കൊച്ചി: വയനാട് മുട്ടില്‍ മരംമുറി കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരേ പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന് എന്നിവർ നൽകിയ പുനഃപരിശോധനാ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മുട്ടില്‍ സൗത്ത് വില്ലേജിലെ വനമേഖലയില്‍നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചുകടത്തി വില്പന നടത്തി വഞ്ചിച്ചെന്ന കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജികള്‍ ചോറ്റാനിക്കര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരേയായിരുന്നു പുനഃപരിശോധനാ ഹര്‍ജി.