ചെറുവയൽ രാമനെ വൈഎംസിഎ ഭാരവാഹികൾ വേദിയിൽ ആദരിച്ചപ്പോൾ (ഫയൽ ചിത്രം).
ചെമ്പേരി: പത്മശ്രീ ചെറുവയൽ രാമന്റെ വിയോഗത്തിൽ ചെമ്പേരി നാടും വൈഎംസിഎ ചെമ്പേരി യൂണിറ്റും ആദരാഞ്ജലിയർപ്പിച്ചു. കഴിഞ്ഞ വർഷം ചെമ്പേരി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒറോത ഫെസ്റ്റ്- കാർഷികോത്സവത്തിന്റെ ഉദ്ഘാടകനും മുഖ്യാതിഥിയുമായി ചെറുവയൽ രാമൻ ചെമ്പേരിയിലെത്തിയത് ഇന്നും ഏവരുടെയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ഓർമയാണ്.
കാർഷിക പൈതൃകത്തിന്റെ സംരക്ഷണം ഭക്ഷ്യസുരക്ഷയ്ക്കും പരിസ്ഥിതിയുടെ നിലനിൽപ്പിനും ഭാവിതലമുറയുടെ ആരോഗ്യത്തിനും എത്രമാത്രം അനിവാര്യമാണെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്. ചെമ്പേരിയുടെ മണ്ണിനെയും ഇവിടത്തെ ജനങ്ങളെയും ഹൃദയത്തോടുചേർത്ത ആ മഹാനായ വിത്തുസംരക്ഷകനെ ഈ നാട് എന്നും സ്നേഹത്തോടെ ഓർമിക്കും.