x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഇ​ഡി​യും യു​ഡി​എ​ഫും ചേ​ർ​ന്ന് അ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്നു: എം.​വി.​ഗോ​വി​ന്ദ​ൻ

വെബ് ഡെസ്ക്
Published: October 15, 2026 08:16 PM IST | Updated: October 15, 2026 08:16 PM IST

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

വ​യ​നാ​ട്: മാ​സ​പ്പ​ടി കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വി​ധി​യെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ അ​പ്പീ​ൽ ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്നും അ​പ്പീ​ൽ ന​ൽ​കാ​തി​രു​ന്ന​തി​ന് പി​ന്നി​ൽ ഒ​ത്തു​ക​ളി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മൊ​ഴി എ​ങ്ങ​നെ​യാ​ണ് തെ​ളി​വാ​കു​ക​യെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന് മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഇ​ഡി​യു​മാ​യി ചേ​ർ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ക​യാ​ണ്.  എ​ക്സാ​ലോ​ജി​ക്കും സി​എം​ആ​ർ​എ​ല്ലും ന​ട​ത്തി​യ​ത് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ്.

സേ​വ​നം ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ക​ള്ള​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. റി​യാ​സി​നെ​തി​രാ​യ മൊ​ഴി ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ്. റി​യാ​സി​ന്‍റെ സു​ഹൃ​ത്ത് ഹ​സ​ൻ വാ​രി​സി​നെ തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി മൊ​ഴി രേ​പ്പെ​ടു​ത്തി​യെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. ഇ​ഡി​യു​ടെ യ​ജ​മാ​ന​ൻ ബി​ജെ​പി​യാ​ണ്.

ഇ​ഡി​ക്ക് അ​മി​താ​ധി​കാ​രം ന​ൽ​കി​യ​ത് യു​പി​എ സ​ർ​ക്കാ​രാ​ണ്. പി. ​ചി​ദം​ബ​ര​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​തേ ചി​ദം​ബ​ര​ത്തെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും ഗോ​വി​ന്ദ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : M.V. Govindan Monthly Payment Case High Court Verdict CMRL Case Exalogic Case Pinarayi Vijayan

Recent News

Corehub Up