തിരുനാളിന് വികാരി ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റം നിർവഹിക്കുന്നു.
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മലാഖയുടെ തിരുനാളിന് കൊടിയേറി. വികാരി ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റം നിർവഹിച്ചു.
സഹ വികാരിമാരായ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഫാ. ജിജോ തറയിൽ, ഡീക്കൻ സേവിയർ മുല്ലശേരിൽ, കൈക്കാരൻമാരായ ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരുമാടൻ, വി.ജെ. പ്രശോഭ്, കൺവീനർമാരായ ആന്റണി ജോർജ് അക്കര, ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ, കോ-ഒാർഡിനേറ്റർമാരായ എഡിസ ൺ പാല്യക്കര, ഷാജു അരിമ്പൂർ, സിജോ ജോൺസൻ മാപ്രാണി, സെബി വല്ലച്ചിറക്കാരൻ, വോളന്റിയർ ക്യാപ്റ്റൻ സനോജ് പോൾ കാട്ടൂക്കാരൻ, വൈസ് ക്യാപ്റ്റൻമാരായ ജോബി ചെറുവത്തൂർ, ബിന്ദു ഷോജൻ, പ്രതിനിധിസഭ സെക്രട്ടറി ലിന്റോ കാട്ടൂക്കാരൻ, കേന്ദ്രസമിതി കൺവീനർ ഡേവി പടിക്കല, പിആർഒ ജെസ്റ്റിൻ പെരൂട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്ന ുമുതൽ തിരുനാൾദിനംവരെ ദിവസവും രാവിലെ ആറിനും 7.30നും വൈകീട്ട് അഞ്ചിനും ഏഴിനും ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടാകും. 22, 23, 24, 25, 26 തീയതികളിലാണു തിരുനാൾ. എട്ടാമിടം 31 ന് ആഘോഷിക്കും.
Tags : Flag Hoisted NattuVishesham DistrictNews