ബിയോണ്ട് സൈറ്റ് ബ്ലൈൻഡ് ഫോൾഡഡ് വാക്കത്തൺ.
കോട്ടയം: കാഴ്ചപരിമിതരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാനും അവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ലക്ഷ്യമിട്ട് ‘ബിയോണ്ട് സൈറ്റ് -ബ്ലൈൻഡ് ഫോൾഡഡ് വാക്ക് ’ എന്ന പേരിൽ ബോധവത്കരണ നടത്തം സംഘടിപ്പിച്ചു.
വൺ വാക്ക്, തൗസൻഡ് റിയലൈസേഷൻസ് എന്ന സന്ദേശവുമായി കോട്ടയം ഗാന്ധി സ്ക്വയറിൽനിന്ന് സിഎംഎസ് കോളജിലേക്കാണ് നടത്തം സംഘടിപ്പിച്ചത്. ഇസ്രാ കണ്ണാശുപത്രി, ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്, കോട്ടയം മുനിസിപ്പാലിറ്റി, സിഎംഎസ് കോളജ് കോട്ടയം, മെറിൻസ് അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി യു. ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ പ്രസിഡന്റ് സജൻ പി. ഗോപാലൻ, ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിബി മാത്യു, സിഎംഎസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അഞ്ജു സൂസൻ ജോർജ്, കോട്ടയം സിറ്റിസൺസ് ഫോറം പ്രോഗ്രാം കോ-ഓർഡിനേറ്റർ മാത്യു കൊല്ലമലക്കരോട്ട്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് കോട്ടയം പ്രസിഡന്റ് തോമസ് മൈക്കിൾ, ഇസ്രാ കണ്ണാശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഷൈൻ ആർ.എസ്., ലയൺസ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.
Tags : Beyond Sight NattuVishesham DistrictNews