x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യാ​മ്പ​ലം ഇ​നി നി​ർ​ബ​ന്ധി​ത മാ​ലി​ന്യ​വി​മു​ക്ത പ്ര​ദേ​ശം

വെബ് ഡെസ്ക്
Published: October 16, 2026 02:28 AM IST | Updated: October 16, 2026 02:28 AM IST

പ​യ്യാ​മ്പ​ലം ബീ​ച്ച് ശു​ചീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗം.

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബീ​ച്ചും പാ​ർ​ക്കും പ​രി​സ​ര​ങ്ങ​ളും നി​ർ​ബ​ന്ധി​ത മാ​ലി​ന്യ വി​മു​ക്ത പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

1986 ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം, 2026 ലെ ​ഖ​ര​മാ​ലി​ന്യ നി​യ​ന്ത്ര​ണ നി​യ​മം, 2026 മേ​യ് 18 ന് ​കേ​ന്ദ്ര പ​രി​സ്ഥി​തി വ​ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ്, 2026 മേ​യ് അ​ഞ്ചി​ന് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യം, മു​നി​സി​പ്പാ​ലി​റ്റി നി​യ​മം, ഫു​ഡ് സേ​ഫ്റ്റി നി​യ​മം, പ​യ്യാ​മ്പ​ലം ബീ​ച്ചി​ലും പാ​ർ​ക്കി​ലും ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​രി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ച​പ്പു​ച​വ​റു​ക​ളോ ഖ​ര​മാ​ലി​ന്യ​മോ നി​ക്ഷേ​പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​കും. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ പി​ഴ ചു​മ​ത്തു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്യും. ഉ​ദ്യോ​ഗ​സ്ഥ​ത​ല പ​യ്യാ​മ്പ​ലം സോ​ൺ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് യോ​ഗം രൂ​പം ന​ൽ​കി. ഡി​ടി​പി​സി, ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ, കേ​ര​ള സം​സ്ഥാ​ന പൊ​ലൂ​ഷ​ൻ ക​ണ​ട്രോ​ൾ ബോ​ർ​ഡ്, പൊ​ലി​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്, കോ​സ്റ്റ​ൽ പൊ​ലി​സ്, മ​റ്റ് വ​കു​പ്പു​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന മ​റ്റ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​മ്മി​റ്റി.
പ​യ്യാ​മ്പ​ലം ബീ​ച്ച്, പാ​ർ​ക്ക്, പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വൃ​ത്തി, മാ​ലി​ന്യ സം​സ്ക​ര​ണം, പു​ല്ല് ചെ​ത്ത​ൽ, മോ​ടി പി​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ക​ല കാ​ര്യ​ങ്ങ​ളും നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ക​യും റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ലു​മാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ ചു​മ​ത​ല. റി​പ്പോ​ർ​ട്ട് ആ​ഴ്ച​തോ​റും ക്രോ​ഡീ​ക​രി​ച്ച് ഡി​ടി​പി​സി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. അ​ടി​യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടാ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ത​ൽ​സ​മ​യം ജി​ല്ലാ​ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താം. ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും.

ര​ണ്ടാ​ഴ്ച മു​ന്ന​റി​യി​പ്പ് കാ​ല​മാ​യി ക​ണ​ക്കാ​ക്കും. പ​യ്യാ​മ്പ​ലം നി​ർ​ബ​ന്ധി​ത മാ​ലി​ന്യ​മു​ക്ത കേ​ന്ദ്രം എ​ന്ന ബോ​ർ​ഡു​ക​ളി​ലൂ​ടെ​യും അ​നൗ​ൺ​സ്മെ​ന്‍റു​ക​ളി​ലൂ​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും. അ​തി​നു​ശേ​ഷ​മാ​കും നി​യ​മ​ലം​ഘ​നം ക​ണ്ടാ​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​ക. യോ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. സ്വാ​തി, എ​ഡി​എം കെ. ​ബാ​ല​ഗോ​പാ​ല​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

 

Tags : waste-free zone NattuVishesham DistrictNews

Recent News

Corehub Up