x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നോ​ർ​ത്ത് സോ​ൺ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 16, 2026 02:30 AM IST | Updated: October 16, 2026 02:30 AM IST

ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എ. ​അ​ഞ്ജ​ന.

പ​രി​യാ​രം: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ക്കൊ​ല്ല​ത്തെ നോ​ർ​ത്ത് സോ​ൺ (കാ​സ​ർ ഗോ​ഡ്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ൾ) ക​ലോ​ത്സ​വ​ത്തി​ന് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തു​ട​ക്ക​മാ​യി.

നാ​ല് ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള 58 കോ​ള​ജു​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഏ​ക​ദേ​ശം 600ഓ​ളം പ്ര​തി​ഭ​ക​ളാ​ണ് ആ​ദ്യ​ദി​നം ത​ന്നെ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ10.30​ന് വി. ​ശി​വ​ദാ​സ​ൻ എം​പി നി​ർ​വ​ഹി​ക്കും. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ ക്ലാ​സി​ക്ക​ൽ നൃ​ത്ത​യി​ന​ങ്ങ​ളും, സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളും ല​ളി​ത ഗാ​ന​ങ്ങ​ളും വി​വി​ധ ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ മ്യൂ​സി​ക്ക​ൽ ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 32 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.

ഒ​ന്നാം ദി​വ​സം പി​ന്നി​ടു​മ്പോ​ൾ 20 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ണ് മു​ന്നി​ൽ.

Tags : Arts Festival NattuVishesham DistrictNews

Recent News

Corehub Up