സിഎസ്ഐ കുന്നത്തുക്കോണം ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകൾ
അരുവിക്കര : സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ഇന്റേണൽ മിഷന്റെ നേതൃത്വത്തിൽ അരുവിക്കര ഡിസ്ട്രിക്ടിൽ കുന്നത്തുക്കോണത്ത് പുതുതായി പണികഴിപ്പിച്ച ജോൺസൺ മെമ്മോറിയൽ സിഎസ്ഐ കുന്നത്തുക്കോണം എന്ന ദേവാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷകൾ ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ. പ്രിൻസ്റ്റൺ ബെൻ നിർവഹിച്ചു. വൈസ് ചെയർമാൻ റവ. ഡോ. ഗിൽബർട്ട് ജോസ്, പാസ്റ്ററൽ ബോർഡ് സെക്രട്ടറി റവ. ഡോ. ജെ. ജയരാജ്, അരുവിക്കര ഡിസ്ട്രിക്ട് ചെയർമാൻ റവ. എൻ. ജോൺ ഇവാൻസ്, ഇന്റേണൽ മിഷൻ ഡയറക്ടർ റവ. ഗോഡ്ഫ്രേ വിൽസൺ, സെക്രട്ടറി രാജ് കുമാർ, വൈദികർ, സഭാ ശുശ്രൂഷകർ, സഭാവിശ്വാസികൾ എന്നിവർ പങ്കെടുത്തു.