x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി സ​മ​രം: ​ന​ട​പ​ടി​ കടുപ്പിച്ച് പൊലി​സ്

വെബ്ഡെസ്ക്
Published: October 16, 2026 12:58 AM IST | Updated: October 16, 2026 12:58 AM IST

ഡ​​​​ൽ​​​​ഹി കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ൽ സി​​​​ജെ​​​​പി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ‘തി​​​​രം​​​​ഗ മാ​​​​ർ​​​​ച്ച്’ പൊലിസ് തടയുന്നു.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ൽ കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​​ജെ​​​​പി) പ്ര​​​​ഖ്യാ​​​​പി​​​​ച്ച ‘തി​​​​രം​​​​ഗ മാ​​​​ർ​​​​ച്ച്’ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഡ​​​​ൽ​​​​ഹി പൊ​​​ലി​​​​സ് സു​​​​ര​​​​ക്ഷാ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​ക്കി. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ലെ സെ​​​​ൻ​​​​ട്ര​​​​ൽ പാ​​​​ർ​​​​ക്ക് പൊ​​​ലി​​​​സ് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ അ​​​​ട​​​​ച്ചു. അ​​​​ടു​​​​ത്ത ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തി​​​​രം​​​​ഗ മാ​​​​ർ​​​​ച്ചി​​​​ന് ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​തി​​​​ഷേ​​​​ധം ത​​​​ട​​​​യാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് പൊ​​​ലി​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഈ ​​​​നീ​​​​ക്കം.

സം​​​​ഘ​​​​ർ​​​​ഷ​​​സാ​​​​ധ്യ​​​​ത; ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ എ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണു പൊ​​​ലി​​​​സി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​നെ പ്ര​​​​തി​​​​ഷേ​​​​ധ വേ​​​​ദി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു സ​​​​മ​​​​ര​​​​ങ്ങ​​​​ൾ കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ലേ​​​​ക്കു മാ​​​​റി​​​​യ​​​​ത്.

പൊ​​​​തു​​​​വെ തി​​​​ര​​​​ക്കേ​​​​റി​​​​യ കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ൽ മി​​​​ന്ന​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ട്. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ സ​​​​മ​​​​ര​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​ച്ച​​​​വ​​​​ട​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മേ​​​​ഖ​​​​ല​​​​യി​​​​ലെ വ്യാ​​​​പാ​​​​രി​​​​ക​​​​ളും ഇ​​​​തി​​​​ന​​​​കം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷാ​​​വി​​​​ന്യാ​​​​സ​​​​മാ​​​​ണു പ്ര​​​​ദേ​​​​ശ​​​​ത്ത് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​ഴി​​​ഞ്ഞ പ​​​ത്തി​​​ന് ​സി​​​​ജെ​​​​പി സ​​​​മ​​​​ര​​​​ത്തി​​​​ന് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ക​​​​ടു​​​​ത്ത നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ അ​​​​വ​​​​ർ​​​​ക്കു ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല.

ഗ്യാ​​​നേ​​​ഷിനെ ര​​​ക്ഷി​​​ക്കാ​​​ൻ മോ​​​ദി​​​യും ഷാ​​​യും

മു​​​​ഖ്യ തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യും കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യും രാ​​​​ജ്യ​​​​ത്തോ​​​​ടു​​​ത​​​​ന്നെ യു​​​​ദ്ധം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് സി​​​​ജെ​​​​പി സ്ഥാ​​​​പ​​​​ക​​​​ൻ അ​​​​ഭി​​​​ജീ​​​​ത് ദീ​​​​പ്കെ ആ​​​​രോ​​​​പി​​​​ച്ചു. തി​​​​രം​​​​ഗ മാ​​​​ർ​​​​ച്ചി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഇ​​​​ട​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​​സ്ഐ​​​ആ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​ങ്ങ​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ ക്രൂ​​​​ര​​​​മാ​​​​യി അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​നെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​ണ് രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ത്ര​​​​യ​​​​ധി​​​​കം നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ദ്യാ​​​​ർ​​​​ഥി​​​നേ​​​​താ​​​​ക്ക​​​​ളാ​​​​യ നേ​​​​ഹ ബോ​​​​റ, ഐ​​​​ഷി ഘോ​​​​ഷ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും വാ​​​​ർ​​​​ത്താ​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : CJPProtest DelhiPolice TirangaMarch ConnaughtPlace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up