പ്രതീകാത്മക ചിത്രം - എഐ
ചങ്ങനാശേരി: പ്രഫ. സ്കറിയ സക്കറിയ സ്മാരകപ്രഭാഷണവും താപസം വാർഷികസെമിനാറും ഡിസംബർ 14-ന് ആലുവ യുസി കോളജിൽ വച്ച് നടക്കും.
‘മലയാളവും തർജമയും: നവവിചാരങ്ങൾ’ എന്നതാണ് ഇത്തവണത്തെ സെമിനാറിന്റെ പ്രധാന വിഷയം. മലയാളത്തിൽനിന്നും മലയാളത്തിലേക്കുമുള്ള സാഹിത്യ-സാഹിത്യേതര തർജമകൾ, തർജമാ സിദ്ധാന്തങ്ങൾ, പ്രയോഗ-സംസ്കാര ഭേദങ്ങൾ, തർജമയുടെ രാഷ്ട്രീയം, തർജമയുടെ ചരിത്രവും വർത്തമാനവും ഭാവിയും സാങ്കേതികതയും തുടങ്ങി വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ ഗവേഷണ പ്രബന്ധങ്ങളാണ് സെമിനാറിലേക്ക് ക്ഷണിക്കുന്നത്.
മലയാളത്തിലോ ഇംഗ്ലീഷിലോ 200 വാക്കുകളിൽ കവിയാത്ത പ്രബന്ധസംഗ്രഹങ്ങൾ നവംബർ 01-നകം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കേണ്ടതാണ്.
നവംബർ 30നാണ് പൂർണ പ്രബന്ധം സമർപ്പിക്കേണ്ട അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് +91 99590 53501, +91 94478 48263 എന്നീ ഫോണ് നന്പറുകളിലോ tapas amoffice @gmail.comഎന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Tags : ProfScariaZachariaMemorial Lecture AcademicSeminar Papers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash