x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ന് അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ തി​രിതെ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: October 16, 2026 03:00 AM IST | Updated: October 16, 2026 03:00 AM IST

അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന കൊ​ല്ലം സ​ഹോ​ദ​യ ക​ലോ​ത്സ​വം

കൊ​ല്ലം: സി​ബി​എ​സ്ഇ കൊ​ല്ലം സ​ഹോ​ദ​യ​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വം സ​ര്‍​ഗോ​ത്സ​വ് 2026 ന് ​അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദമി ചെ​യ​ര്‍​മാ​നു​മാ​യ ജി. ​വേ​ണു​ഗോ​പാ​ല്‍ സ​ര്‍​ഗോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.ഡോ. ഏ​ബ്ര​ഹാം ത​ലോ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു സ​ക്ക​റി​യ, ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം, ഫാ.അ​രു​ണ്‍ ഏ​റ​ത്ത്, സി​സ്റ്റ​ര്‍ ജൂ​ബി ജോ​സ​ഫ്, ഫാ.ജി​ഷോ തോ​മ​സ്, സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, സ​ര്‍​ഗോ​ത്സ​വ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​ടി. ആ​ന്‍റ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ജി​ല്ല​ക​ളി​ലെ 32 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി 125 ല​ധി​കം മ​ത്സ​ര ഇ​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ലോ​ത്സ​വം നാ​ളെ സ​മാ​പി​ക്കും. വൈ​കുന്നേരം നാ​ലി​നു ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പു​ന​ലൂ​ര്‍ എം​എ​ല്‍​എ സി. ​അ​ജ​യ​പ്ര​സാ​ദ് വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

 

Tags : Arts Festival NattuVishesham DistrictNews

Recent News

Corehub Up