അന്താരാഷ്ട്ര എക്സിക്യൂട്ടീവ് അംഗം ഫാ. ആന്റണി തെക്കേമുറി ഉദ്ഘാടനം ചെയ്യുന്നു.
ചുങ്കക്കുന്ന്: ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തുന്ന മിഷൻ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി രൂപതയിലെ ചുങ്കക്കുന്ന് ശാഖയിൽ വിവിധ പരിപാടികളോടെ നടന്നു.
അന്താരാഷ്ട്ര എക്സിക്യുട്ടീവ് അംഗം ഫാ. ആന്റണി തെക്കേമുറി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
ലോകസമാധാനത്തിനായി ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മിഷൻ വാരാചരണത്തോടനുബന്ധിച്ച് പത്തുലക്ഷം ജപമാലകൾ ചൊല്ലി പ്രാർഥിക്കുന്ന ജപമാല യജ്ഞത്തിന് മാനന്തവാടി രൂപത ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ നേതൃത്വം നൽകി. മിഷൻ ദീപ്തി കൈമാറ്റവും ഷംഷാബാദ് രൂപതയ്ക്കുള്ള ജപമാല കൈമാറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു.
ചുങ്കക്കുന്ന് ശാഖ നിർമിച്ചുനൽകുന്ന ഭവനത്തിന്റെ നിർമാണച്ചെലവിലേക്കുള്ള ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് ഫാ. ബിജു മാവറ കോൺട്രാക്ടർ സജി ആനിത്തോട്ടത്തിന് കൈമാറി.
മാനന്തവാടി രൂപത പ്രസിഡന്റ് സിജിൻ കൂടക്കാട്ട്, മേഖലാ പ്രസിഡന്റ് ക്രിസ്റ്റോ വടക്കേക്കര, ശാഖാ പ്രസിഡന്റ് റോയ് മുഞ്ഞനാട്ട്, സംസ്ഥാന സെക്രട്ടറി ജയ്സൺ പുളിച്ചുമാക്കൽ എന്നിവർ പ്രസംഗിച്ചു.