x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓപ്പറേഷന്‍ സൈ ഹണ്ട്: 22കാരന്‍ അറസ്റ്റില്‍; പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി

കൊച്ചി ബ്യൂറോ
Published: July 29, 2026 12:06 PM IST | Updated: July 29, 2026 12:06 PM IST

Image for representation

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ സൈ ഹണ്ടില്‍ എടവനക്കാട് സ്വദേശി അറസ്റ്റില്‍. എടവനക്കാട് വടക്കേക്കര ചുള്ളിപ്പറമ്പില്‍ മുഹമ്മദ് നാദിര്‍ഷ (22) ആണ് അറസ്റ്റിലായത്. പോലീസ് സൈബര്‍ ടീം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഞാറക്കല്‍ എസ്‌ഐ കെ.വി. ജിതിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ വീട് റെയ്ഡ് ചെയ്താണ് അറസ്റ്റ്.

ബാങ്ക് പാസ്ബുക്കുകളും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ബാങ്ക് ഇടപാടുകളില്‍ സംശയകരമായി പണം സ്വീകരിക്കുകയും അയക്കുകയും ചെയ്തതോടെ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് വ്യക്തമായതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags : Online Fraud Gang Arrest CyberCrime

Recent News

Corehub Up