Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lawyers

ഗ്യാ​നേ​ഷ് കു​മാ​റി​നെ പ്ര​തീ​കാ​ത്മ​ക​മാ​യി ഇം​പീ​ച്ച് ചെ​യ്ത് അ​ഭി​ഭാ​ഷ​ക​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്രി​​​യ​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം കെ. ​​​രാ​​​ജ​​​ൻ എം​​​എ​​​ൽ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം രാ​​​ജ്യം ഇ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ള ശ​​​ക്ത​​​മാ​​​യ ബ​​​ഹു​​​ജ​​​ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ത​​​ല​​​സ്ഥാ​​​നം സാ​​​ക്ഷ്യം വ​​​ഹി​​​ക്കേ​​​ണ്ടിവ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

വോ​​​ട്ട് ചോ​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യെ അ​​​ട്ടി​​​മ​​​റി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​റു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ന്ത്യ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ലോ​​​യേ​​​ഴ്സ് (ഐ​​​എ​​​എ​​​ൽ) സം​​​ഘ​​​ടി​​​പ്പി​​​ച്ച ലോ​​​ക്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ്യൂ​​​സി​​​യം ക​​​ന​​​ക​​​ക്കു​​​ന്ന് പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ച്ചി​​​ന് ഐ​​​എ​​​എ​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും മു​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​ഡ്വ​​​ക്ക​റ്റ് ജ​​​ന​​​റ​​​ലു​​​മാ​​​യ അ​​​ഡ്വ. കെ.​​​പി. ജ​​​യ​​​ച​​​ന്ദ്ര​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

തു​​​ട​​​ർ​​​ന്ന് ഐ​​​എ​​​എ​​​ൽ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ‘അ​​​ഡ്വ​​​ക്കറ്റ് അ​​​സം​​​ബ്ലി’ ചേ​​​ർ​​​ന്ന്, മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ന​​​ട​​​ത്തി​​​യ ച​​​ട്ട​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ അ​​​ക്ക​​​മി​​​ട്ട് നി​​​ര​​​ത്തു​​​ന്ന കു​​​റ്റ​​​പ​​​ത്രം വാ​​​യി​​​ച്ചു​​​കേ​​​ൾ​​​പ്പി​​​ക്കു​​​ക​​​യും ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ പ്ര​​​തീ​​​കാ​​​ത്മ​​​ക​​​മാ​​​യി ഇം​​​പീ​​​ച്ച് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

National

കോ​ട​തി​യി​ല്‍ ജ​ഡ്ജി​യോ​ട് ത​ര്‍​ക്കി​ച്ച അ​ഭി​ഭാ​ഷ​ക​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യി​ല്‍ ജ​ഡ്ജി​യോ​ട് ത​ര്‍​ക്കി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത അ​ഭി​ഭാ​ഷ​ക​ന്‍ മ​ഹേ​ഷ് തി​വാ​രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. ജ​സ്റ്റി​സ് രാ​ജേ​ഷ് കു​മാ​റു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട അ​ഭി​ഭാ​ഷ​ക​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

'കോ​ട​തി എ​ന്നെ എ​ന്ത് ചെ​യ്യാ​നാ​ണ്? എ​ന്ന രീ​തി​യി​ലു​ള്ള മ​നോ​ഭാ​വ​മാ​ണ് ചി​ല അ​ഭി​ഭാ​ഷ​ക​ര്‍ കാ​ണി​ക്കു​ന്ന​തെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. നി​യ​മ​സം​വി​ധാ​ന​ത്തോ​ടു​ള്ള ആ​ദ​ര​വ് നി​ല​നി​ര്‍​ത്താ​ന്‍ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ഭ​യ് എ​സ്. ഓ​ക്ക, അ​ഗ​സ്റ്റി​ന്‍ ജോ​ര്‍​ജ് മ​സി​ഹ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് പ​റ​ഞ്ഞു.

ജാ​ര്‍​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി​യി​ലാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ മ​ഹേ​ഷ് തി​വാ​രി ജ​സ്റ്റി​സ് രാ​ജേ​ഷ് കു​മാ​റു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ത്തി​ല്‍ തി​വാ​രി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ അ​ദ്ദേ​ഹം ന​ല്‍​കി​യ അ​പ്പീ​ല്‍ പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ നി​ന്ന് വി​മ​ര്‍​ശ​ന​മു​ണ്ടാ​യ​ത്.

താ​ന്‍ ഉ​പാ​ധി​ക​ളി​ല്ലാ​തെ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചെ​ങ്കി​ലും, കേ​സ് ഡ​യ​റി​യി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തി​ക​ച്ചും ഗൗ​ര​വ​ക​ര​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ജ​ഡ്ജി​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത് തൊ​ഴി​ല്‍​പ​ര​മാ​യ മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കോ​ട​തി​യു​ടെ അ​ന്ത​സ്സി​നെ ചോ​ദ്യം ചെ​യ്യു​ന്ന ഇ​ത്ത​രം പെ​രു​മാ​റ്റ​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി മു​റി​ക്കു​ള്ളി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. 

National

പ്രതികൾക്കു നിയമോപദേശം; അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ് അ​​​യ​​​‌യ്ക്കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​കെ ക​​​ക്ഷി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ​​​യ​​​ച്ച് അ​​​വ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്താ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) പോ​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ഭാ​​​ര​​​തീ​​​യ സാ​​​ക്ഷ്യ അ​​​ധി​​​നി​​​യം 2023 (ബി​​​എ​​​സ്എ) ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 132ൽ ​​​പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ​​​് അയയ്​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് സാ​​​ധി​​​ക്കൂ​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ക്ഷി​​​ക​​​ൾ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി പ​​​ങ്കി​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ, രേ​​​ഖ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ക്ഷി​​​ക​​​ളു​​​ടെ സ​​​മ്മ​​​തം കൂ​​​ടാ​​​തെ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു നി​​​ർ​​​ബ​​​ന്ധി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ​​​മ​​​ൻ​​​സു​​​ക​​​ൾ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത മേ​​​ലു​​​ദ്യോ​​​ഗ​​​സ​​​ഥ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഇ​​​തോ​​​ടൊ​​​പ്പം അ​​​ഭി​​​ഭാ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രപ​​​രി​​​ധി​​​യി​​​ലു​​​ള്ള വി​​​ചാ​​​ര​​​ണ​​​ക്കോട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മാ​​​ത്ര​​​മേ അ​​​വ തു​​​റ​​​ക്കാ​​​വൂ​​​ എന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന സ​​​മ​​​ൻ​​​സ് പ്ര​​​തി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി അ​​​വ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന ര​​​ഹ​​​സ്യ സ്വ​​​ഭാ​​​വ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​തേ​​​സ​​​മ​​​യം, അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലേ​​​ക്ക് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up