ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പദയാത്ര ചാന്ദ്നി ചൗക്കിലെ ടൗണ്‍ ഹാള്‍ ചൗക്കില്‍ എത്തിയപ്പോള്‍.
ന്യൂഡല്‍ഹി: എസ്ഐആറിനെതിരേ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും നടത്തുന്ന പ്രചാരണത്തിനും പ്രതിഷേധ സമരങ്ങള്‍ക്കും മറുപടിയായി ബിജെപി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പദയാത്രയ്ക്ക് ഡല്‍ഹിയില്‍ തുടക്കമായി കുറിച്ചു.
ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പദയാത്ര പാർട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനാണ് ഉദ്ഘാടനം ചെയ്തത്.
ലോകസഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് ഭരണഘടനയോട് ആത്മാർഥതയില്ലെന്നും ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്ന അദ്ദേഹം അതിന്റെ മൂല്യങ്ങളെ മാനിക്കുന്നില്ലെന്നും നിതിന്‍ നബിന് കുറ്റപ്പെടുത്തി.
ചെങ്കോട്ടയ്ക്കു സമീപമുള്ള ശ്രീ ജെയിന് ലാല്‍ മന്ദിറില്‍നിന്ന് ആരംഭിച്ച പദയാത്ര ചാന്ദ്നി ചൗക്കിലെ ടൗണ്‍ ഹാള്‍ ചൗക്കില്‍ സമാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ഹര്‍ഷ് മല്‍ഹോത്ര, മന്ത്രി പര്‍വേഷ് വര്‍മ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ സമാന പദയാത്രകള്‍ സംഘടിപ്പിക്കാനാണു ബിജെപിയുടെ തീരുമാനം. നവംബര്‍ ഒന്നിന് ലക്നോയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നവംബര്‍ രണ്ടിന് തെലുങ്കാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പദയാത്ര നയിക്കും.
Tags : BJP FootMarch Begins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash