x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​ർ നഗരത്തിൽ പ്ലാ​സ്‌​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്നത് പതിവ്

വെബ് ഡെസ്ക്
Published: October 16, 2026 03:02 AM IST | Updated: October 16, 2026 03:02 AM IST

പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്നു.

പു​ന​ലൂ​ർ: ജ​ന​ത്തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ ആ​ധു​നി​ക സം​വി​ധാ​ന​മു​ള്ള പു​ന​ലൂ​ർ ന​ഗ​ര​ത്തി​ലാ​ണ് വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റ‌ി​ക് മാ​ലി​ന്യം തു​റ​സാ​യ സ്ഥ​ല​ത്ത് പ​തി​വാ​യി ക​ത്തി​ക്കു​ന്ന​ത്.

മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള​ള കു​റ്റി​ക്കാ​ട് ജു​മാ മ​സ്‌​ജി​ദ്, മ​ദ്ര​സ തു​ട​ങ്ങി​യ​വ​യോ​ട് ചേ​ർ​ന്നാ​ണ് പ്ലാ​സ്‌​റ്റി​ക് ക​ത്തി​ക്കു​ന്ന​ത്. പ​ള്ളി​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ, മ​ദ്ര​സ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പടെ​യു​ള്ള​വ​ർ ഇ​തു​മൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും സ​മീ​പം താ​മ​സി​ക്കു​ന്നു​ണ്ട്. തു​ണി​ക്ക​ട​യി​ലെ ഉ​ൾ​പ്പെ​ടെ പ്ലാ​സ്റ്റ‌ി​ക് മാ​ലി​ന്യം എ​ത്തി​ച്ച് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള തു​റ​സാ​യ സ്ഥല​ത്ത് ക​ത്തി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. വ​ള​രെ ദൂ​രം ഇ​തി​ന്‍റെ പു​ക​യും ദു​ർ​ഗ​ന്ധ​വും വ്യാ​പി​ക്കു​ന്നു. പു​ക കാ​ര​ണം ചി​ല സ​മ​യ​ങ്ങ​ളി​ൽ ചൗ​ക്ക റോ​ഡ്, പേ​പ്പ​ർ​മി​ൽ റോ​ഡ്, റെ​യി​ൽ​വേ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ടെ യാ​ത്ര ചെ​യ്യാ​നും പ്ര​യാ​സം നേ​രി​ടു​ന്നു. പ​ക​ൽ പോ​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്നു.

ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഈ ​ഭാ​ഗ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​നോ​ട് ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന പ്ലാ​സ്‌​റ്റി​ക് മാ​ലി​ന്യം ക​ഴി​ഞ്ഞ വേ​ന​ലി​ൽ തീ​പി​ടി​ച്ച​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് അ​ന്നു തീ ​കെ​ടു​ത്തി​യ​ത്.

 

Tags : plastic waste NattuVishesham DistrictNews

Recent News

Corehub Up