x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​തി​പ്പ് ന​ട​ത്തി സെ​ൻ​സെ​ക്സ്

വെബ്ഡെസ്ക്
Published: October 15, 2026 10:45 PM IST | Updated: October 15, 2026 10:45 PM IST

പ്രതീകാത്മക ചിത്രം

മും​ബൈ: ബു​ധ​നാ​ഴ്ച​ത്തെ ഇ​ടി​വി​നു​ശേ​ഷം പ്ര​ധാ​ന ഓ​ഹ​രി​സൂ​ചി​ക​ക​ളാ​യ നി​ഫ്റ്റി​യും സെ​ൻ​സെ​ക്സും ഇ​ന്ന​ലെ കു​ത്ത​നെ മു​ന്നേ​റി.

ഐ​ടി, ബാ​ങ്കിം​ഗ്, ഓ​ട്ടോ ഓ​ഹ​രി​ക​ളി​ലു​ണ്ടാ​യ നേ​ട്ട​ങ്ങ​ളാ​ണ് ദ​ലാ​ൽ സ്ട്രീ​റ്റി​ൽ വി​പ​ണി​ക്ക് ക​രു​ത്താ​യ​ത്. വി​പ​ണി​യി​ലെ ആ​ശ​ങ്ക അ​ള​ക്കു​ന്ന ഇ​ന്ത്യ വി​ക്സ് സൂ​ചി​ക 5% ഇ​ടി​ഞ്ഞ് 13.95-ൽ ​എ​ത്തി.

1,534 പോ​യി​ന്‍റ് (2.11 %) നേ​ട്ട​ത്തോ​ടെ 74,316ൽ ​ആ​ണ് സെ​ൻ​സെ​ക്സ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. നി​ഫ്റ്റി നി​ർ​ണാ​യ​ക​മാ​യ 23,000 നി​ല​വാ​ര​ത്തി​ന​ടു​ത്ത് എ​ത്തി 375 പോ​യി​ന്‍റ് (1.66 %) നേ​ട്ട​മു​ണ്ടാ​ക്കി.

സെ​ൻ​സെ​ക്സി​ൽ ടെ​ക് മ​ഹീ​ന്ദ്ര, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്, എ​ച്ച്സി​എ​ൽ ടെ​ക്, ഭാ​ര​തി എ​യ​ർ​ടെ​ൽ, എ​റ്റേ​ണ​ൽ എ​ന്നി​വ 5% വ​രെ ഉ​യ​ർ​ന്നു.

വ​ലി​യ ഓ​ഹ​രി​ക​ളി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​യ​പ്പോ​ൾ വി​ശാ​ല​മാ​യ വി​പ​ണി​യി​ൽ ദൗ​ർ​ബ​ല്യം പ്ര​ക​ട​മാ​യി. സ്മോ​ൾ​ക്യാ​പ്പ്, മി​ഡ്ക്യാ​പ്പ് സൂ​ചി​ക​ക​ൾ ഇ​ടി​ഞ്ഞു.

Tags : Sensex Surges Business NSE Nifty BSE

Recent News

Corehub Up