x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ര്‍ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: October 16, 2026 03:05 AM IST | Updated: October 16, 2026 03:05 AM IST

അ​ഭി

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ല്‍ പൊലിസ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്നു സ്കൂ​ട്ട​ര്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. ക​ല്ല​റ കാ​പ്പി​വി​ള വീ​ട്ടി​ൽ അ​ഭി (23) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പ് രാ​ത്രി​യി​ല്‍ ക​ട​യ്ക്ക​ൽ പു​തു​വും​കോ​ണ​ത്തു​ള​ള വീ​ട്ടി​ൽ​നി​ന്നു​മാ​ണ് പ്ര​തി സ്കൂ​ട്ട​ര്‍ മോ​ഷ്‌ടിച്ച​ത്. മോ​ഷ്‌ടിച്ച സ്കൂ​ട്ട​റു​മാ​യി പോ​ക​വേ സ്വീ​ഡ് ഫാം ​ജം​ഗ്ഷ​നി​ല്‍ വ​ച്ച് സ്കൂ​ട്ട​ര്‍ മ​റി​ഞ്ഞു. ഈ​സ​മ​യം ഇ​തു​വ​ഴി​യെ​ത്തി​യ ക​ട​യ്ക്ക​ല്‍ പൊലിസ് അ​ഭി​യെ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

എ​ന്നാ​ല്‍ പി​ന്നീ​ട് യു​വാ​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ട​വേ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി​യ പൊലിസ് സം​ഘം സ്കൂ​ട്ട​ര്‍ ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍വ​ച്ച് ത​ന്നെ പ്ര​തി​യെ പൊലി സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സ്കൂ​ട്ട​ര്‍ ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പൊലി സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തീ​ക​രി​ച്ച് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​സ്ഐ ജ്യോ​തി​ഷ് ചി​റ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

 

Tags : Scooter theft NattuVishesham DistrictNews

Recent News

Corehub Up