x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി: കോഴിക്കോടിന് 64.61 ല​ക്ഷം അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 01:04 AM IST | Updated: October 16, 2026 01:04 AM IST

പ്രതീകാത്മക ചിത്രം

‌കോ​ഴി​ക്കോ​ട്: 2026ലെ ​കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ പ്ര​ള​യം മൂ​ലം ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കും വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ആ​കെ 64.61 ല​ക്ഷം രൂ​പ​യാ​ണ് ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്.

ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി വെ​ള്ളം ക​യ​റി​യ വീ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി 1,094 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 5,000 രൂ​പ വീ​തം ന​ല്‍​കും. ഇ​തി​നാ​യി 54,70,000 രൂ​പ അ​നു​വ​ദി​ച്ചു. പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് വീ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കാ​ന്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ഒ​ന്നി​ന് ആ​കെ 10,000 രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ എ​സ്ഡി​ആ​ര്‍​എ​ഫ് വി​ഹി​ത​മാ​യ 5,000 രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ അ​നു​വ​ദി​ച്ച​ത്. പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രാ​യ 472 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ന് (2 മു​തി​ര്‍​ന്ന വ്യ​ക്തി​ക​ള്‍​ക്ക്) പ്ര​തി​ദി​നം 300 രൂ​പ നി​ര​ക്കി​ല്‍ ഏ​ഴു ഏ​ഴു ദി​വ​സ​ത്തേ​ക്ക്‌ ആ​കെ 9,91,200 രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags : Monsoon Calamity NattuVishesham DistrictNews

Recent News

Corehub Up