x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്; ഭ​ര​ണ​പ​ക്ഷ സ​ഖ്യ​ത്തി​ന് അ​ഞ്ച് സീ​റ്റി​ന്‍റെ ലീ​ഡ്, അ​റ​ബ് പാ​ർ​ട്ടി​ക​ളും മു​ന്നേ​റു​ന്നു

വെബ് ഡെസ്‌ക്
Published: October 29, 2026 06:35 AM IST | Updated: October 29, 2026 06:35 AM IST

ജെ​റു​സ​ലേം: ഇ​സ്ര​യേ​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​ന്‍റെ പാ​ർ​ട്ടി​യാ​യ ലി​കു​ഡ് പാ​ർ​ട്ടി ന​യി​ക്കു​ന്ന ഭ​ര​ണ​പ​ക്ഷ സ​ഖ്യ​ത്തി​ന് 53 സീ​റ്റു​ക​ളി​ൽ മു​ന്നേ​റ്റം. 88 ശ​ത​മാ​നം വോ​ട്ടു​ക​ൾ എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് നെ​ത​ന്യാ​ഹു മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മു​ൻ സൈ​നി​ക മേ​ധാ​വി​യാ​യ ഗാ​ഡി ഐ​സ​ൻ​കോ​ട്ടി​ന്‍റെ യാ​ഷ​ർ പാ​ർ​ട്ടി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യം 48 സീ​റ്റു​ക​ളി​ലാ​ണ് മു​ന്നേ​റു​ന്ന​ത്. അ​ഞ്ച് സീ​റ്റി​ന്‍റെ ലീ​ഡാ​ണ് ഭ​ര​ണ​സ​ഖ്യ​ത്തി​നു​ള്ള​ത്. അ​റ​ബ് പാ​ർ​ട്ടി​ക​ൾ 19 സീ​റ്റു​ക​ളി​ലും മു​ന്നേ​റു​ന്നു. അ​തേ​സ​മ​യം, വോ​ട്ടെ​ണ്ണ​ൽ ഇ​ത്ര​യും പി​ന്നി​ട്ടി​ട്ടും ആ​ർ​ക്കും കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 61 സീ​റ്റി​ലെ​ത്താ​നാ​യി​ട്ടി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ലി​കു​ഡ് പാ​ർ​ട്ടി​യാ​ണ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി. 26 സീ​റ്റു​ക​ളി​ലാ​ണ് ലി​കു​ഡ് പാ​ർ​ട്ടി​യു​ടെ മു​ന്നേ​റ്റം. പ്ര​തി​പ​ക്ഷ​ത്തെ യാ​ഷ​ർ പാ​ർ​ട്ടി 21 സീ​റ്റു​ക​ളി​ലും മു​ന്നേ​റു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജോ​യി​ന്‍റ് ലി​സ്റ്റ് സ​ഖ്യ​ത്തി​ലെ​യും റാ ​ആം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ടും ഇ​സ്ര​യേ​ലി​ൽ നി​ർ​ണാ​യ​ക​മാ​വു​ക​യാ​ണ്.

Tags : Israeli elections parliamentary Governing five seats leads Arab parties Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up