മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടി കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദം. സർക്കാർ നിലപാട് ശരിയായില്ലെന്ന് മാത്യു കുഴൽനാടൻ യോഗത്തിൽ തുറന്നടിച്ചു. ഉമ്മൻചാണ്ടിക്ക് എൽഡിഎഫ് നൽകാതിരുന്ന നീതി പിണറായി വിജയന് യുഡിഎഫ് നൽകിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മാത്യു കുഴൽനാടനും മുഖ്യമന്ത്രി വി.ഡി.സതീശനും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതായാണ് റിപ്പോർട്ട്. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മാത്യു കുഴൽനാടനെ അനുകൂലിച്ചുവെന്നും സൂചനയുണ്ട്. മാത്യു കുഴൽനാടന്റെ വിമർശനങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രിയും സർക്കാരിന്റെ നിലപാട് വിശദീകരിച്ചു.
സർക്കാരിന്റേത് ശരിയായ രാഷ്ട്രീയ നിലപാടാണെന്നും മാത്യു കുഴൽനാടന് ചെറുപ്പത്തിന്റെ ആവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. ഒടുവിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് യോഗത്തിന്റെ പിന്തുണ ലഭിച്ചു. സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള കോൺഗ്രസിന്റെ ആദ്യ പാർലമെന്ററി പാർട്ടി യോഗത്തിലാണ് മാസപ്പടി കേസുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നത്.
Tags : Congress Congress Parliamentary Party Meeting Heated Arguments Political Dispute