കുറ്റവിചാരണ സദസ് അഡ്വ. എം. ഉമ്മര് ഉദ്ഘാടനം ചെയ്യുന്നു.
മഞ്ചേരി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന വോട്ടര്മാര്ക്ക് ജനാധിപത്യ പ്രക്രിയയില് പങ്കാളികളാകാനുള്ള അവസരം നിഷേധിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ നടപടി ഗുരുതരമായ കുറ്റമാണെന്ന് കേരളാ ലോയേഴ്സ് ഫോറം ജില്ലാ കമ്മിറ്റി നടത്തിയ കുറ്റവിചാരണ സദസ്് അഭിപ്രായപ്പെട്ടു.
നിഷ്പക്ഷമായും നീതിപൂര്വമായും തിരഞ്ഞെടുപ്പ് നടത്തുന്നതിനായി രാജ്യത്തിന്റെ ഭരണഘടന അനുവദിച്ചു നല്കിയ വിപുലമായ അധികാരങ്ങള് ദുരുപയോഗം ചെയ്ത് വോട്ടര് പട്ടികയില് വ്യാപകമായ ക്രമക്കേട് നടത്തി ഭരണകക്ഷിക്ക് വിടുപണി ചെയ്ത ഗ്യാനേഷ്കുമാര് തല് സ്ഥാനത്ത് തുടരാന് അയോഗ്യനായെന്നും ഉടന് രാജിവെച്ച് പുറത്തുപോകണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ ജനറല് സെക്രട്ടറി അഡ്വ. എം. ഉമ്മര് ഉദ്ഘാടനം ചെയ്തു. കെ.എന്.എ. ഖാദര് വിഷയം അവതരിപ്പിച്ചു. യു.എ. ലത്തീഫ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് എതിരേയുള്ള കുറ്റപത്ര വിശദീകരണം നടത്തി. ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ്് വി.ഐ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.എം.പി.ഹുസൈന്, സംസ്ഥാന ഭാരവാഹികളായ അഡ്വ. പി.വി. മനാഫ്, അഡ്വ. എന്.സി. ഫൈസല്, അഡ്വ. പി.കെ. റജീന, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. പി.പി. ആരിഫ്, ലോയേഴ്സ് ഫോറം ജില്ലാ ജനറല് സെക്രട്ടറി അഡ്വ. ഹാസിഫ് ഇക്ബാല്, അഡ്വ. കാരാട്ട് അബ്ദുറഹിമാന്, അഡ്വ. മൊയ്തീന് പരി, അഡ്വ.ഹനീഫ പെരിഞ്ചേരി എന്നിവര് പ്രസംഗിച്ചു.
ജില്ലാ കോടതി പരിസരത്തുനിന്ന് ആരംഭിച്ച് സെന്ട്രല് ജംഗ്ഷനില് സമാപിച്ചു അഭിഭാഷകരുടെ പ്രകടനത്തിന് ജില്ലാ ഭാരവാഹികളായ നാസര് പരപ്പില്, എ. പി. ഇസ്മായില്, യു.എ. അമീര്, നജ്മല് ബാബു കൊരമ്പയില്, മുഹമ്മദ് ഹനീഫ തുടങ്ങിയവര് നേതൃത്വം നല്കി.
Tags : Lawyers NattuVishesham DistrictNews