x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ നീക്കിയതിനെതിരേ രാഹുൽ ഗാന്ധി

വെബ് ഡെസ്ക്
Published: October 15, 2026 05:44 PM IST | Updated: October 15, 2026 05:44 PM IST

അങ്കിത് ഭണ്ഡാരിയുടെ മാതാപിതാക്കളെ പുലർച്ചെ അറസ്റ്റ് ചെയ്തു നീക്കിയപ്പോൾ.

ന്യൂഡൽഹി: ആരുമറിയാതെ പുലർച്ചെ അങ്കിത് ഭണ്ഡാരിയുടെ മാതാപിതാക്കളെ പോലീസ് ഇന്ത്യ ഗേറ്റിനു സമീപത്തുനിന്നു കസ്റ്റഡിയിൽ എടുത്തതിനെതിരേ രാഹുൽ ഗാന്ധി. കഴിഞ്ഞ രാത്രി ഇവരെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതു മറ്റൊരു സമരമുഖമാകുമോയെന്നു ഭയന്നാകണം സർക്കാർ ഇന്നു പുലർച്ചയോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കിയതെന്നു കരുതുന്നു. ഇതിനെതിരേ രാഹുൽ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. പോസ്റ്റ് ഇങ്ങനെ:

പുലർച്ചെ നാലിന്, ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോൾ, അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്തായിരുന്നു അവരുടെ കുറ്റം? അവർ ഇന്ത്യാ ഗേറ്റിനു സമീപം ശാന്തമായി ഇരിക്കുകയായിരുന്നു. വലിയൊരു ദുഃഖഭാരവുമായി, യാതൊരു ബഹളവുമുണ്ടാക്കാതെ; സിബിഐ അന്വേഷണം പൂർത്തിയാകുന്നതു വരെ ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കരുതെന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്.

ഇന്നലെ ഞാൻ ഈ മാതാപിതാക്കളെ കണ്ടു. അന്വേഷണ ഫലം വരുന്നതിന് മുമ്പേ തിടുക്കത്തിൽ നിയമനം നടന്നു; ചോദ്യങ്ങൾ ഉന്നയിച്ച മാതാപിതാക്കളെ പാതിരാത്രിയിൽ എടുത്തു കൊണ്ടുപോവുകയും ചെയ്തു. ഇതാണ് ഈ സർക്കാരിന്റെ മുഖമുദ്ര: ഇരകളുടെ ശബ്ദത്തെ അടിച്ചമർത്തുക, ചോദ്യങ്ങൾ ചോദിക്കുന്നവരെ നീക്കം ചെയ്യുക.

എന്നാൽ, നീതിക്കായുള്ള പോരാട്ടം അടിച്ചമർത്തപ്പെടുകയില്ല, അതു നിലയ്ക്കുകയുമില്ല.
അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിനൊപ്പം കോൺഗ്രസ് നിലകൊള്ളുന്നു; അവർക്കു നീതി ലഭിക്കുന്നത് വരെ ആ പിന്തുണ തുടരുകയും ചെയ്യും.- രാഹുൽ കുറിച്ചു.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കൊ​ല്ല​പ്പെ​ട്ട അ​ങ്കി​ത ഭ​ണ്ഡാ​രി എ​ന്ന 19 വ​യ​സു​കാ​രി​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു പി​ന്തു​ണ​യു​മാ​യി ഇന്നലെ രാത്രിയാണ് ഇ​ന്ത്യ ഗേ​റ്റി​ന് മു​ന്നി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ​ഗാ​ന്ധി​യും എ​ത്തി​യ​ത്. മു​ൻ ബി​ജെ​പി നേ​താ​വ് വി​നോ​ദ് ആ​ര്യ​യു​ടെ മ​ക​ൻ പു​ൾ​കി​ത് ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ലാണഅ അ​ങ്കി​ത കൊ​ല്ല​പ്പെ​ട്ട​ത്. കേസിൽ ഉൾപ്പെട്ടെന്ന വിഐപിയെന്ന് ആരോപണ വിധേയനായ ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ ഇ​പ്പോ​ൾ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​ന് എ​തി​രെ​യാ​ണ് ഇ​പ്പോ​ൾ അ​വ​ർ ഇ​ന്ത്യാ ഗേ​റ്റി​നു മു​ന്നി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

2022 സെ​​​​പ്റ്റം​​​​ബ​​​​ർ 18നാ​​​​ണ് ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ ഋ​​​​ഷി​​​​കേ​​​​ശി​​​​ലു​​​​ള്ള വ​​​​നാ​​​​ന്ത​​​​ര റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റാ​​​​യി ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന 19കാ​​​​രി​​​​യാ​​​​യ അ​​​​ങ്കി​​​​ത കൊ​​​​ല​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​ത്. തു​​​​ട​​​​ർ​​​​ന്ന് നാ​​​​ലു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​ങ്കി​​​​ത​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ചി​​​​ല്ല ക​​​​നാ​​​​ലി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. റി​​​​സോ​​​​ർ​​​​ട്ട് ഉ​​​​ട​​​​മ​​​​യും മു​​​​ൻ ബി​​​​ജെ​​​​പി നേ​​​​താ​​​​വ് വി​​​​നോ​​​​ദ് ആ​​​​ര്യ​​​​യു​​​​ടെ മ​​​​ക​​​​നു​​​​മാ​​​​യ പു​​​​ൽ​​​​കി​​​​ത് ആ​​​​ര്യ​​​​യും മ​​​​റ്റു​​​​ര​​​​ണ്ട് കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നാ​​​​ണു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ത്തി​​​​യ​​​​ത്.

കൊ​​​​ല​​​​പാ​​​​ത​​​​കം, ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, തെ​​​​ളി​​​​വു ന​​​​ശി​​​​പ്പി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ക​​​​ൾ​​​​ക്കു കോ​​​​ട​​​​തി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു.
കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​ൽ ഒ​​​​രു ‘വി​​​​ഐ​​​​പി’ക്ക് പ​​​​ങ്കു​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ സി​​​​ക്കിം ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി നി​​​​യ​​​​മി​​​​ത​​​​നാ​​​​കു​​​​ന്ന ദു​​​​ഷ്യ​​​​ന്ത് കു​​​​മാ​​​​ർ ഗൗ​​​​ത​​​​മി​​​​ന്‍റെ പേ​​​​ര് ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്നി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഗൗതം പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും മാ​​​​ന​​​​ന​​​​ഷ്‌​​​​ട​​​​ക്കേ​​​​സ് ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

Tags : RahulGandhi AnkitaBhandari‌Murder Case BJPLeader Controversy Protest Congress

Recent News

Corehub Up