x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ നാ​ഥ​നി​ല്ലാ​ക്ക​ള​രി

ജിജുമോൻ കുണ്ടറ
Published: October 16, 2026 03:10 AM IST | Updated: October 16, 2026 03:10 AM IST

ഫു​ട്പാ​ത്ത് കൈയേറി അ​പ​ക​ട​ക​ര​മാം​വി​ധം ട്രാ​ൻ​സ്ഫോ​ർ​മ​ർ വ​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ.

കു​ണ്ട​റ: കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ ഉ​റ​ങ്ങു​ക​യാ​ണ്. കാ​ര​ണം ന​ഗ​ര​ത്തി​ൽ എ​വി​ടെ നോ​ക്കി​യാ​ലും കാ​ണാ​നാ​വു​ക ഒ​ടി​ഞ്ഞു തൂ​ങ്ങി​യ ബോ​ർ​ഡു​ക​ൾ, മ​റി​ഞ്ഞു​വീ​ഴാ​റാ​യ പോ​സ്റ്റു​ക​ൾ, കാ​ട് പി​ടി​ച്ചു​കി​ട​ക്കു​ന്ന ഫു​ട്പാ​ത്തു​ക​ൾ, റോ​ഡി​ന് മ​ധ്യ​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പോ​സ്റ്റു​ക​ൾ, ഫു​ട്പാ​ത്ത് കൈയേി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ, ഫു​ട്പാ​ത്തി​ലേ​ക്കു വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ, ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തും ന​ഗ​ര​സ​ഭാ ഓ​ഫിസി​നു മു​ന്നി​ലും പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്. ഒ​റ്റ​വാ​ക്കി​ൽ​പ്പ​റ​ഞ്ഞാ​ൽ അ​ടി​മു​ടി അ​നാ​സ്ഥ.

എം​സി റോ​ഡി​ൽ പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ഒ​ന്നി​ലേ​റെ ബോ​ർ​ഡു​ക​ൾ മ​റി​ഞ്ഞു​വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​വ​യാ​ക​ട്ടെ റോ​ഡി​നു ന​ടു​വി​ലു​മാ​ണ്. വാ​ഹ​ന​പ്പെ​രു​പ്പം മൂ​ലം ഞെ​ങ്ങി ഞെ​രു​ങ്ങി​പ്പോ​കു​ന്ന സ​മ​യ​ത്ത് ഏ​തെ​ങ്കി​ലും ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ൻ ഡി​വൈ​ഡ​റി​ലേ​ക്ക് വീ​ണാ​ൽ റോ​ഡി​ലേ​ക്കു ത​ള്ളി​നി​ൽ​ക്കു​ന്ന ഏ​തെ​ങ്കി​ലും പ​ര​സ്യ ബോ​ർ​ഡ് ദേ​ഹ​ത്ത് തു​ള​ച്ചു​ക​യ​റു​മെ​ന്നു​റ​പ്പ്.

കൊ​ട്ടാ​ര​ക്ക​ര കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശം പു​ന​ലൂ​ർ റൂ​ട്ടി​ലെ ഡി​വൈ​ഡ​റി​ൽ പോ​സ്റ്റി​ൽ ഒ​രു വി​റ​ക് ക​ഷ​്ണം കെ​ട്ടി​വെ​ച്ച ശേ​ഷം അ​തി​ൽ​നി​ന്ന് ക​യ​ർ കെ​ട്ടി ബ​ല​പ്പെ​ടു​ത്തി​യാ​ണ് പ​ര​സ്യ ബോ​ർ​ഡു​ക​ൾ മ​റി​ഞ്ഞു​വീ​ഴാ​തെ വ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നു​മു​മ്പി​ൽ ഡി​വൈ​ഡ​റി​ന്‍റെ തു​ട​ക്ക ഭാ​ഗ​ത്ത് ഒ​രു സൈ​ൻ ബോ​ർ​ഡി​ൽ മ​റ്റൊ​രു സൈ​ൻ ബോ​ർ​ഡ് കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലും ആ ​സൈ​ൻ ബോ​ർ​ഡി​ന്‍റെ ഫ്ലക്സ് കീ​റി​ഇ​ള​കി ഇ​രു​മ്പ് ക​മ്പി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്. ന​ഗ​രം മു​ഴു​വ​നും പ​ര​സ്യ​ബോ​ർ​ഡു​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ച​പ്പു​ച​വ​റു​ക​ൾ ശേ​ഖ​രി​ച്ച് ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് കൂ​ന കൂ​ട്ടിവച്ചി​രി​ക്കു​ന്ന​തു കാ​ണ​ണ​മെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശം കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്ത് ഗ്യാ​രേ​ജി​നു മു​ന്നി​ലെ​ത്തി​യാ​ൽ മ​തി ആ ​അ​സു​ല​ഭ കാ​ഴ്ച കാ​ണാ​ൻ. ഗാ​രേ​ജി​ന്‍റെ വ​ഴി​യും ഫു​ട്പാ​ത്തും കൂ​ടി കൈയേ​റി വ​ൻ​മാ​ലി​ന്യ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ കു​ന്നു​കു​ട്ടി​യി​രി​ക്കു​ന്ന​ത്. അ​ധി​കാ​രി​ക​ൾ​ക്ക് ഒ​രു പ​ക്ഷേ ഇ​തൊ​ക്കെ അ​ല​ങ്കാ​ര​മാ​യി തോ​ന്നാം. പ​ക്ഷേ ജ​ന​ങ്ങ​ൾ​ക്കി​ത് ദു​രി​ത​മാ​ണു സ​മ്മാ​നി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് എ​തി​ർ​വ​ശ​ത്തും മാ​ലി​ന്യ​ങ്ങ​ളു​ടെ വ​ലി​യൊ​രു കൂ​ന കാ​ണാം. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​നോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി നി​ൽ​ക്കു​ന്ന വ്യാ​പാ​ര ഷെ​ഡു​ക​ൾ ഫു​ട്പാ​ത്ത് പൂ​ർ​ണ​മാ​യും കൈ​യേ​റി​യാ​ണ് ഇ​ത് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​ന​പ്പു​റ​വു​മാ​യി പാ​നി​പൂ​രി, ലോ​ട്ട​റി, മീ​ൻ ക​ച്ച​വ​ടം എ​ല്ലാം നി​ര​നി​ര​യാ​യു​ണ്ട്. ഈ ​പ​റ​ഞ്ഞ​തെ​ല്ലാം ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന്‍റെ ക​വാ​ട​ത്തി​ലാ​ണെ​ന്ന​താ​ണ് ഏ​റ്റ​വും ദ​യ​നീ​യ​മാ​യ കാ​ര്യം. കൊ​ട്ടാ​ര​ക്ക​ര​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ല്ലാ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് ഉ​ള്ള​ഫു​ട്പാ​ത്തു കൂ​ടി ക​യ്യേ​റി കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ലെ എ​ല്ലാ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളും ഫു​ട്പാ​ത്ത് കൈ​യേറിയാണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​ലി​യൊരു ദു​ര​ന്തം പോ​ലും സം​ഭ​വി​ക്കാ​വു​ന്ന സ്ഥി​തി​യാ​ണ് ഇ​ത് സൃ​ഷ്‌ടിക്കു​ന്ന​ത്.
കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ​നി​ന്ന് ച​ന്ത​മു​ക്ക് വ​രെ​യു​ള്ള റോ​ഡി​ൽ മി​ക്ക കേ​ബി​ൾ ഇ​ല​ക്‌ട്രിക് പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു മ​റി​ഞ്ഞു വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

ഒ​ന്നോ ര​ണ്ടോ ക​നംകു​റ​ഞ്ഞ സ​ർ​വീ​സ് വ​യ​റു​ക​ൾ കൊ​ടു​ക്കേ​ണ്ട പോ​സ്റ്റു​ക​ളി​ൽ ഹെ​വി ഡ്യൂ​ട്ടി ര​ണ്ടി​ഞ്ചോ​ളം ക​നം വ​രു​ന്ന വ​ലി​യ കേ​ബി​ളു​ക​ളു​ടെ നി​ര​വ​ധി ക​ണ​ക്‌ഷൻ കൊ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ പോ​സ്റ്റു​ക​ൾ​ക്ക് താ​ങ്ങാ​ൻ ക​ഴി​യാ​തെ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ഒ​പ്പം ച​ന്ത​മു​ക്കി​ൽ ച​ന്ത​യ്ക്ക് നേ​രെ എ​തി​ർ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടെ​ല​ികോ​മി​ന്‍റെ പോ​സ്റ്റും ട്രാ​ഫി​ക്ക് സിഗ്നലി ന്‍റെ എ​തി​ർ​വ​ശ​മാ​യി റോ​ഡി​ലേ​ക്ക് മ​റി​യാ​റാ​യി നി​ൽ​ക്കു​ന്ന പോ​സ്റ്റും കാ​ണാം.

ന​ഗ​ര​പ്ര​ദേ​ശ​ത്ത് നി​ന്നും കു​ണ്ട​റ ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ൾ റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ന് ഇ​രു​വ​ശ​വും അ​പ​ക​ടാ​വ​സ്ഥ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ൾ കാ​ണാം. നെ​ടു​വ​ത്തൂ​ർ ഭാ​ഗ​ത്ത് ഫു​ട്പാ​ത്ത് പൂ​ർ​ണമാ​യും കാ​ടു​മു​ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

റോ​ഡി​ന്‍റെ സൈ​ഡി​ലെ വെ​ള്ള വ​ര​യു​ടെ ഭാ​ഗം വ​രെ കാ​ടു​മൂടി നി​ൽ​ക്കു​ക​യാ​ണ്. ഈ ​പ​റ​ഞ്ഞ​തെ​ല്ലാം ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തെ കാ​ര്യ​മാ​ണ്. അ​പ്പോ​ൾ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ത് ഇ​തി​ലും എ​ത്ര​യോ ക​ഷ്‌ടമാ​യി​രി​ക്കും. ഈ ​അ​വ​സ്ഥ മാ​റ​ണ​മെ​ങ്കി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : rudderless establishment NattuVishesham DistrictNews

Recent News

Corehub Up