x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ടി​ന്‍റെ ചൂ​ളം​വി​ളി​യും ഇ​ടു​ക്കി​യു​ടെ തീ​രാ​വേ​ദ​ന​യും

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: October 15, 2026 11:51 PM IST | Updated: October 15, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

നി​യ​മ​സ​ഭ​യി​ൽ ഇ​ന്ന​ലെ ദ​ർ​ശി​ച്ച​ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ര​ണ്ടു പ്ര​മേ​യ​ങ്ങ​ളാ​ണ്. പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ വെ​ട്ടി​നു​റു​ക്കു​ന്ന​തി​നെതിരേ ര​മേ​ശ് പി​ഷാ​ര​ടി​യും, പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് ജ​ന​വാ​സ​മേ​ഖ​ല​യെ​യും ക​ർ​ഷ​ക​രെ​യും പി​റ​ന്ന മ​ണ്ണി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​നെ​തി​രേ മ​ന്ത്രി സ​ണ്ണി ജോ​സ​ഫും കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ങ്ങളാ​യി​രു​ന്നു ഇ​ന്ന​ലെ സ​ഭ ദ​ർ​ശി​ച്ച​ത്. പ​തി​വു​പോ​ലെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യം ക​ട​ന്നു​വ​ന്നു.

അ​തും ഇ​ടു​ക്കി​യി​ലെ ഭൂ​പ്ര​ശ്നം ത​ന്നെ​യാ​യി​രു​ന്നു വി​ഷ​യം. മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ അ‌​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ഭൂ​മി കൈ​യ​ട​ക്കാ​നു​ള്ള ശ്ര​മ​മാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി ജ​നീ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കേ​ണ്ട​തി​ല്ലാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി വ​ന്ന​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നും മ​ന​സി​ലാ​യ​ത്. ഒ​ര​ടിക്ക് ര​ണ്ടെ​ണ്ണം തി​രി​ച്ചു​കി​ട്ടു​ന്ന അ​നു​ഭ​വ​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നു​ണ്ടാ​യ​ത്. ചി​ന്ന​ക്ക​നാ​ലി​ലെ കൈ​യേ​റ്റ​ക്കാ​രു​ടെ പട്ടിക ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം ഭ​രി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ കൊ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഇ​ടു​ക്കി​യി​ൽ ഇ​ത്ത​ര​മൊ​രു പ്ര​ശ്നം ഉ​ണ്ടാ​കു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്.

ചി​ന്ന​ക്ക​നാ​ലി​ലെ കൈ​യേ​റ്റ​ക്കാ​രു​ടെ പട്ടിക എ​ങ്ങ​നെ കോ​ട​തി​യി​ൽ കൊ​ടു​ക്കും. അ​വ​രെ​ല്ലാം ന​മു​ക്കു വേ​ണ്ട​പ്പെ​ട്ട​വ​രാ​ണ​ല്ലോ എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന​വ​ച്ച വ​ർ​ത്ത​മാ​ന​വും​കൂ​ടി വ​ന്ന​പ്പോ​ൾ മ​റു​പ​ടി​യി​ൽ തൃ​പ്തി​പ്പെ​ടാ​തെ പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ലും, സി​എ​ച്ച്ആ​ർ ഭൂ​മി വ​ന​ഭൂ​മി​യാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും ഇ​ടു​ക്കി​യി​ലെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പും കേ​ട്ടി​ട്ടാ​ണ് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യ​ത്.

പ​രി​സ്ഥി​തി​ലോ​ല​ പ്ര​ദേ​ശ​ങ്ങ​ളു​ടെ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു​മു​ന്പ് കേ​ര​ള​ത്തി​ന്‍റെ ഭേ​ദ​ഗ​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത് കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻകൂ​ടി​യാ​യ മ​ന്ത്രി സ​ണ്ണി ജോ​സ​ഫാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​നും പ്ര​തി​പ​ക്ഷ​ത്തി​നും ഒ​രേ മ​ന​സാ​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു വി​വേ​ച​നം കാ​ണി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് പൊ​തു​വേ ഉ​യ​ർ​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വ​ലി​യ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും ഉ​ൾ​ക്കൊ​ണ്ടാ​ണ് അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ച​ത്. ജ​ന​വാ​സ​മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മു​ൻ​സ​ർ​ക്കാ​രു​ക​ളു​ടെ ആ​വ​ശ്യം​ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ ഒ​രേ ​മ​ന​സോ​ടെ സ്വീ​ക​രി​ച്ചു പ്ര​മേ​യം പാ​സാ​ക്കി.

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വെ​ട്ടി​നു​റു​ക്കു​ന്ന​തി​നെ​തി​രേ ര​മേ​ശ് പി​ഷാ​ര​ടി കൊ​ണ്ടു​വ​ന്ന പ്ര​മേ​യം പൊ​തു​വേ ചി​രി​യും ചി​ന്ത​യും ന​ല്കു​ന്ന​താ​യി​രു​ന്നു. അ​വ​ഗ​ണ​ന​യ​ല്ല, ആ​ക്ര​മ​ണ​മാ​ണ് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പി​ഷാ​ര​ടി പ​റ​ഞ്ഞ​ത്. വെ​ടി​യു​ണ്ട ശ​രീ​ര​ത്തി​ന്‍റെ എ​വി​ടെ കൊ​ണ്ടാ​ലും ശ​രീ​ര​ത്തി​നൊ​ന്നാ​കെ ഒ​രേ അ​നു​ഭ​വ​മാണെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തെ മു​ഴു​വ​ൻ ബാ​ധി​ക്കു​മെ​ന്നു​മാ​ണ് പി​ഷാ​ര​ടി പ​റ​ഞ്ഞു​വ​ച്ച​ത്. കൈ​യി​ലു​ള്ള​തെ​ല്ലാം ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ടു പോ​കു​ക​യാ​ണ്. ഇ​ത് അ​വ​ഗ​ണ​ന​യ​ല്ല, ആ​ക്ര​മ​ണ​മാ​ണെ​ന്ന പി​ഷാ​ര​ടി​യു​ടെ വാ​ക്കു​ക​ൾ സു​ഖി​ക്കാ​ത്ത ര​ണ്ടു പേ​ർ മാ​ത്ര​മേ സ​ഭ​യി​ലു​ണ്ടാ​യി​രു​ന്നൂ. അ​ത് ബി​ജെ​പി അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജി​ച്ചാ​ൽ എ​ന്താ​ണു സം​ഭ​വി​ക്കു​ന്ന​തെ​ന്ന ബി​ജെ​പി അം​ഗം വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ക്കു​ക​ൾ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​ൽ​നി​ന്നു പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ, ലോ​ക​ത്തെ മു​ഴു​വ​ൻ ഒ​ന്നാ​കെ കാ​ണാ​ൻ ക​ഴി​വു​ള്ള ഈ ​അം​ഗ​ത്തെ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യി​ലേ​ക്കു വി​ട​ണ​മെ​ന്നാ​ണ് മ​ല​ന്പു​ഴ എം​എ​ൽ​എ എ. ​

പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് സം​സാ​രി​ച്ച​വ​രെ​ല്ലാം കേ​ര​ള​വി​രു​ദ്ധ​ ന​യം പി​ന്തു​ട​രു​ന്ന കേ​ന്ദ്ര​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു. ച​ത്തു​പോ​യ​വ​ന്‍റെ ജാ​ത​കം നോ​ക്കി​യി​ട്ടു കാ​ര്യ​മു​ണ്ടോ എ​ന്നു പ​റ​ഞ്ഞ എ. ​പ്ര​ഭാ​ക​ര​ൻ സ​ർ​ക്കാ​രി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും ആ​ക്ര​മി​ക്കു​ന്ന ശൈ​ലി​യാ​ണ് സ്വീ​ക​രി​ച്ച​ത്. നി​യ​മ​പ​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ എ​ന്തു ചെ​യ്തു​വെ​ന്ന ചോ​ദ്യ​മാ​ണ് പ്ര​ഭാ​ക​ര​ൻ ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ലും പ്ര​ഭാ​ക​ര​ൻ ഉ​ൾ​പ്പടെ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു പാ​സാ​ക്കി​യ​പ്പോ​ൾ ബി​ജെ​പി​യി​ലെ ര​ണ്ടാം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ എ​തി​ർ​ക്കു​ന്ന കാ​ഴ്ച​യും ക​ണ്ടു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Palakkad Idukki

Recent News

Corehub Up