x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഹി​യി​ൽ ത്യാ​ഗ​സാ​ക്ഷ്യ​മാ​യി വി​ശ്വാ​സി​ക​ളു​ടെ ഉ​രു​ള​ൽ നേ​ർ​ച്ച

വെബ് ഡെസ്ക്
Published: October 16, 2026 02:38 AM IST | Updated: October 16, 2026 02:38 AM IST

ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ തി​രു​സ്വ​രൂ​പ​ത്തി​ൽ ധൂ​പാ​ർ​ച്ച​ന ന​ട​ത്തു​ന്നു.

മാ​ഹി: ബ​സി​ലി​ക്ക തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ സ​ന്നി​ധി​യി​ൽ വി​ശ്വാ​സി​ക​ൾ ഉ​രു​ള​ൽ നേ​ർ​ച്ച (ശ​യ​ന പ്ര​ദ​ക്ഷി​ണം)​ന​ട​ത്തി.

പു​ല​ർ​ച്ചെ ഒ​ന്നി​ന് തു​ട​ങ്ങി​യ നേ​ർ​ച്ച വ​ഴി​പാ​ട് രാ​വി​ലെ വ​രെ നീ​ണ്ടു​നി​ന്നു. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സിക​ൾ നേ​ർ​ച്ച ന​ട​ത്തി അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്ക് ന​ന്ദി​യ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ ബ​ലി​ക്ക് കോ​ഴി​ക്കോ​ട് ആ​ർ​ച്ച് ബി​ഷ​പ് ഡോ.​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ന​മ്മെ ഒ​രു ഡി​ഗ്രി കൂ​ടി ദൈ​വ​ത്തോ​ട് അ​ടു​പ്പി​ക്ക​ലാ​ണെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ത്ത​രം ആ​ഘോ​ഷ ങ്ങ​ൾ ദൈ​വ​ത്തോ​ടും മ​റ്റു​ള്ള​വ​രോ​ടു​മു​ള്ള അ​ടു​ക്ക​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ബ​സ​ിലി​ക്ക​യി​ൽ തി​രു​നാ​ൾ ദിവ്യബലി അർപ്പിക്കാനെത്തിയ ആ​ർ​ച്ച് ബി​ഷ​പ്പി​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ജം​ഗ്ഷ​നി​ൽ​നി​ന്ന് സ്വീ​ക​രി​ച്ച് പ​ള്ളി​യി​ലേ​ക്ക് ആ​ന​യി​ച്ചു. ബ​സ​ിലി​ക്ക റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​ബി​നോ​യി ഏ​ബ്ര​ഹാം, പാ​രി​ഷ് കൗ​ൺ​സി​ൽ, തി​രു​നാ​ൾ ആ​ഘോ​ഷ​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Testimony of Sacrifice NattuVishesham DistrictNews

Recent News

Corehub Up