x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി സ്വ​ത​ന്ത്ര സാ​മ്രാ​ജ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ചു; ധ​ന​വ​കു​പ്പി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്ക്
Published: October 15, 2026 05:49 PM IST | Updated: October 15, 2026 06:07 PM IST

മുഖ്യമന്ത്രി വി.ഡി.സതീശൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വെ​ക്കു​ന്ന സ്വ​ത​ന്ത്ര സാ​മ്രാ​ജ്യ​മാ​യാ​ണ് കി​ഫ്ബി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ധ​ന​വ​കു​പ്പി​നെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​യി​രു​ന്നു കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും കി​ഫ്ബി​യെ​ക്കു​റി​ച്ചു​ള്ള വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ടി​നെ പ​രാ​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു. കി​ഫ്ബി​യു​ടെ ക്ര​മ​ക്കേ​ടു​ക​ളി​ൽ അ​ന്വേ​ഷ​ണം നടത്തുമെന്നും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. കി​ഫ്ബി മു​ൻ സി​ഇ​ഒ സ​ർ​ക്കാ​രി​ൽ എ​ക്സ് ഒ​ഫീ​ഷ്യോ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത് ഇ​ര​ട്ട പ​ദ​വി വ​ഹി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്.

ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​തി​ലും ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ലും വ്യ​ക്ത​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ൽ​നി​ന്ന് കേ​ന്ദ്രം വ​ലി​യ തു​ക വെ​ട്ടി​ക്കു​റ​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ധ​ന​വ​കു​പ്പ് ഗ്യാ​ര​ന്‍റി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടും മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ യോ​ഗം ആ ​തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശം. ഇ​ത് റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ധ​ന​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം മ​റി​ക​ട​ക്കാ​നു​ള്ള അ​ധി​കാ​രം മ​ന്ത്രി​സ​ഭ​യ്ക്കു മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് വാ​യ്പ​യെ​ടു​ത്ത​തി​ലൂ​ടെ 396 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത​യു​ണ്ടാ​യെ​ന്നും മ​സാ​ല ബോ​ണ്ട് വ​ഴി 181 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ 13,103 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ച്ചെ​ല​വു​ണ്ടാ​യ​താ​യും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ൽ 1,000 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ൽ 50 ഏ​ക്ക​ർ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും ബാ​ക്കി ഭൂ​മി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഭൂ​മി​യു​ടെ വി​ല​യു​ടെ അ​ഞ്ചി​ര​ട്ടി തു​ക ന​ൽ​കി​യാ​ണ് ഏ​റ്റെ​ടു​ക്ക​ൽ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 

വീ​ണ്ടും 4,000 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​നെ​യും അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്തു. ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കി ക​ണ്ണൂ​രി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മ​ല്ല. കി​ഫ്ബി​യു​ടെ പ​ര​സ്യ​ച്ചെ​ല​വി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. ക​ണ​ക്കു​ക​ളി​ൽ 21.16 കോ​ടി രൂ​പ​യാ​യി കാ​ണി​ച്ചി​ട്ടു​ള്ള പ​ര​സ്യ​ച്ചെ​ല​വ് യ​ഥാ​ർ​ഥ​ത്തി​ൽ 203 കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​യ​ർ​ന്ന പ​ലി​ശ​യ്ക്ക് വാ​യ്പ​യെ​ടു​ത്ത തു​ക പ​ര​സ്യ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചു​വെ​ന്നും ഇ​തി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​രോ​പി​ച്ചു.

 

Tags : v.d.satheesan kiifb financial irregularities

Recent News

Corehub Up