National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാറിന്റെ മുൻ ഉടമയെ വിട്ടയച്ചതായി റിപ്പോർട്ടുകൾ. പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഹരിയാനയിൽ നിന്നുള്ള മുഹമ്മദ് സൽമാനെ ആയിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിൽ ഇയാൾ ദേവേന്ദ്ര എന്ന വ്യക്തിക്ക് വാഹനം വിറ്റിരുന്നതായി കണ്ടെത്തി. ഇതിന്റെ രേഖകൾ സൽമാൻ അന്വേഷണ സംഘത്തിന് കൈമാറി.
ഓഖല സ്വദേശിയായ ദേവേന്ദ്രക്കാണ് കാർ വിറ്റത്. ഉഗ്ര സ്ഫോടനത്തിൽ 13 പേർക്ക് ജീവൻ നഷ്ടമാകുകയും 30ലേറെ പേർക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
NRI
ന്യൂഡൽഹി: ഡൽഹി പോലീസിൽ നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം വിരമിക്കുന്ന കണ്ണൂർ സ്വദേശികളായ സബ് ഇൻസ്പെക്ടർമാരായ ടി. രവീന്ദ്രൻ, ടി. മനോഹരൻ, വർഗീസ് മുട്ടുമന, കെ.എം. സുരേഷ്, വേലായുധൻ, വി.വി. കൃഷ്ണദാസൻ, എ.എം. മോഹനൻ എന്നിവർക്ക് യാത്രയയപ്പ് നൽകി
ആർകെ പുരം ഡിഎംഎ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗംഗാധരന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ സ്ക്വാഡ് സെക്രട്ടറി തങ്കച്ചൻ നരിമാറ്റത്തിൽ, സന്തോഷ് കുമാർ എസിപി, പ്രേമരാജൻ, വി.വി. മോഹനൻ, രാമചന്ദ്രൻ, എന്നിവർ ആശംസകൾ നേർന്നു.
രത്നാകരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.