തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംഘടിപ്പിച്ച ലോക്ഭ
തിരുവനന്തപുരം: ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജൻ എംഎൽഎ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ ബഹുജന പ്രക്ഷോഭത്തിന് തലസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വോട്ട് ചോർച്ചയിലൂടെ പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചെന്ന ആരോപണം നേരിടുന്ന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) സംഘടിപ്പിച്ച ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മ്യൂസിയം കനകക്കുന്ന് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിന് ഐഎഎൽ സംസ്ഥാന പ്രസിഡന്റും മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറലുമായ അഡ്വ. കെ.പി. ജയചന്ദ്രൻ നേതൃത്വം നൽകി.
തുടർന്ന് ഐഎഎൽ നേതൃത്വത്തിൽ ‘അഡ്വക്കറ്റ് അസംബ്ലി’ ചേർന്ന്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നടത്തിയ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം വായിച്ചുകേൾപ്പിക്കുകയും ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്യുകയും ചെയ്തു.
Tags : Lawyers Symbolically Impeach Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash