Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Papers

പ്ര​ഫ. സ്ക​റി​യ സ​ക്ക​റി​യ സ്മാ​ര​ക​പ്ര​ഭാ​ഷ​ണ​വും താ​പ​സം സെ​മി​നാ​റും: പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു

ച​ങ്ങ​നാ​ശേ​രി: പ്ര​ഫ. സ്ക​റി​യ സ​ക്ക​റി​യ സ്മാ​ര​ക​പ്ര​ഭാ​ഷ​ണ​വും താ​പ​സം വാ​ർ​ഷി​ക​സെ​മി​നാ​റും ഡി​സം​ബ​ർ 14-ന് ​ആ​ലു​വ യു​സി കോ​ള​ജി​ൽ വ​ച്ച് ന​ട​ക്കും.

‘മ​ല​യാ​ള​വും ത​ർ​ജ​മ​യും: ന​വ​വി​ചാ​ര​ങ്ങ​ൾ’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സെ​മി​നാ​റി​ന്‍റെ പ്ര​ധാ​ന വി​ഷ​യം. മ​ല​യാ​ള​ത്തി​ൽ​നി​ന്നും മ​ല​യാ​ള​ത്തി​ലേ​ക്കു​മു​ള്ള സാ​ഹി​ത്യ-​സാ​ഹി​ത്യേ​ത​ര ത​ർ​ജ​മ​ക​ൾ, ത​ർ​ജ​മാ സി​ദ്ധാ​ന്ത​ങ്ങ​ൾ, പ്ര​യോ​ഗ-​സം​സ്കാ​ര ഭേ​ദ​ങ്ങ​ൾ, ത​ർ​ജ​മ​യു​ടെ രാ​ഷ്ട്രീ​യം, ​ത​ർ​ജ​മ​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും ഭാ​വി​യും സാ​ങ്കേ​തി​ക​ത​യും തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് സെ​മി​നാ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലോ ഇം​ഗ്ലീ​ഷി​ലോ 200 വാ​ക്കു​ക​ളി​ൽ ക​വി​യാ​ത്ത പ്ര​ബ​ന്ധ​സം​ഗ്ര​ഹ​ങ്ങ​ൾ ന​വം​ബ​ർ 01-ന​കം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യയ്​ക്കേ​ണ്ട​താ​ണ്.

ന​വം​ബ​ർ 30നാ​ണ് പൂ​ർ​ണ പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91 99590 53501, +91 94478 48263 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ലോ tapas amoffice @gmail.comഎ​ന്ന ഇ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up