ബൈജൂസ് ആപ്പ്
കൊച്ചി: ബൈജൂസ് ആപ്പിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് പാപ്പരത്ത നടപടികളിലെ ക്രമക്കേടില്‍ സിബിഐ, ഇഡി അന്വേഷണം നിരസിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. വോയിറ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, വോയിറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എല്‍എല്‍സി എന്നീ കമ്പനികളാണു ഹര്‍ജി നല്‍കിയത്.
ജസ്റ്റീസുമാരായ കെ. നടരാജന്, ജോണ്സണ് ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. വിദേശസ്ഥാപനമായ ഗ്ലാസ് ട്രസ്റ്റ് കമ്പനി അടക്കമുള്ളവര്‍ പാപ്പരത്ത നടപടികളില്‍ നടത്തിയ ക്രമക്കേടുകള്‍ക്കെതിരേ സിബിഐക്കും ഇഡിക്കും നല്കിയ പരാതികളില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
ഗ്ലാസ് ട്രസ്റ്റ് കമ്പനി വോട്ടിംഗ് അവകാശത്തിനായി സമര്‍പ്പിച്ച ഡയറക്ഷന്‍ ലെറ്റര്‍ വ്യാജമായി നിര്‍മിച്ചതാണെന്ന പുതിയ ഡിജിറ്റല്‍ പരിശോധനാഫലങ്ങളും തെളിവുകളും അപ്പീല്‍ വിധിക്കു ശേഷമാണു കണ്ടെത്താനായത്. ഈ വ്യാജ രേഖ നിര്‍മാണത്തിനെതിരേ പാലാരിവട്ടം പൊലിസില്‍ കേസുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
Tags : PetitionFiled Rejection Investigation ParentCompany ByjusApp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash