x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലെ പൊ​ലി​സു​കാ​ർ​ക്ക് മെ​സ് ഗ്രാ​ന്‍റ് വ​ർ​ധി​പ്പി​ച്ചു; അ​നു​വ​ദി​ച്ച​ത് 3.60 കോ​ടി രൂ​പ

വെബ് ഡെസ്ക്
Published: October 15, 2026 07:42 PM IST | Updated: October 15, 2026 07:44 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മെ​സ് ഗ്രാ​ന്‍റ് വ​ർ​ധി​പ്പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഭ​ക്ഷ​ണ​ച്ചെ​ല​വി​നാ​യി ഒ​രാ​ൾ​ക്ക് പ്ര​തി​ദി​നം  90 രൂ​പ അ​നു​വ​ദി​ക്കും. നേ​ര​ത്തെ ഇ​ത് 79 രൂ​പ​യാ​യി​രു​ന്നു. ഈ ​സീ​സ​ണി​ലേ​ക്കാ​യി 3.60 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ, മ​ണി​യാ​ർ, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് മെ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഡ്യൂ​ട്ടി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ർ​ക്കാ​യി 2011ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രാ​ണ് മെ​സ് സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മെ​സ് ഗ്രാ​ന്‍റ് അ​നു​വ​ദി​ക്കു​ന്ന​തി​ൽ പ​ല​ത​വ​ണ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

അ​തേ​സ​മ​യം ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഇ​നി​മു​ത​ൽ ശു​ചി​മു​റി​യും കു​ളി​മു​റി​ക​ളും സൗ​ജ​ന്യ​മാ​ക്കി. ദേ​വ​സ്വം ബോ​ർ​ഡാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, സ്വാ​മി അ​യ്യ​പ്പ​ൻ റോ​ഡ്, പ​ര​മ്പ​രാ​ഗ​ത പാ​ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭ​ക്ത​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ആ​വു​ക. 

Tags : Sabarimala Kerala Police Police Personnel Mess Grant Sabarimala Duty Mandala Makaravilakku Festival

Recent News

Corehub Up