x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്തി​ല്‍കയറി കുടുങ്ങിയ അ​ധ്യാ​പ​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി

വെബ് ഡെസ്ക്
Published: October 16, 2026 03:22 AM IST | Updated: October 16, 2026 03:22 AM IST

രാ​ധാ​കൃ​ഷ്ണ​നെ ഫ​യ​ർ ഫോ​ഴ്സ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി താ​ഴെ​യി​റ​ക്കു​ന്നു.

വെ​ള്ള​റ​ട: റ​ബ​ർ ടാ​പ്പിം​ഗി​നി​ടെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്രാ​ണ​ര​ക്ഷാ​ർ​ഥം മ​ര​ത്തി​ൽ ക​യ​റി​യ അ​ധ്യാ​പ​ക​നെ ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ള​റ​ട ശി​ശു​പാ​ല​ന്‍ റോ​ഡി​ല്‍ ശ്രേ​യ​സി​ല്‍ താ​മ​സി​ക്കു​ന്ന കോ​വി​ല്ലൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ(53)​യാ​ണ് കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

കോ​വി​ല്ലൂ​ര്‍ ക​ല​പ്പ​ക്കോ​ണ​ത്ത് പാ​റ​ഖ​ന​ന​ത്തെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ച 25 ഏ​ക്ക​റോ​ളം സ്ഥ​ലം കാ​ടു​പി​ടി​ച്ചു​കി​ട​പ്പു​ണ്ട്. ഇ​വി​ടം കാ​ട്ടു​പ​ന്നി​ക​ളു​ടെ താ​വ​ള​മാ​യി​രി​ക്കു​ക​യാ​ണ്. പ്രാ​ണ​ര​ക്ഷാ​ർ​ഥം മ​ര​ത്തി​ല്‍ ക​യ​റി​യ രാ​ധാ​കൃ​ഷ്ണ​ൻ ര​ണ്ടു മ​ര​ക്കൊ​ന്പു​ക​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. എ​പ്പോ​ഴും ബാ​ഗി​ല്‍ ഫോ​ണ്‍ ക​രു​താ​റു​ള്ള രാ​ധാ​കൃ​ഷ്ണ​ൻ ത​ന്നെ​യാ​ണ് രാ​വി​ലെ പ​ത്തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്നു പാ​റ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​മാ​ണ് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഥ​ല​ത്തെ​ത്തി രാ​ധാ​കൃ​ഷ്ണ​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. കൂ​താ​ളി ഈ​ശ്വ​ര​വി​ലാ​സം സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നും ക​വി​യും നാ​ട​ക​കൃ​ത്തു​മാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. പാ​റ​ശാ​ല ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സ്ഐ യേ​ശു​ദാ​സ​ന്‍ ടി, ​സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫി​സ​ര്‍ സ​ന​ല്‍ ജ്യോ​തി, ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​ജു, ബേ​ബി, ശ്രീ​കാ​ന്ത് ച​ന്ദ്ര​ന്‍, വി​ന്‍​സ് രാ​ജ്, ബി​ന്‍​സി, ഹോം​ഗാ​ര്‍​ഡ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ശ​ശി​കു​മാ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. 250 കി​ലോ​ഗ്രാ​മി​ല​ധി​കം ഭാ​ര​മു​ള്ള ഭീ​മ​ന്‍ പ​ന്നി​യാ​ണ് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും അ​വ​സ​രോ​ചി​ത​മാ​യി മ​ര​ത്തി​ൽ ക​യ​റി​യ​തി​നാ​ലാ​ണ് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​തെ​ന്നു​മാ​ണു രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​യു​ന്ന​ത്.

Tags : tree rescued NattuVishesham DistrictNews

Recent News

Corehub Up