x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​​മ്പ്യൻസ് ലീ​​ഗ്: പി​​എ​​സ്ജി വ​​ണ്‍

വെബ്ഡെസ്ക്
Published: October 16, 2026 02:04 AM IST | Updated: October 16, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

​​മി​​ലാ​​ൻ: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​വു​​മാ​​യി പാ​​രീ​​സ് സെ​​യ്ന്‍റ് ജ​​ർ​​മെ​​ൻ (പി​​എ​​സ്ജി) ഒ​​ന്നാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ ര​​ണ്ടി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പി​​എ​​സ്ജി വീ​​ഴ്ത്തി​​യ​​ത്. ഡെ​​സി​​റെ ദൂ​​വേ (13’), ഉ​​സ്മാ​​ൻ ഡെം​​ബ​​ലെ (15’), വി​​റ്റി​​ന്യ (32’) എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ പ​​കു​​തി​​യി​​ൽ പി​​എ​​സ്ജി​​ക്കാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്.

ര​​ണ്ടാം പ​​കു​​തി​​യി​​ൽ എ​​ർ​​ലിം​​ഗ് ഹാ​​ള​​ണ്ടി​​ലൂ​​ടെ (53’, 75’) സി​​റ്റി ര​​ണ്ട് ഗോ​​ളു​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചെ​​ങ്കി​​ലും തോ​​ൽ​​വി ത​​ട​​യാ​​നാ​​യി​​ല്ല. പി​​എ​​സ്ജി​​ക്കാ​​യി മാ​​ഗ്ന​​സ് അ​​ക്ലി​​യൂ​​ഷ് (63’) നാ​​ലാം ഗോ​​ൾ നേ​​ടി.

റ​​യ​​ൽ മാ​​ജി​​ക്

ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ൽ​​നി​​ന്ന ശേ​​ഷം റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ വ​​ന്പ​​ൻ തി​​രി​​ച്ചു​​വ​​ര​​വ്. എ​​എ​​സ് റോ​​മ​​യ്ക്കെ​​തി​​രേ അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ൽ മൂ​​ന്ന് ഗോ​​ളു​​ക​​ൾ തി​​രി​​ച്ച​​ടി​​ച്ചാണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-3ന്‍റെ അ​​വി​​ശ്വ​​സ​​നീ​​യ വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ലി​​വ​​ർ​​പൂ​​ളി​​നും വി​​ല്ല​​യ്ക്കും ജ​​യം

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ എ​​ൽ​​എ​​എ​​സ്കെ​​യെ 6-3ന് ​​ലി​​വ​​ർ​​പൂ​​ൾ ത​​ക​​ർ​​ത്തു. ലി​​വ​​ർ​​പൂ​​ളി​​നാ​​യി ബ്രാഡ്‌ലി ബാ​​ർ​​കോ​​ള ഹാ​​ട്രി​​ക് ഗോ​​ൾ നേ​​ടി. തു​​ർ​​ക്കി​​ഷ് ക്ല​​ബ്ബാ​​യ ഫെ​​ന​​ർ​​ബാ​​ഷെ​​യെ എ​​തി​​രി​​ല്ലാ​​ത്ത ആ​​റ് ഗോ​​ളു​​ക​​ൾ​​ക്ക് ആ​​സ്റ്റ​​ണ്‍ വി​​ല്ല ത​​ക​​ർ​​ത്തു.

Tags : ChampionsLeague PSG Won Sports

Recent News

Corehub Up