഅനൂജ് പട്ടേലിന്റെ അറസ്റ്റ്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
District News
കൊച്ചി: തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.
എതിര്‍ക്കുന്നവരെ സിപിഎമ്മുകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.
തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
District News
മട്ടാഞ്ചേരി: മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മും ബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയിൽനി ന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടി യിലായത്.
മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മട്ടാ ഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയി ൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
വീട്ടമ്മയുടെ വാട്‌സാപ്പ് നമ്പറിലേക്ക് പ്രതിയായ സന്തോഷിൻ്റെ നമ്പറിൽനിന്നു വീ ഡിയോ കോൾ ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.