x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: October 16, 2026 03:07 AM IST | Updated: October 16, 2026 03:07 AM IST

വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്‌ടീവ സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ.

ക​ണ്ണ​ന​ല്ലൂ​ർ: ക​ണ്ണ​ന​ല്ലൂ​ർ നോ​ർ​ത്ത് ചേ​രി​ക്കോ​ണം ക​ള്ളി​ക്കാ​ട് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ൻ​സ​ർ ഖാ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ആ​ക്ടീവ സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഉ​ട​മ ആ​രോ​പി​ച്ചു.

ഇന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ൻ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ്, ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ തീ​യി​ൽ​പ്പെ​ട്ടു. വീ​ടി​ന്‍റെ ക​ത​ക്, സി​റ്റൗ​ട്ട്‌, ഭി​ത്തി, ഫാ​ൻ എ​ന്നി​വ​യ്ക്ക് കെ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു, ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി തീ ​അ​ണ​ച്ച​തു​കൊ​ണ്ട് വീ​ട്ടി​ലേ​ക്ക് പ​ട​ർ​ന്നി​ല്ല. ക​ണ്ണ​ന​ല്ലൂ​ർ എ​സ്എ​ച്ച്ഒ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലിസ് സ്ഥ​ല​ത്തെ​ത്തി മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ചേ​രീ​ക്കോ​ണം, ക​ള്ളി​ക്കാ​ട്, പാ​ങ്കോ​ണം വ​യ​ൽ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എം​ഡി​എം​എ അ​ട​ക്കമുള്ള മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ത്ര​യും വേ​ഗം കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​പ​ക്ഷ നേ​താ​വും ഡി​സി​സി സെ​ക്ര​ട്ട​റി​മാ​യ ഫൈ​സ​ൽ കു​ള​പ്പാ​ടം, മു​ഖ​ത്ത​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വും തൃ​ക്കോ​വി​ൽ​വ​ട്ടം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റു​മാ​യ ക​ണ്ണ​ന​ല്ലൂ​ർ എ.​എ​ൽ. നി​സാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : destroyed by fire NattuVishesham DistrictNews

Recent News

Corehub Up